ഇഎസ്‌ഐ അംഗങ്ങള്‍ക്ക് തൊഴില്‍ ഇല്ലെങ്കിലും വേതനവും ആവശ്യമെങ്കില്‍ സൗജന്യ ചികിത്സയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: esi

കോവിഡ് 19 രോഗ വ്യാപനത്താല്‍ ജോലിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്ന ഇഎസ്‌ഐ വരിക്കാര്‍ക്ക് അസുഖ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു. 91 ദിവസം വരെ അസുഖ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ വരിക്കാര്‍ക്ക് ശരാശരി ദൈനംദിന വേതനത്തിന്റെ 70 ശതമാനം ലഭിക്കുമെന്നും ഇഎസ്‌ഐ വ്യക്തമാക്കി.

 

ഇഎസ്‌ഐ അംഗങ്ങള്‍ക്ക് തൊഴില്‍ ഇല്ലെങ്കിലും വേതനവും ആവശ്യമെങ്കില്‍ സൗജന്യ ചികിത്സയും

ഇഎസ്‌ഐയില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി തൊഴില്‍ രഹിതനാണെങ്കില്‍ അടല്‍ ബീമിറ്റ് വ്യക്തി കല്യാണ്‍ യോജന (എബിവികെവൈ) പദ്ധതിയ്ക്ക് കീഴില്‍ പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം തൊഴിലില്ലായ്മ വേതനമായും അംഗത്തിന് ലഭിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിനായി രിക്കാര്‍ക്ക് ഓണ്‍ലൈനില്‍ (www.esic.in) ക്ലെയിം സമര്‍പ്പിക്കാം.

സ്ഥിരവരുമാനമാണോ നിക്ഷേപത്തിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ ചേരാം എസ്ബിഐയുടെ ആന്വിറ്റി പദ്ധതിയില്‍

തൊഴില്‍ ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായ വരിക്കാര്‍ക്ക് 1947ലെ ഐഡി ആക്റ്റ് അനുസരിച്ച് രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ അലവന്‍സിന് അര്‍ഹതയുണ്ട്. ഇഎസ്‌ഐ അംഗം അപ്രതീക്ഷിതമായി മരണപ്പെട്ടാല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് വ്യക്തിയുടെ സംസ്‌കാര ചിലവിനായി 15000 രൂപ രെയും നല്‍കും.

വായ്പ എടുക്കുന്നതിനായി ജാമ്യം നില്‍ക്കുന്നോ? നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ എങ്ങനെ ബാധിക്കും എന്നറിയാം

ഒപ്പം ഇഎസ്ഐ ഗുണഭോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇഎസ്‌ഐ കോവിഡ് ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്. കോവിഡ് രോഗ ബാധിതനായാല്‍ ഇഎസ്ഐസിയുടെ പ്രത്യേക കോവിഡ് ആശുപത്രികളില്‍ സൗജന്യമായി ചികിത്സ നേടാം. നിലവില്‍ ഇഎസ്‌ഐ നേരിട്ട് നടത്തുന്ന 21 ആശുപത്രികളും 3676 ഐസൊലേഷന്‍ വാര്‍ഡുകളും 229 ഐസിയും 163 വെന്റിലേറ്റര്‍ കിടക്കകളുമുണ്ട്. ഏതെങ്കിലും സ്വകാര്യസ്ഥാപനത്തില്‍ കൊവിഡ് ചികിത്സ തേടുകയാണെങ്കില്‍ ചെലവുകളുടെ തുക ക്ലെയിം ചെയ്യാനുമാകും.

ഭാവിയിലേക്ക് പണം കരുതേണ്ടേ? സമ്പാദ്യം ഉറപ്പാക്കാന്‍ ശീലമാക്കൂ ഈ കാര്യങ്ങള്‍

ഇഎസ്‌ഐസി പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന 26 കൊവിഡ് ആശുപത്രികളില്‍ 2023 കിടക്കകളും ലഭ്യമാണ്. മുഴുവന്‍ ഇഎസ്‌ഐസി ആശുപത്രികളും ആകെ കിടക്കകളുടെ കുറഞ്ഞത് 20 ശതമാനം കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ആവശ്യക്കാര്‍ക്ക് റഫറല്‍ കത്ത് ഇല്ലാതെതന്നെ നേരിട്ട് ഇഎസ്‌ഐ അനുബന്ധ ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടാം.

English summary

ESI Subscribers will get free covid treatment - explained |ഇഎസ്‌ഐ അംഗങ്ങള്‍ക്ക് തൊഴില്‍ ഇല്ലെങ്കിലും വേതനവും ആവശ്യമെങ്കില്‍ സൗജന്യ ചികിത്സയും

ESI Subscribers will get free covid treatment - explained
Story first published: Tuesday, May 4, 2021, 17:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X