ഒക്ടോബര്‍ 1 മുതല്‍ ഈ ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകും

ബാങ്കിംഗ് ഇടപാടുകള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ പ്രധാനപ്പെട്ട വാര്‍ത്ത എല്ലാ ബാങ്ക് ഉപയോക്താക്കളും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഒക്ടോബര്‍ മാസം ഒന്നാം തീയ്യതി മുതല്‍ മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കും എംഐസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിംഗ് ഇടപാടുകള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ പ്രധാനപ്പെട്ട വാര്‍ത്ത എല്ലാ ബാങ്ക് ഉപയോക്താക്കളും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഒക്ടോബര്‍ മാസം ഒന്നാം തീയ്യതി മുതല്‍ മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കും എംഐസിആര്‍ കോഡും അസാധുവാകും. തടസ്സമില്ലാതെ ഇടപാടുകള്‍ തുടര്‍ന്നും നടത്തുവാന്‍ സാധിക്കണമെങ്കില്‍ ഈ ബാങ്ക് ഉപയോക്താക്കള്‍ 2021 ഒക്ടോബര്‍ 1ന് മുമ്പായി പുതിയ ചെക്ക് ബുക്ക് ഇഷ്യൂ ചെയ്ത് വാങ്ങിക്കേണ്ടതുണ്ട്.

 
ഒക്ടോബര്‍ 1 മുതല്‍ ഈ ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകും

ഇനി ഏതൊക്കെ ബാങ്കുകളുടെ ചെക്ക് ബുക്ക് ആണ് അടുത്ത മാസം മുതല്‍ അസാധുവായി മാറുന്നത് എന്ന് നമുക്ക് നോക്കാം. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (ഒബിസി), യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ആലഹാബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്കും ബുക്കും എംഐസിആര്‍ കോഡുമാണ് അടുത്ത മാസം മുതല്‍ അസാധുവാകുന്നത്.

 

2020 ഏപ്രില്‍ 1നാണ് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പിഎന്‍ബി) ലയനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഈ ബാങ്കുകളുടെ ഉപയോക്താക്കളും ശാഖകളുമെല്ലാം പഞ്ചാബ് നാഷണല്‍ ബാങ്കിന് കീഴിലാണ്. അതേ സമയം അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായാണ് ലയിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ 1 മുതലാണ് ഇന്ത്യന്‍ ബാങ്ക് - അലഹബാദ് ബാങ്ക് ലയനം പ്രാബല്യത്തില്‍ വന്നത്.

അലഹബാദ് ബാങ്കിന്റെ എംഐസിആര്‍ കോഡും ചെക്ക് ബുക്കും 2021 സെപ്തംബര്‍ 30 വരെയേ സാധുതയുണ്ടാകുള്ളൂ എന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യന്‍ ബാങ്ക് നേരത്തെ ട്വിറ്ററില്‍ സന്ദേശം പങ്കുവച്ചിരുന്നു. ബാങ്കിടപാടുകള്‍ തടസ്സമില്ലാതെ തുടരണമെങ്കില്‍ ഉപയോക്താക്കള്‍ 2021 ഒക്ടോബര്‍ 1ന് മുമ്പായി പുചി ചെക്ക് ബുക്ക് ബാങ്കില്‍ നിന്നും സ്വീകരിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ബാങ്കില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് അവരുടെ ഏറ്റവും സമീപത്തുള്ള ബാങ്കിന്റെ ശാഖയില്‍ നിന്നും ചെക്ക് ബുക്ക് സ്വീകരിക്കുവാന്‍ സാധിക്കും. കൂടാതെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനത്തിലൂടെയോ മൊബൈല്‍ ബാങ്കിംഗിലൂടെയോ ഉപയോക്താക്കള്‍ക്ക് ചെക്ക് ബുക്കിനായി അപേക്ഷിക്കാവുന്നതാണ്.

Also Read ; 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?Also Read ; 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?

2021 ഒക്ടോബര്‍ 1 മുതല്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴിസിന്റെയും (ഒബിസി), യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ)യുടെയും പഴയ ചെക്ക് ബുക്കുകള്‍ റദ്ദ് ചെയ്യപ്പെടുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഉപയോക്താക്കളെ അറിയിച്ചു. ഒബിസിയുടെയും യുബിഐയുടേയും പഴയ ചെക്ക് ബുക്കുകള്‍ മാറി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പുതിയ ചെക്ക് ബുക്ക് ഉപയോക്താക്കള്‍ സ്വീകരിക്കണമെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപയോക്താക്കളെ ഓര്‍മിപ്പിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പുതുക്കിയ ഐഎഫ്എസ്‌സി കോഡും എംഐആര്‍സിയും അടക്കുന്നതായിരിക്കും ഉപയോക്താക്കള്‍ക്ക് ഇഷ്യൂ ചെയ്യുന്ന പുതിയ ചെക്ക് ബുക്ക്. എടിഎമ്മുകള്‍ വഴിയോ, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം മുഖേനയോ പിഎന്‍ബി വണ്‍ മുഖേനയോ ചെക്ക് ബുക്കിനായി ഉപയോക്താക്കള്‍ക്ക് അപേക്ഷിക്കാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. കൂടാതെ കോള്‍ സെന്റര്‍ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം. ഉത്സവകാല ഓഫറുകളും പി എന്‍ ബി പ്രഖ്യാപിച്ചു. ബാങ്ക് നല്‍കുന്ന എല്ലാ തരത്തിലുള്ള റീട്ടെയ്ല്‍ വായ്പകള്‍ക്കും ഉത്സവ കാലത്ത് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. ഭവന-വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണപ്പണയവായ്പ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപയോക്താവ് ആണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യവും നിങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശ നിരക്കുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മാറ്റം വരുത്തിയിരിക്കുകയാണ്. സെപ്തംബര്‍ 1 മുതലാണ് മാറിയ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

Also Read : ഒറ്റ വര്‍ഷത്തില്‍ ഈ ഓഹരിയില്‍ 5 ലക്ഷം രൂപ വളര്‍ന്നത് 24.61 ലക്ഷമായി! ഏതാണ് കമ്പനി എന്നറിയേണ്ടേ?Also Read : ഒറ്റ വര്‍ഷത്തില്‍ ഈ ഓഹരിയില്‍ 5 ലക്ഷം രൂപ വളര്‍ന്നത് 24.61 ലക്ഷമായി! ഏതാണ് കമ്പനി എന്നറിയേണ്ടേ?

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകളില്‍ 0.10 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. വര്‍ഷം 2.90 ശതമാനമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടുകളുടെ പുതുക്കിയ പലിശ നിരക്ക്. നേരത്തെ അത് വര്‍ഷം 3 ശതമാനം എന്ന നിരക്കായിരുന്നു. പിഎന്‍ബിയില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം നിലവിലുള്ള ഉപയോക്താക്കള്‍ക്കും ബാങ്കില്‍ പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്കും പുതുക്കിയ പലിശ നിരക്ക് ബാധകമായിരിക്കും.

Read more about: punjab national bank
English summary

Checkbook and MICR code of three banks will be invalid from October 1; explained | ഒക്ടോബര്‍ 1 മുതല്‍ ഈ ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകും

Checkbook and MICR code of three banks will be invalid from October 1; explained
Story first published: Sunday, September 12, 2021, 19:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X