ഭാര്യയുടെയും മക്കളുടെയും വരുമാനത്തിന് നിങ്ങൾ നികുതി നൽകണോ? അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യയുടെ വരുമാനത്തിനും ഭ‍ർത്താവ് നികുതി നൽകേണ്ടതുണ്ടോ എന്നത് ചിലരുടെയെങ്കിലും സംശയമായിരിക്കാം. ഏതൊക്കെ സാഹചര്യത്തിലാണ് ഭര്‍ത്താവിന്റെ വരുമാനത്തിനൊപ്പം ഭാര്യയുടെ വരുമാനവും ചേര്‍ത്ത് നികുതി നൽകേണ്ടത്? ഭാര്യയ്ക്ക് കിട്ടുന്ന പ്രതിഫലത്തിന് ഭര്‍ത്താവ് നികുതി നൽകേണ്ടതുണ്ടോ? ഇങ്ങനെ നീളുന്ന സംശയങ്ങൾക്കുള്ള ഉത്തരം ഇതാ..

ക്ലബ്ബിങ് ഓഫ് ഇന്‍കം

ക്ലബ്ബിങ് ഓഫ് ഇന്‍കം

ചില സാഹചര്യങ്ങളിൽ ഭര്‍ത്താവിന്റെ വരുമാനത്തിന്റെ കൂടെ ഭാര്യയുടെ വരുമാനം കൂടി ചേര്‍ത്ത് നികുതി ചുമത്തും. സാധാരണഗതിയില്‍ നികുതി ചുമത്താനായി നികുതിദായകന്റെ വരുമാനം മാത്രമാണ് കണക്കിലെടുക്കുക. എന്നാല്‍ ക്ലബ്ബിങ് ഓഫ് ഇന്‍കം അനുസരിച്ച് ചില പ്രത്യേക സാഹചര്യത്തില്‍ മറ്റുള്ളവരുടെ വരുമാനം കൂടി ചേര്‍ത്ത് നികുതി കണക്കാക്കും.

ടിവികളുടെ നിരക്ക് വര്‍ധിക്കും, ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കാന്‍ കേന്ദ്രം, 3 വര്‍ഷത്തിനുള്ളില്‍ടിവികളുടെ നിരക്ക് വര്‍ധിക്കും, ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കാന്‍ കേന്ദ്രം, 3 വര്‍ഷത്തിനുള്ളില്‍

മക്കളുടെ വരുമാനത്തിനും നികുതി

മക്കളുടെ വരുമാനത്തിനും നികുതി

മൈനറായ മക്കളുടെ വരുമാനത്തിനും ചിലപ്പോൾ മാതാപിതാക്കൾ നികുതി നൽകേണ്ടി വരും. മറ്റൊരു ഉദാഹരണം പറഞ്ഞാൽ വീട് വാടകയ്ക്ക് നല്‍കിയതില്‍ നിന്ന് ലഭിച്ച വാടക വരുമാനം വീടിന്റെ ഉടമസ്ഥത കൈമാറ്റം ചെയ്യാതെ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്താല്‍ വീട് ആരുടെ പേരിലാണോ ഉള്ളത് അയാള്‍ക്ക് നികുതി ബാധ്യത വരും.

ഇന്ധന നികുതി വീണ്ടും വര്‍ധിപ്പിക്കാന്‍ ആലോചന; വരുമാനം കൂട്ടാന്‍ കേന്ദ്രം, ജനങ്ങളുടെ നടുവൊടിയുമോഇന്ധന നികുതി വീണ്ടും വര്‍ധിപ്പിക്കാന്‍ ആലോചന; വരുമാനം കൂട്ടാന്‍ കേന്ദ്രം, ജനങ്ങളുടെ നടുവൊടിയുമോ

ഭ‍ർത്താവ് നികുതി അടയ്ക്കേണ്ടത് എപ്പോഴെല്ലം?

ഭ‍ർത്താവ് നികുതി അടയ്ക്കേണ്ടത് എപ്പോഴെല്ലം?

നികുതി ദായകന്റെ ഭാര്യയ്ക്ക് ലഭിക്കുന്ന പ്രതിഫലം നികുതിദായകന്റെ വരുമാനത്തിന്റെ കൂടെ ക്ലബ് ചെയ്യുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

  • ഭര്‍ത്താവിന് പങ്കാളിത്തമുള്ള സ്ഥാപനത്തില്‍ ഭാര്യ ജോലിക്കാരിയാണെങ്കില്‍ ഭാര്യയ്ക്ക് ലഭിക്കുന്ന പ്രതിഫലം ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ കൂടെ ക്ലബ് ചെയ്യും.
  • നികുതി ദായകന് തനിച്ചോ ബന്ധുക്കളുമായി ചേര്‍ന്നോ ഒരു കമ്പനിയില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കില്‍ ആ കമ്പനിയില്‍ അയാള്‍ക്ക് നിര്‍ണായകമായ പങ്കാളിത്തമുള്ളതായി കണക്കാക്കാം.
  • കമ്പനിയിതര സ്ഥാപനങ്ങളിലാണെങ്കില്‍ 20 ശതമാനം ലാഭം ലഭിക്കുന്നുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങളെയും ഇതേ രീതിയില്‍ കണക്കാക്കും. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ജിവിത പങ്കാളിക്ക് ലഭിക്കുന്ന പ്രതിഫലം ക്ലബ് ചെയ്യും. ജീവിത പങ്കാളിയുടെ പ്രതിഫലം മാത്രമല്ല, സഹോദരി, സഹോദരന്‍, പാരമ്പര്യ അവകാശി തുടങ്ങിയവര്‍ ജോലിചെയ്യുന്നുണ്ടെങ്കില്‍ അവരുടെ വരുമാനവും ക്ലബ്ബിങ്ങിനു വിധേയമാക്കും.
ഭാര്യയുടെ പേരിലേക്ക് സ്വത്ത് മാറ്റിയാൽ

ഭാര്യയുടെ പേരിലേക്ക് സ്വത്ത് മാറ്റിയാൽ

ഭാര്യയുടെ പേരിലേക്ക് സ്വത്ത് സമ്മാനം എന്ന രീതിയിൽ മാറ്റിയാലും ആ ആസ്തിയില്‍ നിന്നുണ്ടാകുന്ന വരുമാനം ഭര്‍ത്താവിന്റെ വരുമാനത്തിന്റെ കൂടെ ക്ലബ്ചെയ്യും. ഭാര്യയ്ക്ക് പണം നൽകി, ഭാര്യ അതുപയോഗിച്ച് ഓഹരിയോ ഡിബഞ്ചറോ വാങ്ങിയാൽ അതില്‍ നിന്നുണ്ടാകുന്ന വരുമാനവും ഭര്‍ത്താവിന്റെ വരുമാനത്തിന്റെ കൂടെ ക്ലബ്ചെയ്യും.

കൊവിഡ് കാലത്തും ജൂൺ പാദത്തിൽ ആപ്പിളിന് എക്കാലത്തെയും ഉയർന്ന വരുമാനംകൊവിഡ് കാലത്തും ജൂൺ പാദത്തിൽ ആപ്പിളിന് എക്കാലത്തെയും ഉയർന്ന വരുമാനം

English summary

Do you have to pay tax on the income of your wife and children? Things to know | ഭാര്യയുടെയും മക്കളുടെയും വരുമാനത്തിന് നിങ്ങൾ നികുതി നൽകണോ? അറിയേണ്ട കാര്യങ്ങൾ

Under what circumstances should the income of the husband be taxed along with the income of the wife?
Story first published: Wednesday, December 23, 2020, 14:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X