നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തെ നിര്‍ണയിക്കുന്ന ഈ ഘടകങ്ങള്‍ അറിയാമോ?

വാഹന ഇന്‍ഷുറന്‍സ് നമ്മുടെ രാജ്യത്ത് നിര്‍ബന്ധിതമാണ്. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങള്‍ പൊതു നിരത്തിലിറക്കിയാല്‍ പിഴ ഒടുക്കേണ്ടതായും വരും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹന ഇന്‍ഷുറന്‍സ് നമ്മുടെ രാജ്യത്ത് നിര്‍ബന്ധിതമാണ്. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങള്‍ പൊതു നിരത്തിലിറക്കിയാല്‍ പിഴ ഒടുക്കേണ്ടതായും വരും. വാഹന ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുകയെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് ആലോചിക്കാത്തവരുണ്ടാകില്ല. കവറേജിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറഞ്ഞ ഒരു കാര്‍ ഇന്‍ഷുറന്‍സ് പോളിസി നമുക്ക് വാങ്ങിക്കാന്‍ സാധിക്കും. അത്തരത്തില്‍ പോളിസി പുതുക്കുവാനോ പുതിയ പോളിസി വാങ്ങിക്കുവനോ പോകുന്നവര്‍ക്ക് ചെറിയ തുകയില്‍ മികച്ച കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ തന്നെ തിരഞ്ഞെടുക്കണമെങ്കില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

 

കാറിന്റെ തരം

കാറിന്റെ തരം

വാഹനത്തിന്റെ അടിസ്ഥാന രൂപീകരണവും, അതിന്റെ തരവും, എഞ്ചിന്റെ ക്യൂബിക് കപ്പാസിറ്റിയും വാഹന ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുകയെ നേരിട്ട് ബാധിക്കുന്നവയാണ്

ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രദേശം

ഒരു മെട്രോ നഗരത്തില്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന അത്രയും ചിലവ് വരില്ല ഒരു ടയര്‍ 3, ടയര്‍ 2 നഗരങ്ങളില്‍ കാര്‍ ഇന്‍ഷുര്‍ ചെയ്യുവാന്‍. നഗര പ്രദേശങ്ങളില്‍ കാറുകള്‍ക്കുള്ള അപകട. നഷ്ടസാധ്യതകള്‍ താരതമ്യേന അധികമാണ് എന്നതിനലാണിത്. ഉയര്‍ന്ന ട്രാഫിക്, ഇടുങ്ങിയ റോഡുകള്‍ തുടങ്ങിയവ കാരണം വാഹനാപകടങ്ങളുടെ എണ്ണവും ഇവിടങ്ങളില്‍ ഏറെയായിരിക്കും.

വാഹനത്തിന്റെ പ്രായം

വാഹനത്തിന്റെ പ്രായം

കാര്‍ ഇന്‍ഷുറന്‍സിന്റെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ കണക്കാക്കുന്നതില്‍ മുഖ്യ ഘടകമാണ് വാഹനത്തിന്റെ പ്രായം എന്നത്. ഡിപ്രീസിയേഷന്‍, ഇന്‍ഷുവേര്‍ഡ് ഡിക്ലയേര്ഡ് വാല്യൂ (IDV) എന്നിവയാണവ. ഓരോ കാലഘട്ടത്തിലും ആസ്തിയിലുണ്ടാകുന്ന നിരന്തര ഉപയോഗത്താലുണ്ടാകുന്ന ജീര്‍ണതയാണ് ഡിപ്രീസിയേഷന്‍ എന്ന് പറയുന്നത്. ഐഡിവി എന്നത് വാഹനത്തിന് നിലവിലുള്ള ഏകദേശ പ്രതീക്ഷിത വിപണി മൂല്യമാണ്. സാധാരണ ഗതിയില്‍ ഒരു പഴയ കാറിന് ഉയര്‍ന്ന ഡിപ്രീസിയേഷനും കുറഞ്ഞ ഐഡിവിയുമാണ് ഉണ്ടാവുക. അതായത് ഒരു പഴയ വാഹനം ഇന്‍ഷുര്‍ ചെയ്യുന്നതിന് കുറഞ്ഞ ചിലവും ഒരു പുതിയ വാഹനം ഇന്‍ഷുര്‍ ചെയ്യുന്നതിന് കൂടുതല്‍ ചിലവും അഭിമുഖീകരിക്കേണ്ടി വരും.

കവറേജിന്റെ പ്രത്യേകത

കവറേജിന്റെ പ്രത്യേകത

ഇന്ത്യയില്‍ തേഡ്പാര്‍ടി ഇന്‍ഷുറന്‍സാണ് നിര്‍ബന്ധമായിട്ടുള്ളത്. ഓണ്‍ ഡാമേജ് പോളിസികള്‍ നിര്‍ബന്ധമല്ല. മൂന്നാം കക്ഷി ബാധ്യതകളുടെ കവറേജാണ് തേഡ് പാര്‍്ടി ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നതെങ്കില്‍ ഒരു സമഗ്ര കാര്‍ ഇന്‍ഷുറന്‍സ് പോളിസിയിലൂടെ നിങ്ങള്‍ക്ക് ഓണ്‍ ഡാമേജ് കവറേജിനോടൊപ്പം മൂന്നാം കക്ഷി ബാധ്യതകള്‍ക്കുള്ള കവറേജുകളും ലഭിക്കും. ആഡ് ഓണുകളിലൂടെ കവറേജ് ഉയര്‍ത്തുകയും ചെയ്യാവുന്നതാണ്. തേഡ്പാര്‍ടി ഇന്‍ഷുറന്‍സുകളില്‍ നല്‍കുന്ന കവറേജ് ചെറുതായതിനാല്‍ തന്നെ പോളിസിയ്ക്കായി ചിലവഴിക്കേണ്ടി വരുന്ന തുകയും കുറവാണ്. അതേ സമയം ഒരു കോംപ്രിഹെന്‍സീവ് പോളിസിയ്ക്കായി നിങ്ങള്‍ അതിനേക്കാള്‍ തുക ചിലവഴിക്കേണ്ടതായി വരും. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന കവറേജിനെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങള്‍ അടയ്‌ക്കേണ്ടി വരുന്ന പ്രീമിയം.

ആഡ് ഓണുകളുടെ ലഭ്യത

ആഡ് ഓണുകളുടെ ലഭ്യത

ഒരു നിശ്ചിത തുക അധികമായി ഈടാക്കിക്കൊണ്ട് അധിക സുരക്ഷ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നതാണ് ആഡ് ഓണുകള്‍. ആഡ് ഓണുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രീമിയം തുകയിലും വര്‍ധനവുണ്ടാകും. എഞ്ചിന്‍ പ്രൊട്ടക്ഷന്‍ കവര്‍, സീറോ ഡിപ്രീസിയേഷന്‍, റോഡ് സൈഡ് അസിസ്റ്റന്‍സ് കവര്‍ തുടങ്ങിയവയാണ് പ്രധാനമായും ലഭിക്കുന്ന ആഡ്ഓണുകള്‍. നിങ്ങളുടെ പോളിസിയ്‌ക്കൊപ്പം ഈ മുഴുവന്‍ ആഡ് ഓണുകളും നിങ്ങള്‍ വാങ്ങിയ്‌ക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വാഹനത്തിന് അത്യാവശ്യമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന അഡ് ഓണുകള്‍ മാത്രം വാങ്ങിച്ചാല്‍ മതിയാകും.

നോ ക്ലെയിം ബോണസ് (എന്‍സിബി)

നോ ക്ലെയിം ബോണസ് (എന്‍സിബി)

കഴിഞ്ഞ പോളിസി കാലയളില്‍ ക്ലെയിം ആവശ്യപ്പെടാത്ത ഉപഭോക്താവ് ആണെങ്കില്‍ നിങ്ങള്‍ വീണ്ടും ഇന്‍ഷുറന്‍സ് പുതുക്കുന്ന സയത്ത് പ്രീമിയം തുകയിന്മേല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇളവ് അനുവദിക്കാറുണ്ട്. ക്ലെയിം ഉന്നയിക്കണോ വേണ്ടയോ എന്ന് ആലോചിക്കുമ്പോഴൊക്കെ എന്‍സിബി നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കണം.

ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷനുള്ള മോഷണ രക്ഷാ ഉപകരണം വാഹനത്തില്‍ സ്ഥാപിച്ചിട്ടുണ്ട് എങ്കില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ ലഭിക്കും.

Read more about: car insurance
English summary

can you reduce your car insurance premium? what are the factors deterring car insurance premium amount?

can you reduce your car insurance premium? what are the factors deterring car insurance premium amount?
Story first published: Sunday, April 11, 2021, 14:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X