ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ പുതിയ മാറ്റങ്ങള്‍ അറിയാം

രാജ്യത്തെ ജനങ്ങള്‍ക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം , എന്‍പിഎസ്).

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ജനങ്ങള്‍ക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം , എന്‍പിഎസ്). റിട്ടയര്‍മെന്റ് സമ്പാദ്യത്തിലേക്കുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ എന്‍പിഎസ് വിപണിയുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവല്പ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (പിഎഫ്ആര്‍ഡിഎ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമയാണ് എന്‍പിഎസും പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ജനസമ്മതി വര്‍ധിപ്പിക്കുന്നതിനായയും കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിനുമായി ഈ അടുത്ത് ചില പുതിയ പ്രത്യേകതകള്‍ പിഎഫ്ആര്‍ഡിഎ പുറത്തിറക്കിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാമോ?

പ്രായപരിധി

പ്രായപരിധി

18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് എന്‍പിഎസില്‍ ചേരാന്‍ സാധിക്കുക. എന്നാല്‍ പദ്ധതിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 75 വയസ്സായി ഉയര്‍ത്തുവാന്‍ തയ്യാറെടുക്കുകയാണ് പിഎഫ്ആര്‍ഡിഎ. നേരത്തെ 60 വയസ്സില്‍ 65 വയസ്സായി പ്രായ പരിധി ഉയര്‍ത്തിയപ്പോള്‍ 15,000ത്തില്‍ അധികം 60 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ ദ്ധതിയുടെ ഉപയോക്താക്കളായെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ സുപ്രതിം ബദ്ധോപാധ്യായ് പറഞ്ഞു. ഇന്ത്യയില്‍ ശരാശരി ജീവിത ദൈര്‍ഘ്യ കാലയളവ് ഉയരുന്നതും മറ്റൊരു ന്യായീകരണമായി പി എഫ് ആര്‍ ഡി എ ചൂണ്ടിക്കാട്ടുന്നു. 60 വയസിന് ശേഷമാണ് എന്‍ പി എസില്‍ ചേരുന്നതെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് 75 വയസ് വരെ നിക്ഷേപം നടത്താനും അനുവദിക്കും. മറ്റുള്ളവര്‍ക്ക്് നിക്ഷേപ കാലാവധി 70 വയസായിരിക്കും.

നിക്ഷേപം

നിക്ഷേപം

റിട്ടയര്‍മെന്റിന് ശേഷം നിക്ഷേപകന് എന്‍പിഎസ് വിഹിതത്തിന്റെ 60 ശതമാനം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ 40 ശതമാനം ആന്വുറ്റിയ്ക്കായി നിലനിര്‍ത്തണം. എന്നാല്‍ റിട്ടയര്‍മെന്റ് സമയം വരെ ആകെ 2 ലക്ഷം രൂപ മാത്രമാണ് നിക്ഷേപകന് എന്‍പിഎസ് വിഹിതമായി ചേര്‍ക്കാന്‍ സാധിച്ചുള്ളൂവെങ്കില്‍ ആ തുക പൂര്‍ണമായും പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ ഈ പരിധി 5 ലക്ഷമാക്കി ഉയര്‍ത്തുവാനാണ് പിഎഫ്ആര്‍ഡിഎ തയ്യാറെടുക്കുന്നത്. 

നികുതി വരുമാനം

നികുതി വരുമാനം

2 ലക്ഷം രൂപയോ അതില്‍ താഴെയോ ആണ് നിക്ഷേപകന് റിട്ടയര്‍മെന്റ് കാലാവധിയെത്തുമ്പോഴേക്കും ചേര്‍ത്തത് എങ്കില്‍ ആ വ്യക്തിയ്ക്ക് ആന്വുറ്റി വാങ്ങിക്കേണ്ട കാര്യമില്ല. പ്രതിമാസ പെന്‍ഷനായി ലഭിക്കുന്ന തുക വളരെ ചെറിയ തുകയായതിനാലാണിത്. 40 ശതമാനം തുക അംഗങ്ങളുടെ ആകെ നികുതി വരുമാനത്തിലേക്കാവും വകയിരുത്തുക. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് കീഴിലുള്ള 5.78 ലക്ഷം കോടി രൂപയാണ് പിഎഫ്ആര്‍ഡി എ കൈകാര്യം ചെയ്യുന്നത്.

ചുരുങ്ങിയ ആദായം ഉറപ്പ്

ചുരുങ്ങിയ ആദായം ഉറപ്പ്

പുതിയ റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ എന്‍പിഎസിന്റെ ഭാഗമായി ആരംഭിക്കുവാന്‍ പിഎഫ്ആര്‍ഡിഎ തയ്യാറെടുക്കുകയാണ്. ഇതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഏറ്റവും ചുരുങ്ങിയ ആദായം ഉറപ്പു നല്‍കുന്ന പദ്ധതി ഇതിന്റെ ഭാഗമാണ്. പെന്‍ഷന്‍ ഉപദേശക സമിതി ഇതിന് അംഗീകരാരം നല്‍കിക്കഴിഞ്ഞുവെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ അറിയിക്കുന്നു. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പദ്ധതി നടപ്പില്‍ വരും.

നിക്ഷേപം

നിക്ഷേപം

ഉപയോക്താക്കള്‍ എന്‍പിഎസ് നിക്ഷേപത്തിന്റെ 40 ശതമാനം എന്‍പിഎസുമായി പങ്കാളിത്തമുള്ള 12 ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഏതെങ്കിലും ഒന്നില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. 5 മുതല്‍ 6 ശതമാനം വരെയാണ് ആന്വുറ്റിയുടെ വില. ആന്വുറ്റികള്‍ നികുതിയ്ക്ക് വിധേയമാണെന്നത് കൊണ്ട് ചന്നെ ഇതോടെ നിക്ഷേപകന് ലഭിക്കുന്നത് വളരെ ചെറിയ തുകയായിരിക്കും. സംയുക്തമായ ആന്വുറ്റികളും അവയുടെ പിന്‍വലിക്കല്‍ പദ്ധതികളുമാണ് എന്‍പിഎസ് തയ്യാറാക്കാനൊരുങ്ങുന്നത്.

ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സ്

ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സ്

സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സ് നിലവില്‍ അനുവദിക്കുന്നത്. പോയിന്റ് ഓഫ് പ്രസന്‍സ് അഥവാ പിഒപി എന്നാണ് അവ അറിയപ്പെടുന്നത്. ഈ വിതരണ മാധ്യമം വികസിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പിഎഫ്ആര്‍ഡിഎ. വ്യക്തികളെ ഡിസ്ട്രിബ്യൂഷന്‍ ചാനലുകളായി കൊണ്ടുവരുവാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ നിലിവില്‍ അത്തരമൊരു നയം പിഎഫ്ആര്‍ഡിഎയ്ക്ക് കീഴില്‍ നിലവിലില്ല. നിലവിലുള്ള പിഒപിയ്ക്ക് സബ് എന്റിന്റീസ് രീതിയിലാണ് വ്യക്തികളെ ഡിസ്ട്രിബ്യൂഷന്‍ ചാനലായി നിയമിക്കാന്‍ സാധിക്കുക.

Read more about: nps
English summary

do you know what are the new updated features in NPS?| ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ പുതിയ മാറ്റങ്ങള്‍ അറിയാം

do you know what are the new updated features in NPS?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X