ബജറ്റ് പ്രഖ്യാപനം ലക്ഷ്യമിട്ട് വാങ്ങാം; ഓരോ ഫെര്‍ട്ടിലൈസര്‍, പവര്‍ സ്റ്റോക്കുകള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി ഒന്നിനാണ് 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടു ദിവസമായി വിപണിയില്‍ തിരിച്ചടിയുണ്ടെങ്കിലും സമീപ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപത്ത് തന്നെയാണ് പ്രധാന സൂചികകളുള്ളത്. ആഭ്യന്തര ഘടകങ്ങളേക്കാള്‍ ഏറെ ആഗോള സൂചനകള്‍ ദുര്‍ബലമാകുന്നതാണ് നിലവിലെ തിരിച്ചടിക്കുളള പ്രധാന കാരണം. കമ്പനികള്‍ മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങിയതിനാല്‍ ഇനി ബജറ്റാണ് വിപണിയുടെ പ്രതീക്ഷ പേറുന്നത്. കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിലേക്ക് രാജ്യം കടക്കുന്നതിനാല്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് പ്രസക്തിയേറെയാണ്.

 

എന്ത് പ്രതീക്ഷിക്കണം

എന്ത് പ്രതീക്ഷിക്കണം

ചരിത്രം നോക്കിയാലും ബജറ്റിന് മുന്നോടിയായി വിപണികളില്‍ ഉണര്‍വ് പ്രകടമാകാറുണ്ട്. മിക്കപ്പോഴും തെരഞ്ഞെടുത്ത മേഖലകള്‍ കേന്ദ്രീകരിച്ചാവും ഇത്തരം പ്രീ-ബജറ്റ് റാലി സംഭവിക്കാറുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നലുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്. ഭരണകക്ഷിക്ക് നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം ലഭിക്കും. പുനരുപയോഗ ഊര്‍ജ മേഖലയ്ക്കും വൈദ്യുത വാഹനങ്ങള്‍ക്കും പ്രോത്സാഹനം ലഭിച്ചേക്കാം. ഇത്തരത്തില്‍ ഈ ബജറ്റിന് മുന്നോടിയായി വാങ്ങാവുന്ന രണ്ട് ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1) ദീപക് ഫെര്‍ട്ടിലൈസര്‍

1) ദീപക് ഫെര്‍ട്ടിലൈസര്‍

കാര്‍ഷിക വളം, വ്യാവസായിക രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ കെമിക്കല്‍ കമ്പനികളൊന്നാണ് ദീപക് ഫെര്‍ട്ടിലൈസര്‍സ് & പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (BSE: 500645, NSE: DEEPAKFERT). പൂനെയാണ് ആസ്ഥാനം. കമ്പനിയുടെ കാര്‍ഷിക വിഭാഗം മെഥനോള്‍, വിവിധ തരം നൈട്രിക് ആസിഡ്, അമോണിയ എന്നിവ ഉത്പാദിപ്പിക്കുന്നു. മെഥനോള്‍ നിര്‍മിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയിലാണ്. നിര്‍മാണത്തിനും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിയന്ത്രിത സ്‌ഫോടനം നടത്താനുള്ള രാസവസ്തുക്കളും നിര്‍മിക്കുന്നുണ്ട്. വിവിധ രാസവളങ്ങളും കീടനാശിനികളും വിപണിയിലെത്തിക്കുന്നു. നിലവില്‍ പ്രമോട്ടറുടെ കൈവശം 47.58 ശതമാനം ഓഹരികളാണുള്ളത്. ഇതില്‍ 90 ശതമാനവും ഈട് നല്‍കിയിട്ടുമുണ്ട്. കമ്പനിയുടെ വിപണി മൂലധനം 6,159 കോടി രൂപയാണ്.

Also Read: 38 രൂപ ലാഭവിഹിതം കിട്ടും, ഡിവിഡന്റ് യീല്‍ഡ് 9.73%; സംഭവം കൊള്ളാം, പക്ഷെ ഈ സ്റ്റോക്കില്‍ ഒരു പ്രശ്‌നമുണ്ട്Also Read: 38 രൂപ ലാഭവിഹിതം കിട്ടും, ഡിവിഡന്റ് യീല്‍ഡ് 9.73%; സംഭവം കൊള്ളാം, പക്ഷെ ഈ സ്റ്റോക്കില്‍ ഒരു പ്രശ്‌നമുണ്ട്

വിശദാംശങ്ങള്‍

വിശദാംശങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ചുവടുപിടിച്ച് ഫെര്‍ട്ടിലൈസര്‍ മേഖലയില്‍ അടുത്തിടെയായി ഉണര്‍വ് പ്രകടമാണ്. ദീപക് ഫെര്‍ട്ടിലൈസറിന്റെ രണ്ടാം പാദഫലങ്ങള്‍ മികച്ചതായിരുന്നു. പ്രത്യേകിച്ചും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനിടെയിലും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ ഇടിയാതെ നോക്കിയത് ശ്രദ്ധേയമായിരുന്നു. മഴ കാരണം കാര്‍ഷിക മേഖലയില്‍ സീസണലായും ദുര്‍ബലമാകുന്ന കാലയളവ് പിന്നിട്ടതും ഓഹരിക്ക് അനുകൂലമാണ്. കമ്പനിയുടെ അമോണിയ പ്ലാന്റിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതും അനുകൂല ഘടകമാണ്. ബുധനാഴ്ച 510.8 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 569.80 രൂപയും കുറഞ്ഞ വില 147.55 രൂപയുമാണ്.

2) കല്‍പ്പതാരു പവര്‍

2) കല്‍പ്പതാരു പവര്‍

ഊര്‍ജ പ്രസരണ, വിതരണ മേഖലയുമായി ബന്ധപ്പെട്ട രൂപകല്‍പന, നിര്‍മാണം, സംഭരണം, പ്രതിഷ്ഠാപനം തുടങ്ങിയ എല്ലാവിധ എന്‍ജിനീയറിംഗ് ജോലികളും ഏറ്റെടുത്ത് നടപ്പാക്കുന്ന കമ്പനിയാണ് കല്‍പതാരു പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് ആസ്ഥാനം. വന്‍കിട വൈവിധ്യവത്കരിച്ച ബിസിനസ് സംരംഭങ്ങളുള്ള കല്‍പതാരു ഗ്രൂപ്പിന്റെ ഭാഗമാണ്. റെയില്‍വേയുടെ വൈദ്യുതീകണ പ്രവര്‍ത്തികളും ഏറ്റെടുത്തിട്ടുണ്ട്. എയര്‍ ഇന്‍സുലേറ്റഡ്, ഗ്യാസ് ഇന്‍സുലേറ്റഡ് ആയിട്ടുള്ള ഹൈവോള്‍ട്ടേജ് സബ്‌സ്റ്റേഷനുകളും നിര്‍മിക്കുന്നു. ഉപകമ്പനികളിലൂടെ യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നു. വിദേശ രാജ്യങ്ങളില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകളും കരസ്ഥമാക്കിയിട്ടുണ്ട്.

Also Read: 3 മാസത്തിനുള്ളില്‍ 30% ലാഭം; പക്കാ ബുള്ളിഷ് ട്രെന്‍ഡിലുള്ള ഈ സ്‌മോള്‍ കാപ് കെമിക്കല്‍ സ്റ്റോക്ക് വാങ്ങുന്നോ?Also Read: 3 മാസത്തിനുള്ളില്‍ 30% ലാഭം; പക്കാ ബുള്ളിഷ് ട്രെന്‍ഡിലുള്ള ഈ സ്‌മോള്‍ കാപ് കെമിക്കല്‍ സ്റ്റോക്ക് വാങ്ങുന്നോ?

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

സമീപ കാലത്തായി കമ്പനിയുടെ പ്രവര്‍ത്തനം മികച്ചതായിട്ടുണ്ട്. വരുമാനത്തിലും ലാഭത്തിലും വര്‍ധന കാണിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കല്‍പതാരു പവര്‍ ട്രാന്‍സ്മിഷന്‍ (BSE: 522287, NSE : KALPATPOWR) 3,549 കോടി രൂപ വരുമാനവും 80 കോടി രൂപ അറ്റാദായവും കരസ്ഥമാക്കി. കോവിഡ് കാരണം ലോക്ക്ഡൗണ്‍ പോലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ അടുത്തിടെയായി കുറവുളളതും പ്രവര്‍ത്തനം മെച്ചപ്പെടാന്‍ സഹായകമാകും. കമ്പനിയെ അടിസ്ഥാനപരമായി വിലയിരുത്തിയാലും മികച്ചതാണ്. ഓഹരിയിലെ ടെക്‌നിക്കല്‍ സൂചകങ്ങളും ബുള്ളിഷ് ട്രെന്‍ഡ് വെളിവാക്കുന്നു. ബുധനാഴ്ച 409.10 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 496 രൂപയും കുറഞ്ഞ വില 309.15 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Deepak Fertilisers And Kalpataru From Chemical Power Sectors Are Good Bet For Pre Budget 2022-23 Rally

Deepak Fertilisers And Kalpataru From Chemical Power Sectors Are Good Bet For Pre Budget 2022-23 Rally
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X