ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപം ആവിയാകുമോ? പേടിക്കേണ്ട വഴികളറിഞ്ഞിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് പൊളിഞ്ഞാൽ, എന്ന് കേൾക്കുമ്പോൾ തന്നെ നി്ക്ഷേപകർക്ക ചങ്കിടിപ്പ് കൂടും. സ്വന്തം നിക്ഷേപമുള്ള ബാങ്കാണെങ്കിൽ എന്ത് ചെയ്യും പണം ആകെ നഷ്ടമാകുമല്ലോ എന്നിങ്ങനെയുള്ള അങ്കലാപ്പാണ്. അത്രയ്ക്കൊന്നും ചിന്തിച്ചു കൂട്ടേണ്ട. നിക്ഷേപിച്ച ബാങ്ക് പൊളിഞ്ഞാലും നിക്ഷേപകന് ആശ്വാസം തരുന്ന കാര്യമാണിത്. ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സി (ഡിഐസിജിസി) ൽ രജിസ്റ്റർ ചെയ്ത ബാങ്കിലാണെങ്കിൽ അഞ്ച് ലക്ഷം വരെ ഇൻഷൂറൻസ് ലഭിക്കും. റിസർവ് ബാങ്ക് സ്ബസിഡിയറിയാണ് ഡിഐസിജിസി.

 

ഡിഐസിജിസി

ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്‍ നിയമം 1961 പ്രകാരമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 2020 ഫെബ്രുവരി നാലിന് ഇന്‍ഷൂറന്‍സ് തുക 1 ലക്ഷം രൂപയിൽ നിന്ന് നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തിയിത്. 1993 ൽ 30,000 രൂപയായിരുന്നു പരമാവധി ഇൻഷൂറൻസ്. രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളും ഡിഐസിജിസിയിൽ രജിസിറ്റർ ചെയ്യണം. സ്ഥിര നിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ്, തുടങ്ങിയ നിക്ഷേപങ്ങള്‍ക്ക് ഡിഐസിജിസിയുടെ ഇന്‍ഷൂറന്‍സ് ലഭിക്കും.

Also Read: പെപ്സിയെ വെള്ളം കുടിപ്പിച്ച പിഴവ്; 349 എന്ന മൂന്നക്കം വരുത്തിയത് 32 ബില്യൺ നഷ്ടം!

എവിടെയൊക്കെ ഇന്‍ഷൂറന്‍സ് ലഭിക്കും

എവിടെയൊക്കെ ഇന്‍ഷൂറന്‍സ് ലഭിക്കും

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകളുടെ ശാഖകളിലുള്ള നിക്ഷേപത്തിനും വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. ലോക്കല്‍ ഏരിയ ബാങ്കുകലും റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് സേവനം ലഭിക്കും. സംസ്ഥാനങ്ങളിലെ അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനും ഇന്‍ഷൂറന്‍സ് ലഭിക്കും. 1513 അര്‍ബന്‍ സഹകരണ ബാങ്കും 6 പേയ്‌മെന്റ് ബാങ്കും 12 സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, 43 റീജിയണല്‍ റൂറല്‍ ബാങ്കും 21 സ്വകാര്യ ബാങ്കും 39 വിദേശ ബാങ്കും ഡിഐസിജിസി യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Also Read: പണപ്പെരുപ്പത്തെ പറപ്പിക്കും പലിശ നിരക്ക്; ഇക്കാലത്ത് സ്ഥിര നിക്ഷേപത്തിന് പറ്റിയ മൂന്ന് ബാങ്കുകളിതാ

ബാങ്ക്

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മാഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് , ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിങ്ങനെ 12 പൊതുമേഖലാ ബാങ്കുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Also Read: ബാങ്ക് നിക്ഷേപത്തേക്കാള്‍ കൂടിയ പലിശ ലഭിക്കുന്ന 3 പോസ്റ്റ് ഓഫീസ് പദ്ധതികള്‍; നികുതി ഇളവും കിട്ടും

ഇൻഷൂറൻസ് ലഭിക്കാത്തവ

ഇൻഷൂറൻസ് ലഭിക്കാത്തവ

ബാങ്ക് ഡിഐസിജിസിയിൽ രജിസ്റ്റർ ചെയ്തവയാണെങ്കിലും ചില നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് ലഭിക്കില്ല. തകർന്ന ബാങ്കിലുള്ള വിദേശ സര്‍ക്കാറുകളുടെ നിക്ഷേപങ്ങള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നിക്ഷേപങ്ങള്‍, മറ്റു ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങള്‍, എന്നിവയ്ക്ക്നി ഇൻഷൂറൻസ് പരികക്ഷ ലഭിക്കില്ല.

പരമാവധി 5 ലക്ഷം

പരമാവധി 5 ലക്ഷം

പരമാവധി 5 ലക്ഷം രൂപ വരെയാണ് ഇന്‍ഷൂറന്‍ ലഭിക്കുക. മുതലും പലിശയും ചേർത്താണ് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്. അതായത്, 4,95,000 രൂപ നിക്ഷേപിച്ചയാൾക്ക് 4,000 രൂപ പലിശ ലഭിച്ചാല്‍ 4,90,000 രൂപയ്ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. 5 ലക്ഷം രൂപ നിക്ഷേപിച്ചയാള്‍ക്ക് പലിശയ്ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കല്ല. പരമാവധി ഇൻഷൂറൻസ് തുകയും നിക്ഷേപിച്ചതിനാലാണിത്. ഒന്നിലധികം ബാങ്കുകളിലുള്ള ഒരു വ്യക്തിയുടെ നിക്ഷേപത്തിന് ഇന്‍ഷൂറന്‍സ് ലഭിക്കും. ഇന്‍ഷൂറന്‍സ് കവറേജ് പരിധി ഓരോ ബാങ്കിലും പ്രത്യേകം കണക്കാക്കും.

അക്കൗണ്ട്

ബാങ്കുകൾ പൊളിയുന്ന വാർത്ത കേൾക്കുന്ന കാലത്ത് ഒരു ബാങ്കിലെ നിക്ഷേപം പരമാവധി 5 ലക്ഷം രൂപയിലൊതുക്കിയാൽ സുരക്ഷിതമാക്കാം. 10 ലക്ഷം രൂപ നിക്ഷേപിക്കാനുണ്ടെങ്കിൽ രണ്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ രണ്ട് നിക്ഷേപങ്ങൾക്കും ലഭിക്കും. അക്കൗണ്ട് ഉടമകള്‍ പ്രീമിയം അടയ്ക്കുന്നത് പോലുള്ള ചെലവുകളുമില്ല.

എപ്പോൾ തുക ലഭിക്കും

എപ്പോൾ തുക ലഭിക്കും

ബാങ്ക് പരാജയപ്പെടുമ്പോഴോ, തകരുമ്പോഴോ ആണ് ഇന്‍ഷൂറന്‍സ് തുക ലഭിക്കുക. പുതിയ നിയമ പ്രകാരം 90 ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് 5 ലക്ഷം രൂപവരെയുള്ള ഇൻഷൂറൻസ് ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന ബാങ്കുകൾക്ക് ഡിഐസിജിസി സർട്ടിഫിക്കറ്റ് നൽകും. ഇത് ബാങ്കുകൾ പ്രദർശിപ്പിക്കാറുണ്ട്. ഇല്ലെങ്കിൽ ബാങ്ക് ബ്രാഞ്ചുകളിൽ ചോദിച്ച് മനസിലാക്കാം.

Read more about: fixed deposit
English summary

DICGC Reserve Bank Subsidiary Provides Up To 5 Lakh Insurance For Deposits In Banks; Details

DICGC Reserve Bank Subsidiary Provides Up To 5 Lakh Insurance For Deposits In Banks; Details
Story first published: Wednesday, June 29, 2022, 21:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X