കാനഡയിലേയ്ക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതാ.. അടുത്ത മൂന്ന് വർഷത്തേയ്ക്ക് വൻ അവസരങ്ങൾ ഒരുക്കി കനേഡിയൻ സർക്കാർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര അതിർത്തികൾ അടച്ചതുമൂലം പ്രതീക്ഷിച്ചത്ര കുടിയേറ്റം ഈ വർഷം രാജ്യത്ത് നടന്നിരുന്നില്ല. ഇതിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കാനേഡിയൻ സർക്കാർ അടുത്ത മൂന്ന് വർഷത്തേക്ക് റെക്കോർഡ് ഇമിഗ്രേഷൻ ലക്ഷ്യമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇമിഗ്രേഷൻ ലെവൽ പ്ലാൻ
2021-2023 ‘ഇമിഗ്രേഷൻ ലെവൽ പ്ലാൻ' ഒക്ടോബർ 30 ന് രാജ്യം പുറത്തിറക്കി. മൊത്തത്തിലുള്ള കുടിയേറ്റ പ്രവേശനങ്ങളും ഓരോ വിഭാഗങ്ങളിലെയും എണ്ണങ്ങളും ലക്ഷ്യങ്ങളും നിശ്ചയിക്കുന്ന ഈ പദ്ധതി ഓരോ വർഷവും പാർലമെന്റിൽ അവതരിപ്പിക്കും. 2021 ൽ 4.01 ലക്ഷം സ്ഥിര താമസക്കാർ ഉൾപ്പെടെ കാനഡയിലെ ജനസംഖ്യയുടെ 1% നിരക്കിൽ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതാണ് പുതിയതായി പുറത്തിറക്കിയ പദ്ധതി.
കുടിയേറ്റക്കാരുടെ എണ്ണം
2021 ൽ 4.01, 2022 ൽ 4.11 ലക്ഷം, 2023 ൽ 4.21 ലക്ഷം എന്നിങ്ങനെയാണ് പുതിയ കണക്കനുസരിച്ച് കുടിയേറ്റക്കാരെ കാനഡ സ്വാഗതം ചെയ്യുന്നത്. മുമ്പത്തെ പദ്ധതി പ്രകാരം 2021 ൽ 3.51 ലക്ഷവും 2022 ൽ 3. 61 ലക്ഷവുമായിരുന്നു രാജ്യം ലക്ഷ്യമിട്ടിരുന്ന കുടിയേറ്റക്കാരുടെ എണ്ണം. ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും കൂടുതൽ ആളുകളെ സ്വാഗതം ചെയ്യുന്ന ഇമിഗ്രേഷൻ ലെവൽ പ്ലാനാണിത്.
ഇതിന് മുമ്പ്
ഇതിന് മുമ്പ് ഒരു വർഷത്തിൽ 4 ലക്ഷത്തിലധികം കുടിയേറ്റക്കാരെ കാനഡ സ്വാഗതം ചെയ്ത ഒരേയൊരു സമയം 1913ലാണ്. അക്കാലത്ത് 4.01 ലക്ഷം പേരെയാണ് കാനഡയിലേയ്ക്ക് പ്രവേശിപ്പിച്ചത്. ഐആർസിസിയുടെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം കാനഡയിൽ പിആർ പദവി ലഭിച്ച നാലിൽ ഒരാൾ ഇന്ത്യക്കാരനാണ്. 2019 ൽ രാജ്യത്ത് എത്തിയ 3.41 ലക്ഷത്തിൽ 10,000-85,585 (25.1%) പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
എന്താണ് പിആർ
പിആർ യുഎസ് ഗ്രീൻ കാർഡിന് സമാനമാണ്. കാനഡയിൽ എവിടെയും താമസിക്കാനും ജോലിചെയ്യാനും പഠിക്കാനുമുള്ള അവകാശം പിആർ ലഭിക്കുന്നതിലൂടെ ഒരു കുടുംബത്തിന് ലഭിക്കും. ഭാവിയിലെ പൗരത്വത്തിലേക്കുള്ള ഒരു പാത കൂടിയാണിത്.
കനേഡിയൻ സമ്പദ്‌വ്യവസ്ഥ
കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ കൊവിഡ് -19 പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനും ഭാവിയിലെ വളർച്ചയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് 2021-2023 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ. വിദഗ്ധരായ ഇന്ത്യക്കാർക്ക് കാനഡയിലേയ്ക്ക് എത്തിച്ചേരാനുള്ള ഏറ്റവും പ്രചാരമുള്ള റൂട്ടാണ് നിലവിലെ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ പദ്ധതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
