ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

''ഓഹരി നിക്ഷേപത്തില്‍ അറിഞ്ഞിരിക്കേണ്ട രണ്ട് നിയമങ്ങളാണുള്ളത്. ഒന്ന്, നിക്ഷേപത്തില്‍ ഒരിക്കലും നിങ്ങള്‍ പണം നഷ്ടപ്പെടുത്തരുത്. രണ്ടാമത്തെ നിയമം, ഒന്നാമത്തെ നിയമം ഒരിക്കലും മറക്കരുത്' കൗതുകകരവും കാര്യപ്രധാനവുമായ ഈ തത്വം ലോക ജനതയ്ക്ക് മുമ്പില്‍ അവതരിപ്പിച്ച അതിസമ്പന്നനായ നിക്ഷേപകനാണ് വാറന്‍ ബഫറ്റ്. അദ്ദേഹത്തിന്റെ കീഴിലുള്ള ബെര്‍ക് ഷെയര്‍ ഹാത്വേ കമ്പനിക്ക് ക്രാഫ്റ്റ് ഹെയ്ന്‍സ് കമ്പനി, അമേരിക്കന്‍ എക്‌സ്പ്രസ്സ്, കൊക്കകോള കമ്പനി, ബാങ്ക് ഓഫ് അമേരിക്ക, ആപ്പിള്‍ തുടങ്ങി നിരവധി മുന്‍നിര കമ്പനികളില്‍ നിക്ഷേപമുണ്ട്.

 

സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

ഓഹരി നിക്ഷേപത്തില്‍ നിന്നും വലിയ വിജയങ്ങള്‍ നേടുവാന്‍

ഓഹരി നിക്ഷേപത്തില്‍ നിന്നും വലിയ വിജയങ്ങള്‍ നേടുവാന്‍

പതിറ്റാണ്ടുകളായി ഓഹരി നിക്ഷേപത്തില്‍ നിന്നും വലിയ വിജയങ്ങള്‍ നേടുവാന്‍ വാന്‍ ബഫറ്റിനെ സഹായിച്ച രണ്ട് സുവര്‍ണ നിയമങ്ങളാണ് മുകളില്‍ പറഞ്ഞവ. വര്‍ഷങ്ങളുടെ പരിചയ സമ്പത്തില്‍ നിന്നും ഈ ലോക സമ്പന്നന്‍ ലോകത്തിലെ മുഴുവന്‍ നിക്ഷേപര്‍ക്കുമായി അദ്ദേഹത്തിന്‍ വിജയ മന്ത്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഓഹരി നിക്ഷേപത്തില്‍ നിന്നും വിജയം കൈവരിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവരും അദ്ദേഹത്തിന്റെ ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം

വാറന്‍ ബഫറ്റ്

വാറന്‍ ബഫറ്റ്

വര്‍ഷണങ്ങള്‍ക്ക് മുന്‍പ് ദി വാഷിംഗ്ടണ്‍ പോസ്റ്റ്' എന്ന പത്രം വിതരണം ചെയ്താണ് വാറന്‍ ബഫറ്റ് പണം സമ്പാദിക്കാന്‍ തുടങ്ങിയത്. 175 ഡോളര്‍, ഏകദേശം 13,000 രൂപയായിരുന്നു അന്ന് മാസവരുമാനം. അവിടെ നിന്ന് തുടങ്ങിയ യാത്ര ലോകത്തെ അതി സമ്പന്നന്‍മാരില്‍ ഒരാളെന്ന നേട്ടത്തിലാണ് അവസാനിച്ചത്. അദ്ദേഹത്തിന്റെ നിക്ഷേപ മന്ത്രങ്ങള്‍ നമുക്കൊന്ന് നോക്കാം.

മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍

വാറന്‍ ബഫറ്റിന്റെ നിക്ഷേപ മന്ത്രങ്ങള്‍

വാറന്‍ ബഫറ്റിന്റെ നിക്ഷേപ മന്ത്രങ്ങള്‍

  • ഒരു ഓഹരി വാങ്ങിക്കുകയാണെങ്കില്‍ ചുരുങ്ങിയത് അടുത്ത 10 വര്‍ഷത്തേക്കെങ്കിലും അത് കൈയ്യില്‍ വയ്ക്കില്ല എന്ന് ഉറപ്പ് പറയാന്‍ സാധിക്കുന്നില്ല എങ്കില്‍ 10 മിനുട്ട് സമയത്തേക്ക് പോലും അത് കൈയ്യില്‍ വയ്ക്കരുത്.
  • നിങ്ങള്‍ ഒരു നിശ്ചിത വിലയ്ക്ക് ഒരു ഓഹരി എന്തുകൊണ്ടു വാങ്ങിച്ചു എന്നത് ചോദ്യത്തിന് വ്യക്തമായ ഉത്തരം നിങ്ങള്‍ക്കില്ല എങ്കില്‍ ആ ഓഹരി വാങ്ങിക്കേണ്ടതില്ല.
  • ക്ഷമയാണ് നിക്ഷേപകന് വേണ്ട അടിസ്ഥാന ഗുണം. എടുത്തു ചാടിയോ വൈകാരികമായോ വിപണിയില്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. ഭയവും ആര്‍ത്തിയും പാടില്ല. നിക്ഷേപകന് ഭയം തോന്നിയാല്‍ കുറഞ്ഞ വിലയ്ക്ക് ഓഹരി വില്‍ക്കും. ആര്‍ത്തി തോന്നിയാലോ അര്‍ഹമായതിനേക്കാള്‍ കൂടിയ വിലയ്ക്ക് വാങ്ങിക്കൂട്ടുകയും ചെയ്യും. രണ്ടും ഒരു നല്ല നിക്ഷേപകന് യോജിച്ചതല്ല.
ഓഹരി വിപണിയില്‍ വിജയം നേടാന്‍

ഓഹരി വിപണിയില്‍ വിജയം നേടാന്‍

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

  • ഒരു വണ്ടര്‍ഫുള്‍ കമ്പനി ന്യായമായ വിലയ്ക്ക് വാങ്ങുന്നതിലും ഏറെ നല്ലതാണ് മികച്ച ഒരു കമ്പനി വണ്ടര്‍ഫുള്‍ വിലയ്ക്ക് വാങ്ങുന്നത്.
  • കമ്പനി സ്ഥിരമായി മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടോ? മേഖലയില്‍ ആധിപത്യം ഉണ്ടോ? ഉയര്‍ന്ന, സ്ഥിരതയുള്ള വളര്‍ച്ച നേടുന്നുണ്ടോ? വരുമാനത്തിലും ലാഭത്തിലും ഭാവിയില്‍ വളര്‍ച്ച സാധ്യതയുണ്ടോ? അര്‍ഹിക്കുന്നതിലും താഴ്ന്ന വിലയില്‍ ലഭ്യമാണോ എന്നതെല്ലാം വിലയിരുത്തി വേണം ഓഹരി വാങ്ങാന്‍.
  • നിങ്ങളുടെ ലക്ഷ്യം എന്താണോ, അത് മുന്‍നിര്‍ത്തി മാത്രം പ്രവര്‍ത്തിക്കുക.
  • ആള്‍ക്കൂട്ടം എന്ത് ചെയ്യുന്നു എന്നതിനനുസരിച്ച് നിങ്ങളും അത് തന്നെ ചെയ്യരുത്. എല്ലാവരും വില്‍ക്കുമ്പോള്‍ നിങ്ങള്‍ വാങ്ങുക. എല്ലാവരും വാങ്ങിക്കുവാന്‍ തിരക്ക് കൂട്ടുമ്പോള്‍ നിങ്ങള്‍ വിറ്റ് പണമുണ്ടാക്കുക.

Read more about: warren buffett
English summary

follow the golden investment laws of warren buffett and be the prefect player in the market | ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!

follow the golden investment laws of warren buffett and be the prefect player in the market
Story first published: Monday, July 26, 2021, 15:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X