കൊവിഡ് 19 പ്രതിസന്ധി: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വില്‍പ്പനയിൽ വൻ ഇടിവ്, നിക്ഷേപകര്‍ചെയ്യേണ്ടത് എന്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപകര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ വിറ്റഴിക്കലിന് സാക്ഷ്യം വഹിക്കുന്നതാണ് ഇതിന് കാരണം. കൊവിഡ് 19 അതിവേഗം വ്യാപിക്കുന്നതിനിടയിലുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലാണ് വിദേശ നിക്ഷേപകര്‍ തങ്ങളുടെ ഓഹരി നിക്ഷേപം എന്‍കാഷ് ചെയ്യുന്നത്. ഇക്വിറ്റി മൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിച്ചവര്‍ക്ക്, അവരുടെ നിക്ഷേപത്തിന്റെ മൂല്യത്തില്‍ ഏകദേശം 30 ശതമാനം കുറവുണ്ടായി.

കഴിഞ്ഞ 3-5 വര്‍ഷം മുതല്‍ നിക്ഷേപം നടത്തുന്നവര്‍ 10-12 ശതമാനത്തിനടയിലാണ് തങ്ങളുടെ വാര്‍ഷിക റിട്ടേണ്‍ കണക്കാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ പോലും 5-6 ശതമാനം വാര്‍ഷിക നഷ്ടത്തിലാണ്. ഇത്തരമൊരു വിഷമകരമായ സാഹചര്യത്തില്‍, ഇക്വിറ്റി മൂ്യച്വല്‍ ഫണ്ടുകളിലെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തെക്കുറിച്ച് പല തരത്തിലുള്ള ആശങ്കകളും സംശയങ്ങളും നിലവിലുണ്ടാകും. ഈ സംശയങ്ങള്‍ക്കുള്ള മറുപടികളാണ് താഴെ നല്‍കുന്നത്.

1. പുതിയ നിക്ഷേപകര്‍ അവരുടെ ഭാവി എസ്‌ഐപി തവണകള്‍ ഒഴിവാക്കുമോ?

1. പുതിയ നിക്ഷേപകര്‍ അവരുടെ ഭാവി എസ്‌ഐപി തവണകള്‍ ഒഴിവാക്കുമോ?

നിക്ഷേപകര്‍ക്ക് മാര്‍ക്കറ്റിന്റെ താഴ്ന്ന ഘട്ടങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ അല്ലെങ്കില്‍ എസ്‌ഐപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനാല്‍ ഒരേ പ്രതിമാസ എസ്‌ഐപി തുക ഉപയോഗിച്ച് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ കഴിയും. ആയതിനാല്‍, നിങ്ങളുടെ ഭാവി എസ്‌ഐപി തവണ ഒഴിവാക്കുന്ന ചോദ്യം ഉദിക്കുന്നില്ല. സാധ്യമെങ്കില്‍ നിങ്ങളുടെ നിലവിലെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ ചില ടോപ്പ്-അപ്പ് നിക്ഷേപങ്ങള്‍ നടത്തുക, അതുവഴി വൈറസ് പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞ് വിപണികള്‍ വീണ്ടെടുക്കുന്ന ഘട്ടത്തില്‍ നിങ്ങളുടെ നിക്ഷേപം ഉയര്‍ന്ന വരുമാനം നല്‍കുന്നു.

2. 2020 മാര്‍ച്ചില്‍ തന്നെ നിങ്ങള്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ ഒറ്റത്തവണ നിക്ഷേപം നടത്തേണ്ടതുണ്ടോ?

2. 2020 മാര്‍ച്ചില്‍ തന്നെ നിങ്ങള്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ ഒറ്റത്തവണ നിക്ഷേപം നടത്തേണ്ടതുണ്ടോ?

കൊറോണ വൈറസ് ഉണ്ടാക്കുന്ന സാമ്പത്തിക നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടുള്ളതിനാല്‍, അടുത്ത ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ ഏതെങ്കിലും ഒറ്റത്തവണ നിക്ഷേപം നടത്തുന്നത് നല്ലതാണ്. അതിനാല്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ അല്ലെങ്കില്‍ ലിക്വിഡ് ഫണ്ടുകളില്‍ ഒന്നിച്ച് തുക നിക്ഷേപിക്കാനും, ആ ലിക്വിഡ് ഫണ്ടില്‍ നിന്ന് അടുത്ത ആറ് മുതല്‍ 12 മാസം വരെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഇക്വിറ്റി ഫണ്ടിലേക്ക് ഒരു സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (എസ്ടിപി) ആരംഭിക്കാനും കഴിയും. ഇത് നിങ്ങളുടെ ഫണ്ടുകള്‍ പ്രാഥമികമായി കുറഞ്ഞ അസ്ഥിര ആസ്തികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ശരാശരി റുപ്പീ കോസ്റ്റ് നേടുന്നതിനിടയില്‍ നിങ്ങള്‍ ക്രമേണ ഇക്വിറ്റിലേക്കുള്ള എക്‌സ്‌പോഷര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ നിങ്ങൾ എന്തുചെയ്യും? എടുക്കേണ്ട മുൻകരുതൽ ഇതാഅപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ നിങ്ങൾ എന്തുചെയ്യും? എടുക്കേണ്ട മുൻകരുതൽ ഇതാ

3. കഴിഞ്ഞ 3-5 വര്‍ഷമായി നിക്ഷേപം ആരംഭിച്ചവര്‍ ഇപ്പോള്‍ എന്ത് ചെയ്യണം?

3. കഴിഞ്ഞ 3-5 വര്‍ഷമായി നിക്ഷേപം ആരംഭിച്ചവര്‍ ഇപ്പോള്‍ എന്ത് ചെയ്യണം?

നിലവില്‍ ലോകമെമ്പാടുമുള്ള ഇക്വിറ്റി നിക്ഷേപകര്‍ക്ക് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രത്യാഘാതത്തെ കുറിച്ച് കൃത്യമായ ഉറപ്പില്ല. കഴിഞ്ഞ 3-5 വര്‍ഷങ്ങളായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിച്ചവര്‍, അവരുടെ ദീര്‍ഘകാല സാമ്പത്തിക പദ്ധതിയുടെ ഭാഗമായി തങ്ങളുടെ നിലവിലെ നിക്ഷേപം വില്‍ക്കുന്നത് പോലുള്ള വിഡ്ഢിത്ത തീരുമാന-ങ്ങള്‍ ഒഴിവാക്കണം. ഈ നിക്ഷേപകര്‍ക്ക് 7-10 വര്‍ഷത്തെ നിക്ഷേപ ഹൊറൈസണ്‍ ഉള്ളതിനാല്‍, അവരുടെ നിക്ഷേപം വീണ്ടെടുക്കുന്നതിനും നല്ല വരുമാനം നേടുന്നതിനും അവരുടെ പക്കല്‍ കാര്യമായ സമയമുണ്ട്.

കേരളത്തിലെ ഇന്നത്തെ സ്വർണ വില; ആഭ്യന്തര വിപണിയിൽ കനത്ത ഇടിവ്കേരളത്തിലെ ഇന്നത്തെ സ്വർണ വില; ആഭ്യന്തര വിപണിയിൽ കനത്ത ഇടിവ്

വിപണികള്‍

അത്തരമൊരു തിരുത്തല്‍ ഘട്ടത്തില്‍ നിന്ന് വിപണികള്‍ പുനരുജ്ജീവിപ്പിക്കപ്പെടുമ്പോഴെല്ലാം, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അവ മുമ്പത്തെ ഉയര്‍ന്ന നിലവാരത്തെ മറികടക്കും. കൂടാതെ, നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ നെഗറ്റീവ് വരുമാനം 2-3 വര്‍ഷത്തെ കാലയളവിന് ശേഷം കുറയുന്നതായിരിക്കും. ആയതിനാല്‍, ഇത്തരം നിക്ഷേപകര്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

English summary

കൊവിഡ് 19 പ്രതിസന്ധി: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വില്‍പ്പനയിൽ വൻ ഇടിവ്, നിക്ഷേപകര്‍ ചെയ്യേണ്ടത് എന്ത്? equity mf navs down by 30 percent due to coronavirus led sell off drags what should investors do now

equity mf navs down by 30 percent due to coronavirus led sell off drags what should investors do now
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X