ഇനി ബാങ്കിൽ കാശിട്ടിട്ട് എന്തു കിട്ടാൻ? സുരക്ഷിതമായി കാശുണ്ടാക്കാൻ പറ്റിയ 5 നിക്ഷേപ മാർഗങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിക്സഡ് ഡിപ്പോസിറ്റുകളുടെ (എഫ്ഡി) പലിശ നിരക്ക് കഴിഞ്ഞ രണ്ട് വർഷമായി കുറയുകയും 12 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വർഷം മുതൽ 10 വർഷം വരെ നീളുന്ന എഫ്ഡിയ്ക്ക് 2.9 ശതമാനം മുതൽ 5.4 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. പലിശനിരക്ക് കുറയുന്നതോടെ ആളുകൾ മറ്റ് നിക്ഷേപ മാർഗങ്ങൾ തേടുകയാണ്. ബാങ്ക് എഫ്ഡികളേക്കാൾ ഉയർന്ന സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന അഞ്ച് നിക്ഷേപങ്ങൾ ഇതാ..

 

ചെറുകിട ബാങ്ക് എഫ്ഡി

ചെറുകിട ബാങ്ക് എഫ്ഡി

പലിശനിരക്ക് കുറയുന്നുണ്ടെങ്കിലും, ചെറുകിട ധനകാര്യ ബാങ്കുകൾ അവരുടെ എഫ്ഡിയിൽ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്, ഉത്‌കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്, മറ്റ് ചില എസ്‌എഫ്‌ബികൾ എന്നിവ ഇപ്പോഴും തങ്ങളുടെ എഫ്ഡിയിൽ 7-8.5 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്ന പലിശ ലഭിക്കുന്നതിന് ഒരാൾക്ക് എഫ്ഡി പോർട്ട്ഫോളിയോയുടെ 10% വരെ ഈ ബാങ്കുകളിൽ നിക്ഷേപിക്കാവുന്നതാണ്. മുതിർന്ന പൗരന്മാർക്ക് ചെറുകിട ബാങ്ക് എഫ്ഡിയിൽ നിന്ന് 9% വരെ പലിശ ലഭിക്കും.

പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം

പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം

6.7% വരെ റിട്ടേൺ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ നിക്ഷേപങ്ങൾ വിവിധ കാലയളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 1 വർഷം, 2 വർഷം, 3 വർഷം, അഞ്ച് വർഷം എന്നിങ്ങനെ. 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപ പദ്ധതിക്ക് സെക്ഷൻ 80 സി പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. ഈ പദ്ധതികളുടെ പലിശ നിരക്ക് ഓരോ പാദത്തിലും ഇന്ത്യൻ സർക്കാർ നിശ്ചയിക്കും. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ നിക്ഷേപകരുടെ വ്യക്തിഗത നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടതാണ്.

റിലയൻസ് റീട്ടെയിലിൽ പുതിയ നിക്ഷേപം; 5,512 കോടി രൂപയുടെ നിക്ഷേപവുമായി അബുദാബി കമ്പനിറിലയൻസ് റീട്ടെയിലിൽ പുതിയ നിക്ഷേപം; 5,512 കോടി രൂപയുടെ നിക്ഷേപവുമായി അബുദാബി കമ്പനി

നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റ് (എൻ‌എസ്‌സി)

നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റ് (എൻ‌എസ്‌സി)

എൻ‌എസ്‌സികൾക്ക് അഞ്ച് വർഷത്തെ കാലാവധിയാണുള്ളത്. നിലവിൽ 6.8% പലിശനിരക്കാണ് എൻഎസ്സി വാഗ്ദാനം ചെയ്യുന്നത്. (പ്രതിവർഷം സംയുക്തം). മെച്യൂരിറ്റിയിലാണ് ഈ പലിശ നൽകുന്നത്. നിക്ഷേപത്തിന് പരമാവധി പരിധി ഇല്ല. ഒരാൾക്ക് കുറഞ്ഞത് 100 രൂപ മുതൽ എൻ‌എസ്‌സിയിൽ നിക്ഷേപിക്കാം. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ നിക്ഷേപകരുടെ വ്യക്തിഗത നികുതി സ്ലാബ് അനുസരിച്ച് നികുതിയ്ക്ക് വിധേയമാണ്.

ചരിത്രം കുറിക്കാൻ ലുലു; സൗദിയുടെ പിഐഎഫ് വൻ നിക്ഷേപത്തിന്, എഡിക്യുവിന്റെ 8,000 കോടിയ്ക് പിറകേ...ചരിത്രം കുറിക്കാൻ ലുലു; സൗദിയുടെ പിഐഎഫ് വൻ നിക്ഷേപത്തിന്, എഡിക്യുവിന്റെ 8,000 കോടിയ്ക് പിറകേ...

കിസാൻ വികാസ് പത്ര

കിസാൻ വികാസ് പത്ര

ഇന്ത്യയിലെ പോസ്റ്റോഫീസുകൾ വാഗ്ദാനം ചെയ്യുന്ന മറ്റൊരു നിക്ഷേപ പദ്ധതിയാണ്തി. ഈ പദ്ധതി നിലവിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ 6.9% വരുമാനം നൽകുന്നു. ഇത് പൂർണ്ണമായും അപകടസാധ്യതയില്ലാത്ത നിക്ഷേപമാണ്. ഈ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ പ്രഖ്യാപിക്കും. ആവശ്യമായ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ഉയർന്ന നിക്ഷേപ പരിധിയില്ല.

സ്ഥിര നിക്ഷേപങ്ങൾക്ക് 9% വരെ പലിശ ലഭിക്കുമെന്നോ? അറിയാം ചില സ്മോൾ ഫിനാൻസ് ബാങ്കുകളെക്കുറിച്ച്സ്ഥിര നിക്ഷേപങ്ങൾക്ക് 9% വരെ പലിശ ലഭിക്കുമെന്നോ? അറിയാം ചില സ്മോൾ ഫിനാൻസ് ബാങ്കുകളെക്കുറിച്ച്

കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ

കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ

ഉയർന്ന ഗ്യാരണ്ടീഡ് റിട്ടേൺ പ്രതീക്ഷിക്കുന്നവർക്ക്, കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് പകരമായി തിരഞ്ഞെടുക്കാം. ഏറ്റവും ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ള കോർപ്പറേറ്റ് എഫ്ഡികൾ 7-8% വാർഷിക വരുമാനം വാഗ്ദാനം ചെയ്യുന്നു. കോർപ്പറേറ്റ് എഫ്ഡികളിൽ താരതമ്യേന തിരിച്ചടവ് റിസ്ക് കൂടുതലാണ്. ഉയർന്ന വരുമാനത്തിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ഇത് ഒരു നല്ല ഓപ്ഷനാണ്.

English summary

Five Investment Options That Is Better than Bank FDs, The List Includes Post office Time Deposit, Kisan Vikas Patra | ഇനി ബാങ്കിൽ കാശിട്ടിട്ട് എന്തു കിട്ടാൻ? സുരക്ഷിതമായി കാശുണ്ടാക്കാൻ പറ്റിയ 5 നിക്ഷേപ മാർഗങ്ങൾ

Here are five deposits that offer higher fixed returns than bank FDs. Read in malayalam.
Story first published: Wednesday, October 14, 2020, 11:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X