പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ നമുക്ക് പല ആശങ്കകളും ഉണ്ടാകാറുണ്ട്. അതില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് സുരക്ഷയെപ്പറ്റിയുള്ളത്. എല്ലാം ഇന്റര്‍നെറ്റിലൂടെയായി മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റലൈസ്ഡ് കാലത്ത് നമുക്ക് അതില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ നമുക്ക് പല ആശങ്കകളും ഉണ്ടാകാറുണ്ട്. അതില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് സുരക്ഷയെപ്പറ്റിയുള്ളത്. എല്ലാം ഇന്റര്‍നെറ്റിലൂടെയായി മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റലൈസ്ഡ് കാലത്ത് നമുക്ക് അതില്‍ നിന്നും മാറി നില്‍ക്കുവാനും സാധിക്കുകയില്ല. ഓണ്‍ലൈന്‍ ഇടപാടുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

 

വിദഗ്ധരുടെ ടെക്ശീലങ്ങള്‍ പകര്‍ത്താം

വിദഗ്ധരുടെ ടെക്ശീലങ്ങള്‍ പകര്‍ത്താം

എന്നാല്‍ ഈ സാങ്കേതിക വിദ്യകളെല്ലാം വികസിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദഗ്ധരുടെ ടെക്ശീലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ഓര്‍ത്തു നോക്കിയിട്ടുണ്ടോ? ഏറ്റവും മികച്ച രീതിയില്‍ ഇവയെല്ലാം എങ്ങനെ ഉപയോഗിക്കണം എന്ന് അറിയുന്നതും അവര്‍ക്കായിരിക്കുമല്ലോ. അതുകൊണ്ടുതന്നെ അവരുടെ വഴി പിന്തുടര്‍ന്നാല്‍ നമുക്കും അബദ്ധങ്ങള്‍ സംഭവിക്കാതെ തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതെ മുന്നോട്ട് പോകുവാന്‍ സാധിക്കും.

ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയുടെ പ്രൈവസി ഹാബിറ്റുകള്‍

ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയുടെ പ്രൈവസി ഹാബിറ്റുകള്‍

ഗൂഗിള്‍ ആന്‍ഡ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയുടെ പ്രൈവസി ഹാബിറ്റുകളും അത്തരത്തില്‍ ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ഇത് സംബന്ധിച്ച് തന്റെ വ്യക്തജീവിതത്തിലുള്ള ചില രസകരവും ഉപയോഗപ്രദവുമായ കാര്യങ്ങള്‍ അദ്ദേഹം കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ ഗൂഗിള്‍ ആസ്ഥാനത്ത് ബിബിസി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. അവ എന്തൊക്കെയാണെന്ന് നമുക്ക് അറിയാം.

ഒരേ സമയം 20 ഫോണുകള്‍ വരെ

ഒരേ സമയം 20 ഫോണുകള്‍ വരെ

സുന്ദര്‍ പിച്ചൈ പങ്കുവച്ചതില്‍ ഏറ്റവും കൗതുകകരമായ കാര്യം അദ്ദേഹം ഉപയോഗിക്കുന്ന ഫോണുകളുടെ എണ്ണത്തെക്കുറിച്ചാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഒരേ സമയം 20 ഫോണുകള്‍ വരെ തനിക്ക് ഉപയോഗിക്കേണ്ടി വരാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പുതുതായി ഇറങ്ങുന്ന മോഡലുകള്‍ മാറി മാറി ഉപയോഗിക്കുന്ന ശീലവും തനിക്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കുട്ടികള്‍ക്കും ഫോണും ഇന്റര്‍നെറ്റും

കുട്ടികള്‍ക്കും ഫോണും ഇന്റര്‍നെറ്റും

അനുദിനം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാതെ ജീവിക്കുവാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ മികച്ച രീതിയില്‍ അവ ഉപയോഗിക്കുവാന്‍ പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും അവരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമാകേണ്ട ഒരു കാര്യമാണത് - സുന്ദര്‍ പിച്ചെ പറഞ്ഞു.

അതിര്‍വരമ്പുകള്‍ കുട്ടികള്‍ സ്വയം വികസിപ്പിക്കട്ടെ

അതിര്‍വരമ്പുകള്‍ കുട്ടികള്‍ സ്വയം വികസിപ്പിക്കട്ടെ

കുട്ടികളെ അനിയന്ത്രിതമായി യുട്യൂബ് വീഡിയോകള്‍ കാണുവാന്‍ അനുവദിക്കാറുണ്ടോ? കൗമാരക്കാര്‍ക്ക് അനുവദിക്കാവുന്ന സ്‌ക്രീന്‍ സമയം എത്രയാണ് തുടങ്ങിയ ചോദ്യങ്ങളോട് ഒരു രക്ഷിതാവിന്റെ കരുതലോട് കൂടിയായിരുന്നു പിച്ചൈയുടെ മറുപടികള്‍. സ്വന്തം അതിര്‍വരമ്പുകള്‍ സ്വയം വികസിപ്പിക്കുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും അത് വ്യക്തിപരമായ ഉത്തരവാദിത്വമാണെന്നുമായിരുന്നു പിച്ചൈ മറുപടി നല്‍കിയത്.

പാസ്‌വേഡുകള്‍ എപ്പോഴൊക്കെ മാറ്റാം?

പാസ്‌വേഡുകള്‍ എപ്പോഴൊക്കെ മാറ്റാം?

പാസ്‌വേഡുകള്‍ മാറ്റുന്നത് സംബന്ധിച്ച ചോദ്യത്തിന് തനിക്ക് അടിക്കടി പാസ്‌വേഡുകള്‍ മാറ്റുന്ന ശീലമില്ല എന്നായിരുന്നു സുന്ദര്‍ പിച്ചൈ പറഞ്ഞത്. എന്നാല്‍ കൂടുതല്‍ സുരക്ഷിതത്വം എപ്പോഴും ഉറപ്പിക്കുന്നതിനായി ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നാണ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ആന്‍ഡ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയുടെ നിര്‍ദേശം.

ഇന്ത്യ എന്റെയുള്ളില്‍ ആഴത്തിലുണ്ട്

ഇന്ത്യ എന്റെയുള്ളില്‍ ആഴത്തിലുണ്ട്

ഇന്ത്യ തന്റെയുള്ളില്‍ ആഴത്തിലുണ്ടെന്നും അഭിമുഖത്തില്‍ സുന്ദര്‍ പിച്ചൈ മനസ്സു തുറന്നു. താനാരാണെന്നുളളതില്‍ വലിയൊരു പങ്ക് ഇന്ത്യക്കുണ്ട്. ഞാന്‍ ഒരു അമേരിക്കന്‍ പൗരനാണ്, പക്ഷെ ഇന്ത്യ എന്റെയുള്ളില്‍ ആഴത്തിലുണ്ട്. അതുകൊണ്ട് തന്നെ ഞാനാരാണോ അതില്‍ വലിയൊരു പങ്ക് ഇന്ത്യയ്ക്കുണ്ട്.' എന്നായിരുന്നു തന്റെ വേരുകളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി.

Read more about: google
English summary

exclusive personal life tech thoughts of Google alphet CEO sunder pichai; know his habits | പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

exclusive personal life tech thoughts of Google alphet CEO sunder pichai; know his habits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X