ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

സ്ഥിരമായതും ഉറപ്പുള്ളതുമായ പലിശാദായം ലഭിക്കുന്ന നിക്ഷേപങ്ങളാണ് ഡെബ്റ്റ് ഫണ്ടുകള്‍. ഒരു നിശ്ചിത കാലയളവ് മെച്യൂരിറ്റി പിരിയഡിലേക്ക് ഡെബ്റ്റ് ഫണ്ടില്‍ നിക്ഷേപങ്ങള്‍ നടത്തുക. ഡെബ്റ്റുകളിലോ അല്ലെങ്കില്‍ ഫിക്‌സഡ് ഇന്‍കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിരമായതും ഉറപ്പുള്ളതുമായ പലിശാദായം ലഭിക്കുന്ന നിക്ഷേപങ്ങളാണ് ഡെബ്റ്റ് ഫണ്ടുകള്‍. ഒരു നിശ്ചിത കാലയളവ് മെച്യൂരിറ്റി പിരിയഡിലേക്കാണ് ഡെബ്റ്റ് ഫണ്ടില്‍ നിക്ഷേപങ്ങള്‍ നടത്തുക. ഡെബ്റ്റുകളിലോ അല്ലെങ്കില്‍ ഫിക്‌സഡ് ഇന്‍കം സെക്യൂരിറ്റികളുടേയോ മിശ്രണത്തിലാണ് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ സാധാരണയായി നിക്ഷേപം നടത്തുന്നത്.

 

ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?

ഡെബ്റ്റ് ഫണ്ടുകള്‍

ഡെബ്റ്റ് ഫണ്ടുകള്‍

ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍, കോര്‍പറേറ്റ് ബോണ്ടുകള്‍, കൊമേഴ്ഷ്യല്‍ പേപ്പറുകള്‍ തുടങ്ങിയവയൊക്കെ അതിലുള്‍പ്പെടും. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നേരിട്ട് ബാധിക്കുന്ന ഇക്വിറ്റി ഫണ്ടുകളിലെ റിസ്‌കിനേക്കാള്‍ കുറഞ്ഞ റിസ്‌ക് മാത്രമേ ഡെബ്റ്റ് ഫണ്ടുകള്‍ക്ക് ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇക്വിറ്റി ഫണ്ടുകളേക്കാള്‍ കുറവ് റിസ്‌ക് മാത്രമേ ഉള്ളൂ എന്നതു കൊണ്ട് മാത്രം ഡെബ്റ്റ് ഫണ്ടുകള്‍ പൂര്‍ണമായും റിസ്‌ക് മുക്തമാണ് എന്ന് പറയുവാന്‍ സാധിക്കുകയില്ല.

സ്ഥിര നിക്ഷേപത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണോ ആഗ്രഹിക്കുന്നത്? എങ്കില്‍ ഇവിടെ നിക്ഷേപിക്കാം

ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങളിലും റിസ്‌ക് സാധ്യതകളുണ്ട്

ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങളിലും റിസ്‌ക് സാധ്യതകളുണ്ട്

ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങളിലും റിസ്‌ക് അടങ്ങിയിട്ടുണ്ട്. ക്രെഡിറ്റ് റിസ്‌ക്, ഇന്ററസ്റ്റ് റേറ്റ് റിസ്‌ക് തുടങ്ങിയ അതില്‍ ചിലതാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ പോലെ യാതൊരു റിസ്‌കുകളും ഇല്ലാത്ത നിക്ഷേപമാണ് ഡെബ്റ്റ് ഫണ്ടുകള്‍ എന്ന് നമുക്ക് ഒരിക്കലും പറയുവാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുന്നതിന് മുമ്പായി അതില്‍ അടങ്ങിയിരിക്കുന്ന റിസ്‌ക് സാധ്യതകള്‍ എന്തൊക്കെയാണെന്ന് നിക്ഷേകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങളിലെ റിസ്‌ക് സാധ്യതകള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

യൂട്യൂബില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാന്‍ അധിക വഴി!സൂപ്പര്‍ താങ്ക്‌സ് പറയുമോ കണ്ടന്റ് ക്രിയേറ്റര്‍മാര്‍?

പലിശ നിരക്കിലെ റിസ്‌ക്

പലിശ നിരക്കിലെ റിസ്‌ക്

ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ മൂല്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒന്നാണ് പലിശ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകള്‍. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രാഥമികമായും ബോണ്ട് ഇന്‍സ്ട്രുമെന്റുകളിലാണ് നിക്ഷേപിക്കുന്നത് എന്നതിനാല്‍ പലിശ നിരക്ക് താഴുന്നത് മികച്ച നേട്ടത്തിലേക്ക് നയിക്കുമെന്നാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന് പലിശ നിരക്കുകള്‍ താഴേക്ക് പോവുകയാണെങ്കില്‍ ഫണ്ട് മാനേജര്‍മാര്‍ പൊതുവേ ദീര്‍ധകാല നേട്ടം ഉറപ്പാക്കുന്നതിനായി ദീര്‍ഘ കാല സെക്യൂരിറ്റികള്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യുക.

ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

ക്രെഡിറ്റ് റിസ്‌ക്

ക്രെഡിറ്റ് റിസ്‌ക്

ഒരു ഫണ്ട് മാനേജര്‍ കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗില്‍ ഡെബ്റ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചാല്‍ വീഴ്ച സാധ്യതകള്‍ ഏറെയാണ്. അതിനാല്‍ ഫണ്ട് മാനേജര്‍മാര്‍ എപ്പോഴും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ഇന്‍സ്ട്രുമെന്റുകളിലാണ് നിക്ഷേപിക്കുക. കൂടാതെ ഉയര്‍ന്ന ക്രെഡിറ്റ് റേറ്റ് ഉള്ള ഇന്‍സ്ട്രുമെന്റുകള്‍ക്ക് കുറഞ്ഞ ചാഞ്ചാട്ടം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ ക്രെഡിറ്റ് റിസ്‌ക് കുറഞ്ഞിരിക്കുകയും ചെയ്യും.

പിഎം പെന്‍ഷന്‍ യോജന; ഈ പദ്ധതിയിലൂടെ നേടാം വര്‍ഷം 1,11,000 രൂപ

വിപണിയിലെ റിസ്‌ക്

വിപണിയിലെ റിസ്‌ക്

ഡയനാമിക് ബോണ്ട് സ്‌കീമുകള്‍ പോലുള്ള ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ചില പ്രത്യേക റിസ്‌ക് സാധ്യതകള്‍ ഉള്ളവയാണ്. ഉദാഹരണത്തിന്, പലിശ നിരക്കിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പോര്‍ട്ട് ഫോളിയോ മാനേജര്‍മാര്‍ നിക്ഷേപ മിശ്രണവും നിക്ഷേപ കാലാവധിയും അടിക്കടി മാറ്റിക്കൊണ്ടിരിക്കും. അതിനാല്‍ ഫണ്ട് മാനേജറുടെ കണക്ക് കൂട്ടലുകള്‍ പിഴച്ചാല്‍ നിക്ഷേപവും നഷ്ടത്തിലാകും.

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതോടെ നിക്ഷേപകര്‍ക്ക് അവരുടെ പല തരത്തിലുള്ള സാമ്പത്തീക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. ഒരു അധിക വരുമാന ശ്രോതസ്സെന്ന രീതിയിലോ, റിട്ടയര്‍മെന്റ് നിക്ഷേപ ഉപാധിയായോ, റിസ്‌ക് എടുക്കുവാന്‍ താത്പര്യം കുറഞ്ഞ നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന ആദായം ലഭിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമായോ ഡെബ്റ്റ് ഫണ്ടുകളെ തെരഞ്ഞെടുക്കാവുന്നതാണ്. ഇക്വിറ്റി ഫണ്ടുകള്‍ക്ക് സമാനമായി ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ആദായവും ഉറപ്പുള്ളവയല്ല എന്നതും എപ്പോഴും നിക്ഷേപകര്‍ മനസ്സില്‍ വയ്‌ക്കേണ്ട കാര്യമാണ്.

Read more about: debt fund
English summary

do the debt funds are risk free? know the risks involved in investing debt funds | ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

do the debt funds are risk free? know the risks involved in investing debt funds
Story first published: Saturday, July 24, 2021, 11:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X