ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നും നേട്ടമുണ്ടാക്കിയോ? നികുതി ബാധ്യത എങ്ങനെയാണെന്നറിയാമോ?

കോവിഡ് വ്യാപനം കാരണമുണ്ടായ തുടര്‍ച്ചയായ ലോക്ക് ഡൗണ്‍ കാലത്താണ് പലരും മറ്റൊരു വരുമാന ശ്രോതസ്സ് കൂടി വേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ആലോചിച്ചത്. പലരും വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന അധിക വരുമാന സാധ്യതകളിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനം കാരണമുണ്ടായ തുടര്‍ച്ചയായ ലോക്ക് ഡൗണ്‍ കാലത്താണ് പലരും മറ്റൊരു വരുമാന ശ്രോതസ്സ് കൂടി വേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ആലോചിച്ചത്. പലരും വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന അധിക വരുമാന സാധ്യതകളിലേക്ക് തിരിയുകയും ചെയ്തു. വീട്ടിലിരുന്ന് ചെയ്യാവുന്ന ചില ബിസിനസുകള്‍, നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അങ്ങനെ പലതും. ഇതേ കാലയളവില്‍ നിക്ഷേപത്തിനായി വലിയൊരളവ് ആള്‍ക്കാര്‍ ക്രിപ്‌റ്റോ കറന്‍സികളും തെരഞ്ഞെടുത്തു. 2021ല്‍ ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരില്‍ 10 മില്യണിലധികം വര്‍ധനവ് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സികളോടുള്ള അതൃപ്തിയും ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുവാനുള്ള ഇന്ത്യയ്ക്കാരുടെ മടിയും കുറഞ്ഞു വരുന്നതായാണ് കണക്കുകളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. മികച്ച ആദായം നേടുവാനുള്ള അവസരമായി ആള്‍ക്കാര്‍ ക്രിപ്‌റ്റോ കറന്‍സികളെയും കണ്ട് തുടങ്ങിയിരിക്കുന്നു എന്നര്‍ഥം. എന്നാല്‍ നിക്ഷേപത്തിലും നിക്ഷേപകരിലും വര്‍ധനവ് ഉണ്ടായിട്ടും ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും നേടുന്ന ആദായത്തിന്മേലുള്ള നികുതു ബാധ്യതയെ സംബന്ധിച്ച് പല തരത്തിലുള്ള ആശയക്കുഴപ്പങ്ങളും മിക്ക നിക്ഷേപകര്‍ക്കും ഇപ്പോഴുമുണ്ട്. കൂടാതെ രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സിയുടെ ഭാവിയെക്കുറിച്ചും സ്വഭാവികമായും നിക്ഷേപകര്‍ക്ക് ആശങ്കകളുണ്ട്.

ക്രിപ്‌റ്റോ കറന്‍സികളും നികുതിയും

ക്രിപ്‌റ്റോ കറന്‍സികളും നികുതിയും

ഇന്ത്യയില്‍ ബിറ്റ് കോയിനോ മറ്റേതെങ്കിലും ക്രിപ്‌റ്റോ കറന്‍സിയ്‌ക്കോ ലീഗല്‍ ടെന്‍ഡര്‍ പദവി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയിട്ടില്ല. അതായത് അവയെ വിനിമയ മൂല്യമൂല്യമുള്ള കറന്‍സിയായി നമ്മുടെ രാജ്യത്ത് ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല എന്നര്‍ഥം. അതിനാല്‍ത്തന്നെ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് മേലുള്ള നികുതി ബാധ്യതയെ സംബന്ധിച്ച് കൃത്യമായ നയ നിബന്ധനകളും നിലവിലില്ല.

ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുമുള്ള നേട്ടവും നികുതിയ്ക്ക് വിധേയം

ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുമുള്ള നേട്ടവും നികുതിയ്ക്ക് വിധേയം

എന്നാല്‍ അതും പറഞ്ഞ് ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നും നേടുന്ന ആദായത്തില്‍ നിന്നും നികുതി അടയ്ക്കാതിരിക്കുന്നതും ശരിയായ രീതിയില്ല. വ്യക്തമായി ഒഴിവാക്കപ്പെട്ടതല്ലാത്ത എല്ലാ വരുമാനവും ആദായ നികുതി ബാധ്യതയുള്ളവയാണെന്ന് എപ്പോഴും ഓര്‍ക്കണം. അതുകൊണ്ട് നിര്‍ബന്ധമായും ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുമുള്ള നേട്ടവും നികുതിയ്ക്ക് വിധേയമാണ്.

ക്രിപ്‌റ്റോ കറന്‍സികളുടെ നികുതി ബാധ്യത

ക്രിപ്‌റ്റോ കറന്‍സികളുടെ നികുതി ബാധ്യത

ക്രിപ്‌റ്റോ കറന്‍സികളുടെ നികുതി ബാധ്യത അവയില്‍ നിങ്ങളെങ്ങനെ നിക്ഷേപം നടത്തിയിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. കറന്‍സികളായാണോ ആസ്തികളായാണോ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി ബാധ്യത നിശ്ചയിക്കപ്പെടുന്നത്.തുടര്‍ച്ചയായി ട്രേഡ് ചെയ്യുന്നുവെങ്കില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന ലാഭം ബിസിനസ് വരുമാനമായാണ് നികുതി അടയ്‌ക്കേണ്ടത്. നിക്ഷേപമായി നിലനിര്‍ത്തിയവയാണെങ്കില്‍ മൂലധന നേട്ടമായി കണക്കാക്കിയും നികുതി നല്‍കാം.

നികുതി എങ്ങനെ?

നികുതി എങ്ങനെ?

3 വര്‍ഷത്തിന് മുമ്പ് നിക്ഷേപം ഉപയോഗപ്പെടുത്തിയാല്‍ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കി നികുതി സ്ലാബിന് അനുസരിച്ച് നികുതി നല്‍കുകയാണ് വേണ്ടത്. 3 വര്‍ഷത്തിന് ശേഷമാണ് നിക്ഷേപം അവസാനിപ്പിക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കി ഇന്‍ഡക്‌സേഷനൊപ്പം 20 ശതമാനം നികുതി ഈടാക്കും.

ആസ്തി ബാധ്യതകളില്‍ ഉള്‍പ്പെടുത്തണം

ആസ്തി ബാധ്യതകളില്‍ ഉള്‍പ്പെടുത്തണം

50 ലക്ഷത്തിന് മേല്‍ വരുമാനമുള്ള നികുതി ദായകര്‍ അവരുടെ ആസ്തി ബാധ്യതകള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. കോസ്റ്റ് ഓഫ് അക്വിസിഷനും അതോടൊപ്പം വ്യക്തമാക്കണം. ്ര്രകിപ്‌റ്റോകറന്‍സികള്‍ ആസ്തികളായി പരിഗണിക്കുന്നതിനാല്‍ ഈ വരുമാന പരിധിയ്ക്ക് മുകളിലുള്ള വ്യക്തികള്‍ ആസ്തി ബാധ്യത ഷെഡ്യൂളില്‍ ക്രിപ്്‌റ്റോ കറന്‍സിയും ഉള്‍പ്പെടുത്തണം.

Read more about: cryptocurrency
English summary

Earning From Cryptocurrencies? know What Will Be The Income tax liability is?|ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നും നേട്ടമുണ്ടാക്കിയോ? നികുതി ബാധ്യത എങ്ങനെയാണെന്നറിയാമോ?

Earning From Cryptocurrencies? know What Will Be The Income tax liability is?
Story first published: Wednesday, June 30, 2021, 12:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X