2021ലെ പുതുക്കിയ സാമ്പത്തിക നയ പ്രകാരം നിങ്ങള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) നിക്ഷേപിക്കുന്ന വിഹിതം 2.5 ലക്ഷം രൂപയിലധികമാണെങ്കില്‍ അതില്‍ നിന്നും ലഭിക്കുന്ന പലിശയിന്മേല് ഏപ്രില്‍ 1 മുതല്‍ നികുതി ഈടാക്കും.
2021ലെ പുതുക്കിയ സാമ്പത്തിക നയ പ്രകാരം നിങ്ങള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) നിക്ഷേപിക്കുന്ന വിഹിതം 2.5 ലക്ഷം രൂപയിലധികമാണെങ്കില്‍ അതില്‍ നിന്നും ലഭിക്കുന്ന പലിശയിന്മേല് ഏപ്രില്‍ 1 മുതല്‍ നികുതി ഈടാക്കും.

ഇത് ചിലരിലെങ്കിലും ഒരു ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇപിഎഫിന്റെ അതേ പലിശ നിരക്കും നികുതി രീതികളും പിന്തുടരുന്ന വളന്ററി പ്രൊവിഡന്റ് ഫണ്ട് ( വിപിഎഫ്) നിക്ഷേപത്തിന്റ വിഹിതം കുറയ്ക്കണോ എന്നതാണ് അതിലൊന്ന്.
സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ജീവനക്കാര്‍ തൊഴില്‍ ദാതാവിന് വിപിഎഫ് വിഹിതത്തെ സംബന്ധിച്ചും അതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതും അറിയിക്കേണ്ടതുണ്ട്.
2021ലെ ബഡ്ജറ്റിലാണ് 2.5 ലക്ഷത്തിന് മേലുള്ള വിഹിതത്തില്‍ ലഭിക്കുന്ന പലിശയ്ക്കുമേല്‍ നികുതി ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. തൊഴില്‍ ദാതാവിന്റെ വിഹിതം ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ പരിധി 5 ലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ഭേദഗതി ഗുണപരമാവുക.
മിക്ക സാമ്പത്തിക ഉപദേഷ്ടാക്കളും വിപിഎഫ് നിക്ഷേപം തുടരാന്‍ തന്നെയാണ് നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്. പിപിഎഫ് പോലുള്ള ചെറുകിട നിക്ഷേപ പദ്ധതികള്‍ നല്കുന്നതിനേക്കാള് വളരെ ഉയര്‍ന്ന നിരക്കില്‍ പലിശ ലഭിക്കുന്നതു കാരണമാണത്. 8.5 ശതമാനമാണ് നിലവില്‍ വിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ.
നികുതി ഈടാക്കിയാലും നിക്ഷേപകന് 5.95 ശതമാനം പലിശ നിരക്കില്‍ ആദായം ലഭിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ പോലുള്ള സാമ്പ്രദായിക നിക്ഷേപ പദ്ധതികളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ അധികമാണിത്.
ഉയര്‍ന്ന നികുതി പരിധിയില്‍ വരുന്ന വ്യക്തികള്‍ക്കും വിപിഎഫ് ഒരു മികച്ച നിക്ഷേപ മാര്‍ഗമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications