ആര്‍ക്കും സംഭവിക്കാവുന്ന 4 തെറ്റുകള്‍; ക്രെഡിറ്റ് സ്‌കോര്‍ മോശമാകാതെ എങ്ങനെ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ക്രെഡിറ്റ് സ്‌കോര്‍ കരസ്ഥമാക്കിയവര്‍ക്ക് വേഗത്തില്‍ ലോണ്‍ അനുവദിക്കുമെന്നും ക്രെഡിറ്റ് കാര്‍ഡില്‍ മികച്ച ഓഫറുകള്‍ ലഭിക്കുമെന്നതും ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ക്രെഡിറ്റ് കാര്‍ഡ് സ്‌കോര്‍ ഉയര്‍ത്തുന്നതിനുള്ള 'ടിപ്പുകളും' പലയിടത്തു നിന്നായി ഇതിനോടകം കേട്ടിട്ടുമുണ്ടാകും. എന്നാല്‍ സ്‌കോര്‍ മെച്ചപ്പെടുത്തുന്നത് പോലെ മോശമാകാതിരിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയുകയും പരിഹരിക്കേണ്ടതും അത്യാവശ്യമാണ്.

 

4 തെറ്റുകള്‍

അതിനാല്‍ മെച്ചപ്പെടുത്താന്‍ മാത്രം ശ്രദ്ധിച്ചാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പറ്റാവുന്ന തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാം. ഇത് തിരിച്ചറിഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ സൃഷ്ടിക്കപ്പെടാം. കാരണം തിരിച്ചറിയാതെ തെറ്റ് ആവര്‍ത്തിക്കപ്പെട്ടാല്‍ അത് പിന്നീട് ദുഃശീലമായും മാറാം.

സാമ്പത്തിക ദുഃശീലം അങ്ങേയറ്റം കുഴപ്പത്തില്‍ വരെ കൊണ്ടുചെന്നു ചാടിക്കാം. ഇത് ക്രെഡിറ്റ് സ്‌കോറിനെ മാത്രമല്ല നിങ്ങളുടെ സാമ്പത്തികാടിത്തറ വരെ നശിക്കാന്‍ ഇടയാക്കാം. അതിനാല്‍ ഇടയ്ക്കിടെ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തി വേണ്ട പരിഹാരങ്ങള്‍ സ്വീകരിക്കണം. ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കാവുന്ന 4 തെറ്റുകള്‍ താഴെ ചേര്‍ക്കുന്നു.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡുകളുടെ സമതുലിതമായ ഉപയോഗം വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഉദാഹരണത്തിന് ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ മാത്രമോ അല്ലെങ്കില്‍ അടിയന്തര ആവശ്യത്തിന് മാത്രമായോ ആണ് ക്രെഡിറ്റ് കാര്‍ഡ് ഉപോഗിക്കുന്നത് എങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാം. ഇത് വിശ്വാസ്യതയേയും സാമ്പത്തിക ആത്മവിശ്വാസത്തേയും കുറിച്ച് കറുത്തപാട് സൃഷ്ടിക്കാം. അതിനാല്‍ കാര്‍ഡിന്റെ പരമാവധി അളവിലേക്ക് എത്താതെ എന്നാല്‍ നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തും.

ക്രെഡിറ്റ് റേറ്റിങ്

ക്രെഡിറ്റ് കാര്‍ഡ് സമതുലിതമായി കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നെങ്കില്‍ കാര്‍ഡ് ലിമിറ്റിന്റെ 30 ശതമാനത്തില്‍ താഴെ ഉപയോഗം നിജപ്പെടുത്താനുള്ള അച്ചടക്കം കൈവരിക്കുക. ഒരോ മാസവും എത്ര ക്രെഡിറ്റ് ഉപയോഗിക്കുന്നു എന്നത് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ക്കും വായ്പാ ദാതാക്കളും വളരെ നിര്‍ണായകമായി കണക്കിലെടുക്കുന്ന ഘടകമാണ്. കാരണം ഒരാളുടെ വ്യക്തിഗത സാമ്പത്തിക ഉത്തകവാദിത്തം അളക്കുവാന്‍ എളുപ്പത്തില്‍ കഴിയുന്ന സംഗതിയാണിത്.

Also Read: 60/40 നിക്ഷേപ സമവാക്യം കൊണ്ട് ഇനിയും രക്ഷപെടാനാകുമോ? കൈവശമുള്ള കാശ് എങ്ങനെ വിനിയോഗിക്കണംAlso Read: 60/40 നിക്ഷേപ സമവാക്യം കൊണ്ട് ഇനിയും രക്ഷപെടാനാകുമോ? കൈവശമുള്ള കാശ് എങ്ങനെ വിനിയോഗിക്കണം

കുടിശിക/ ഭാഗിക അടവ്

കുടിശിക/ ഭാഗിക അടവ്

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പൂര്‍ണമായും അടക്കാതിരിക്കുന്ന സാഹചര്യം ക്രെഡിറ്റ് സ്‌കോറിനെ ഗുരുതരമായി ബാധിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ബില്ലിനെതിരേയുള്ള മുഴുവന്‍ പണവും അടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മിനിമം തുകയിലും ഇത്തിരികൂടി ഉയര്‍ന്ന തുക ഭാഗികമായെങ്കിലും അടയ്ക്കണം. അതുപോലെ ഇത്തരം സാഹചര്യം ആവര്‍ത്തിക്കുകയും ചെയ്യരുത്.

വല്ലപ്പോഴും മാത്രമുള്ള ഭാഗിക തിരിച്ചടവ് ചെറിയ തോതിലേ ബാധിക്കുകയുള്ളൂ എങ്കിലും നിരന്തരം ചെയ്യുന്നത് ക്രെഡിറ്റ് സ്‌കോറിനെ താഴ്ത്തും. സാമ്പത്തിക അച്ചടക്കം ഇല്ലെന്ന പ്രതീതി സൃഷ്ടിക്കുകയും 'ഹൈ റിസ്‌ക്' വിഭാഗത്തിലേക്ക് നിങ്ങളെ മാറ്റുകയും ചെയ്യും.

അമിത വായ്പ

അമിത വായ്പ

പ്രചാരണത്തിന്റെ ഭാഗമായി കുറഞ്ഞ പലിശയില്‍ ലോണ്‍ അനുവദിക്കാമെന്നും സൗജന്യ ഓഫറുകള്‍ കാട്ടി പുതിയ ക്രെഡിറ്റ് കാര്‍ഡിനായും മിക്ക ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളെ സമീപിക്കാറുണ്ട്. മിക്കപ്പോഴും ഇത്തരം വാഗ്ദാനങ്ങള്‍ പ്രലോഭനപരമായിരിക്കും. എന്നിരുന്നാലും നിങ്ങള്‍ക്ക് അത്യാവശ്യമില്ലെങ്കില്‍ പുതിയ ലോണോ ക്രെഡിറ്റ് കാര്‍ഡോ സ്വീകരിക്കരുത്. കാരണം ഇത് നിങ്ങളുടെ വായ്പകളുടെ വിനിയോഗത്തെ താളം തെറ്റിക്കാം.

ഒന്നാമതായി, വായ്പകളെ അമിതമായി ആശ്രയിക്കുന്നതിലൂടെ വായ്പ വിനിയോഗ അനുപാതം ഉയരും. ഇത് ക്രെഡിറ്റ് സ്‌കോറിനെ താഴ്ത്തുന്ന ഘടകമാണ്. രണ്ടാമതായി, പുതിയൊരു ക്രെഡിറ്റ് കാര്‍ഡ് കൂടി വാങ്ങിയിട്ട് ഉപയോഗിക്കാതെ ഇരിക്കുകയാണെങ്കിലും ക്രെഡിറ്റ് സ്‌കോറിന് മെച്ചപ്പെടുത്തുകയില്ല.

പലിശഭാരം

മൂന്നാമതായി, കൂടുതല്‍ വായ്പയെടുത്താല്‍ നിങ്ങളുടെ പലിശഭാരം വര്‍ധിക്കുകയും ഇത് തിരിച്ചടവിന് തയ്യാറാക്കിയ പദ്ധതികളെ കീഴ്‌മേല്‍ മറിക്കുകയും ചെയ്യാം. ഇത്തരം സാഹചര്യം കൃത്യമായ തിരിച്ചടവിന് വിഘാതം സൃഷ്ടിക്കാം. അല്ലെങ്കില്‍ കുടിശിക വരുത്തിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. അതേസമയം സൗജന്യമായി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാവുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമായ 'ക്രെഡിറ്റ് സ്‌കോര്‍ സിമുലേറ്റര്‍' ഉപയോഗപ്പെടുത്തി ഇത്തരം സാഹര്യങ്ങളിലെ ഭാവി സ്‌കോര്‍ എങ്ങനെയാകും എന്നതിന്റെ ഏകദേശ ചിത്രം കാട്ടിത്തരും. ഇത് കാര്യങ്ങളെ മനസിലാക്കാന്‍ സഹായിക്കും.

ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കണം

ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കണം

സ്‌കോര്‍ മോശമാകുമോയെന്ന് സംശയിച്ച് ക്രെഡിറ്റ് സ്‌കോര്‍ നോക്കുന്നതിന് വിമുഖത കാണിക്കുന്നവരുണ്ട്. എന്നാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ പരിശോധിക്കുമ്പോള്‍ മാത്രമേ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോറില്‍ എന്തെങ്കിലും അനന്തരഫലം ഉണ്ടാകുകയുള്ളൂ. അതേസമയം കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാന്‍ തയ്യാറായാല്‍ ക്രെഡിറ്റ് സ്‌കോറില്‍ സംഭവിക്കുന്ന മാറ്റങ്ങളെ മനസിലാക്കാനും പരിശോധിക്കാനും സാധിക്കും.

Also Read: ശമ്പളത്തോടൊപ്പം മാസത്തിൽ അധിക വരുമാനം നേടാം, ഇതാ നിങ്ങൾക്ക് പറ്റിയ 11 നിക്ഷേപങ്ങൾAlso Read: ശമ്പളത്തോടൊപ്പം മാസത്തിൽ അധിക വരുമാനം നേടാം, ഇതാ നിങ്ങൾക്ക് പറ്റിയ 11 നിക്ഷേപങ്ങൾ

വായ്പ കുടിശിക

വായ്പ കുടിശിക പോലെ നിങ്ങളുടെ ഭാഗത്തു നിന്നുള്ള കാരണം കൊണ്ട് ക്രെഡിറ്റ് സ്‌കോറില്‍ എന്തെങ്കിലും തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്താനും പരിഹരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. എന്നാല്‍ എന്തെങ്കിലും തരത്തില്‍ നിങ്ങളുടെ പ്രൊഫൈലില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌കോറിനെ ബാധിക്കാം.

ഉദാഹരണത്തിന് നിങ്ങള്‍ തിരിച്ചടവ് പൂര്‍ത്തീകരിച്ചതിനു ശേഷം ലോണ്‍ അക്കൗണ്ട് 'ഓപ്പണ്‍' ആയി കിടക്കുക. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയെ നേരിട്ട് ബന്ധപ്പെട്ട് തെറ്റ് തിരുത്തിക്കാനാകും. ഇതൊക്കെ തിരിച്ചറിയണമെങ്കിലും ഇടയ്ക്കിടെ സ്‌കോര്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

Credit Score: 4 Bad Habits And Mistakes Can Hurt Your Credit Score Badly Check Cibil Rating Details

Credit Score: 4 Bad Habits And Mistakes Can Hurt Your Credit Score Badly Check Cibil Rating Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X