ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് നിയമപരമായ സാധുതയില്ല. എന്നാലതേ സമയം അവ രാജ്യത്ത് നിയമ വിരുദ്ധമായ കാര്യവുമല്ല. ക്രിപ്‌റ്റോ കറന്‍സികളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന വ്യക്തികളുടെ താത്പര്യ സംരക്ഷണത്തിനായി വലിയൊരു ചുവട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് നിയമപരമായ സാധുതയില്ല. എന്നാലതേ സമയം അവ രാജ്യത്ത് നിയമ വിരുദ്ധമായ കാര്യവുമല്ല. ക്രിപ്‌റ്റോ കറന്‍സികളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന വ്യക്തികളുടെ താത്പര്യ സംരക്ഷണത്തിനായി വലിയൊരു ചുവട് മുന്നോട്ട് വയ്ക്കുവാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഒരു ചട്ടക്കൂട് തയ്യാറാക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ക്രിപ്‌റ്റോ കറന്‍സി എന്നത് ഒരു ഡിജിറ്റല്‍ കറന്‍സിയാണ്. ഇതുവരെ ലോകത്ത് ഏത് രാജ്യത്തും ക്രിപ്‌റ്റോ ഇടപാടുകളുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി ഏജന്‍സികളോ സ്ഥാപനങ്ങളോ ഇല്ല.

 

Also Read : വലിയ നേട്ടം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെAlso Read : വലിയ നേട്ടം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ

ക്രിപ്‌റ്റോ കറന്‍സികള്‍

ക്രിപ്‌റ്റോ കറന്‍സികള്‍

വിപണിയില്‍ വ്യത്യസ്തങ്ങളായ ക്രിപ്‌റ്റോ കറന്‍സികള്‍ നിലവിലുണ്ട്. 2009ലാണ് ആദ്യമായി ക്രിപ്‌റ്റോ കറന്‍സി ലോകത്ത് അവതരിപ്പിക്കപ്പെടുന്നത്. അടുത്ത കാലത്ത് വലിയ കുതിച്ചു ചാട്ടമാണ് ക്രിപ്‌റ്റോ കറന്‍സികളുടെ വിലയില്‍ ഉണ്ടായത്. കഴിഞ്ഞ കുറേ കാലമായി ക്രിപ്‌റ്റോ കറന്‍സികളുടെ ഭാവിയെപ്പറ്റി പല തരത്തിലുള്ള ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. അതേ സമയം ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാടുകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുവാനുള്ള നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുകയാണെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് മേലുള്ള പരിപൂര്‍ണ നിരോധനത്തില്‍ ഇളവുകള്‍ ഉണ്ടായേക്കും. എന്നാല്‍ അതേ സമയം ക്രിപ്‌റ്റോ കറന്‍സി നിര്‍വചനത്തില്‍ ആര്‍ബിഐയും സെബിയും തീര്‍പ്പില്‍ എത്തിയിട്ടില്ല എന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും വ്യക്തമാക്കുന്നു.

Also Read : വ്യക്തിഗത വായ്പകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാംAlso Read : വ്യക്തിഗത വായ്പകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം

ക്രിപ്‌റ്റോ വിപണിയുടെ മേല്‍നോട്ടം

ക്രിപ്‌റ്റോ വിപണിയുടെ മേല്‍നോട്ടം

ഒരു ആസ്തി എന്ന നിലയില്‍ ക്രിപ്‌റ്റോ കറന്‍സിയെ പരിഗണിക്കുവാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല. അതേ സമയം സെബി ഒരു ഉത്പ്പന്നം എന്ന നിലയില്‍ പരിഗണിക്കുവാനും തയ്യാറായിട്ടില്ല. അതേ സമയം ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കായി ഒരു നിയന്ത്രണം നയം തയ്യാറാക്കുക എന്നതാണ് സര്‍ക്കാറിന്റെ ആവശ്യം. അതിന്റെ ചട്ടക്കൂടുകള്‍ തയ്യാറാക്കുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ആര്‍ബിഐയും സെബിയും സംയുക്തമായി ക്രിപ്‌റ്റോ കറന്‍സികളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ തയ്യാറാക്കുമെന്നും ഇരുവരും ചേര്‍ന്ന് രാജ്യത്തെ ക്രിപ്‌റ്റോ വിപണിയുടെ മേല്‍നോട്ടം നടത്തുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

സെബിയുടെ വിലക്ക്

സെബിയുടെ വിലക്ക്

ക്രിപ്‌റ്റോ കറന്‍സി നിയമങ്ങളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതിന്റെ ചട്ടക്കൂടുകള്‍ എങ്ങനെയാകുമെന്നും ക്രിപ്‌റ്റോ നിക്ഷേപം എങ്ങനെ നിയന്ത്രിക്കപ്പെടുമെന്ന കാര്യത്തിലും വ്യക്തതയില്ല. 2022 ലെ ബഡ്ജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അവരുടെ പണം നഷ്ടമാകുമെന്ന ഭയം വേണ്ട. അതേ സമയം നിക്ഷേപ ഉപദേശകരോട് ക്രിപ്റ്റോവാങ്ങാനുള്ള ഉപദേശങ്ങള്‍ നല്‍കാനാകില്ലെന്ന് സെബി നിര്‍ദേശം നല്‍കി. രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് കീഴില്‍ വരാത്ത ഡിജിറ്റല്‍ ഗോള്‍ഡ്, എന്‍എഫ്ടികള്‍, ക്രിപ്റ്റോ കറന്‍സികള്‍, സ്ഥാപിതമല്ലാത്ത ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന ഡിജിറ്റല്‍ ഗോള്‍ഡ് പോലെ വരുന്ന അസറ്റുകള്‍ എന്നിവയ്ക്ക് ഉപദേശം നല്‍കുന്നതിനെതിരെയാണ് സെബിയുടെ വിലക്ക്.

ഡിജിറ്റല്‍ അസറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍

ഡിജിറ്റല്‍ അസറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍

സാമ്പത്തിക ഉപദേശക രംഗത്ത് രജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള ഡിജിറ്റല്‍ അസറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് സെബിയുടെ നടപടി. 1992 ലെ നിയമമാണ് ഇതിനെ സാധൂകരിക്കുന്നത്. ഇത്തരത്തില്‍ നിയമപ്രകാരമല്ലാതെയുള്ള ഉപദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അഭിമുഖീകരിക്കേണ്ടതായി വരുമെന്നും സെബി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ വ്യക്തികള്‍ക്ക് ക്രിപ്റ്റോ ഇടപാട് നടത്തുന്നതിന് തടസ്സമില്ല. ഫോറിന്‍ എക്സ്ചേഞ്ചുകളെ സമീപിക്കുന്നത് പോലെ വിദേശത്ത് സേവനമനുഷ്ടിക്കുന്ന സാമ്പത്തിക ഉപദേശകരില്‍ നിന്നും ഇവര്‍ക്ക് ഉപദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

കിപ്‌റ്റോ വിപണി

കിപ്‌റ്റോ വിപണി

ഏറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയുടെ സവിശേഷത. ക്രിപ്‌റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

പുതിയ ക്രിപ്റ്റോ കറന്‍സി നിയമം

പുതിയ ക്രിപ്റ്റോ കറന്‍സി നിയമം

നിലവില്‍ പുതിയ ക്രിപ്റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

Also Read : പുതിയ കാലത്തെ പുതിയ വായ്പാ സമ്പ്രദായം, നേടാം വലിയ ആദായംAlso Read : പുതിയ കാലത്തെ പുതിയ വായ്പാ സമ്പ്രദായം, നേടാം വലിയ ആദായം

ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത

ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത

സുരക്ഷ മാനിച്ച് ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

നിക്ഷേപം നടത്തുന്നതിനു മുമ്പ്

നിക്ഷേപം നടത്തുന്നതിനു മുമ്പ്

നിക്ഷേപം നടത്തുന്നതിനു മുമ്പ് എക്്സ്ചേഞ്ച് നിരക്കു കുറഞ്ഞ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ക്രിപ്റ്റോകറന്‍സികള്‍ സ്ഥിരമായി വാങ്ങുകയും അല്ലെങ്കില്‍ കൂടുതല്‍ നാള്‍ കറന്‍സി കൈവശം വയ്ക്കുകയും ചെയ്യുന്ന ഒരാളാണെങ്കില്‍ എക്സ്ചേഞ്ച് നിരക്കുകളില്‍ ചിലപ്പോള്‍ ഇളവുകള്‍ ലഭിക്കും. ഇത് ചോദിച്ച് മനസ്സിലാക്കുക.ക്രിപ്റ്റോ കറന്‍സി മൈനിംഗ് നടത്തുന്നവര്‍ക്കു നെറ്റ്വര്‍ക്ക് ഫീസ് നല്‍കണം. നിങ്ങള്‍ നടത്തുന്ന കറന്‍സി ഇടപാടുകള്‍ ബ്ലോക്ക്ചെയിനില്‍ ഉള്‍പ്പെടുത്തുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരാണിവര്‍. നിങ്ങള്‍ വാങ്ങുന്ന കറന്‍സികളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഇവരാണ്. അതുകൊണ്ട് തന്നെ ക്രിപ്റ്റോകറന്‍സി ഇടപാടുകളില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്. ക്രിപ്റ്റോകറന്‍സികള്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഒരു ഡിജിറ്റല്‍ വാലറ്റ് ആവശ്യമാണ്. നിങ്ങള്‍ ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ അത് കാണപ്പെടുന്നത് ഈ ഡിജിറ്റല്‍ വാലറ്റില്‍ ആയിരിക്കും. ബാങ്ക് അക്കൗണ്ടുകള്‍ പോലെ തന്നെ ആണ് ഡിജിറ്റല്‍ വാലറ്റുകളും.

രാജ്യത്തെ നിക്ഷേപകര്‍

രാജ്യത്തെ നിക്ഷേപകര്‍

ടെക്ക് സ്റ്റോറി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം 70 ലക്ഷം ഇന്ത്യക്കാര്‍ ക്രിപ്‌റ്റോകറന്‍സി വ്യാപാരം നടത്തുന്നുണ്ട്. 1 ബില്യണ്‍ ഡോളറിലേറെയാണ് ഇന്ത്യന്‍ നിക്ഷേപകരുടെ സംയുക്ത നിക്ഷേപവും (ഏകദേശം 7,380 കോടി രൂപ). രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് വലിയ പ്രചാരം ലഭിക്കവെ ഇടപാടുകള്‍ക്ക് നിയന്ത്രണം വേണമെന്ന ഉറച്ച നിലപാടിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല.

സുരക്ഷ ഉറപ്പാക്കുവാന്‍

സുരക്ഷ ഉറപ്പാക്കുവാന്‍

ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കപ്പെടുന്നുവെന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ മുന്നറിയിപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ ഇക്കാര്യവുമായി ബന്ധപ്പെട്ട് സമീപിച്ചിരുന്നു. വിദേശ അന്വേഷണ ഏജന്‍സികളും ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായാണ് വിവരം.

Read more about: cryptocurrency
English summary

central government has taken a big step to take care of the interests of Cryptocurrency investors

central government has taken a big step to take care of the interests of Cryptocurrency investors
Story first published: Thursday, October 28, 2021, 10:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X