ആര്‍ഡി V/s എസ്‌ഐപി; മാസം 5,000 രൂപ വീതം 5 വര്‍ഷം നിക്ഷേപിച്ചാല്‍ ഏതിലാകും നേട്ടം കൂടുതല്‍?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ കാലത്ത് നിക്ഷേപത്തിനായി അനവധി മാര്‍ഗ്ഗങ്ങളാണ് മുന്നിലുള്ളത്. റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ വിപണി കേന്ദ്രീകൃത നിക്ഷേപ മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുമ്പോള്‍ മറുവിഭാഗം മടക്കി കിട്ടുമെന്ന് ഉറപ്പുള്ള സമ്പാദ്യ വഴിയിലേക്കായിരിക്കും നീങ്ങുക. റിക്കറിങ് ഡെപ്പോസിറ്റ് (ആര്‍ഡി) പോലുള്ളവ നിക്ഷേപത്തിന് ഗ്യാരണ്ടി നല്‍കുമ്പോള്‍, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) പോലുള്ളവ ഉയര്‍ന്ന ആദായത്തിനുള്ള സാധ്യതയും മുന്നോട്ടുവെയ്ക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ആര്‍ഡി നിക്ഷേപമാണോ എസ്‌ഐപി രീതിയാണോ മികച്ചതെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

 

എസ്‌ഐപി

എസ്‌ഐപി

സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കില്‍ നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ചെറിയ തുക നിക്ഷേപിക്കുന്ന രീതിയാണിത്. വിപണിയില്‍ അസ്ഥിരതയും ചാഞ്ചാട്ടവും പ്രകടമാകുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമാണിത്. വിപണിയിലെ നല്ലനേരം നോക്കാന്‍ ശ്രമിച്ച് തെറ്റുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധ്യമാണ്. മാത്രമല്ല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തില്‍ നേര്‍വഴി കാണിക്കാനും എസ്ഐപി നിക്ഷേപങ്ങള്‍ക്കു കഴിയും.

Also Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേAlso Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേ

ആര്‍ഡി നിക്ഷേപം

ആര്‍ഡി നിക്ഷേപം

സമ്പാദ്യശീലം വളര്‍ത്താന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ആവര്‍ത്തന നിക്ഷേപ പദ്ധതി അഥവാ റെക്കറിങ് ഡെപ്പോസിറ്റ് (ആര്‍ഡി). ഒരു നിശ്ചിത കാലയളവില്‍ പതിവായി പണം മിച്ചം പിടിക്കാനും അതില്‍ നിന്നും പലിശവരുമാനം നേടാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണിത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വരൂപിച്ച തുകയും അതിന്മേലുള്ള പലിശയും ചേര്‍ത്ത് ബാങ്ക് മടക്കിനല്‍കും. റെക്കറിങ് ഡെപോസിറ്റിന്റെ ചുരുങ്ങിയ കാലാവധി 3 മാസവും പരമാവധി 10 വര്‍ഷവുമാണ്.

പൊതു മേഖലാ ബാങ്കുകളില്‍ 100 രൂപ മുതലും സ്വകാര്യ ബാങ്കുകളില്‍ 500-1,000 രൂപ മുതലും ആര്‍ഡി ഡെപ്പോസിറ്റ് ആരംഭിക്കാം. വാഗ്ദാനം ചെയ്യുന്ന പലിശയുടെ അടിസ്ഥാനത്തില്‍ ഏതു ബാങ്കില്‍ ആര്‍ഡി നിക്ഷേപം ആരംഭിക്കണമെന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതേയുള്ളൂ.

എന്തുകൊണ്ടാണ് എസ്‌ഐപി മികച്ചത്?

എന്തുകൊണ്ടാണ് എസ്‌ഐപി മികച്ചത്?

ആര്‍ഡി നിക്ഷേപങ്ങളില്‍ എന്നപോലെ എസ്‌ഐപി രീതിയിലും ചുരുങ്ങിയത് 500 രൂപയില്‍ നിക്ഷേപം ആരംഭിക്കാനാകും. ഉയര്‍ന്ന ആദായത്തിനുള്ള സാധ്യത എസ്‌ഐപി അധിഷ്ഠിത പദ്ധതികളില്‍ കൂടുതലായതിനാല്‍ മേല്‍ക്കൈ ലഭിക്കുന്നു. മുന്‍കാല ചരിത്രം നോക്കിയാല്‍ 5 വര്‍ഷ കാലയളവില്‍ ശരാശരി 5.8 ശതമാനം പലിശയാണ് ആര്‍ഡി നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്നത്.

എന്നാല്‍ ഇതേ കാലയളവില്‍ ശരാശരി 12 ശതമാനം പലിശയാണ് എസ്‌ഐപി മുഖേന നേടാനാകും. വിപണിയില്‍ അനുകൂല തരംഗമാണെങ്കില്‍ നേട്ടം 15 മുതല്‍ 18 ശതമാനം വരെ ഉയരുകയും ചെയ്യാം.

ആര്‍ഡിയില്‍ നിന്നുളള ആദായം

ആര്‍ഡിയില്‍ നിന്നുളള ആദായം

പ്രതിമാസം 5,000 രൂപ വീതം 5 വര്‍ഷത്തേക്കുള്ള ആര്‍ഡി നിക്ഷേപ പദ്ധതി പോസ്റ്റ് ഓഫീസിന് കീഴിലാണ് തുടങ്ങിയതെന്ന് കരുതുക. ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററിലൂടെ കണക്കുക്കൂട്ടിയപ്പോള്‍ മൊത്തം നിക്ഷേപത്തില്‍ നിന്നും 48,740 രൂപയാണ് ആദായമായി ലഭിക്കുന്നത്. മാസം തോറും കൂട്ടുപലിശ ചേര്‍ക്കുന്ന വിധത്തിലായിരുന്നു കണക്കാക്കിയത്. അതായത്, 5 വര്‍ഷത്തെ കാലാവധിക്കു ശേഷം ആകെ ലഭിക്കുന്ന തുക 3,48,740 രൂപയാണ്.

Also Read: ഗൂഗിള്‍ പേയ്ക്കും പേടിഎമ്മിനുമൊക്കെ പിടിവീഴുമോ? യുപിഐ ഇടപാടുകള്‍ക്ക് നിയന്ത്രണം വന്നേക്കുംAlso Read: ഗൂഗിള്‍ പേയ്ക്കും പേടിഎമ്മിനുമൊക്കെ പിടിവീഴുമോ? യുപിഐ ഇടപാടുകള്‍ക്ക് നിയന്ത്രണം വന്നേക്കും

എസ്‌ഐപിയില്‍ നിന്നുളള ആദായം

എസ്‌ഐപിയില്‍ നിന്നുളള ആദായം

മാസംതോറും 5,000 രൂപ വീതം 5 വര്‍ഷത്തേക്കുള്ള എസ്‌ഐപി നിക്ഷേപ പദ്ധതിയില്‍ തുടങ്ങിയതെന്ന് കരുതുക. ശരാശരി 12 ശതമാനം ആദായം നേടിയെന്നും വിചാരിച്ചാല്‍, നിക്ഷേപ കാലയളവില്‍ നേടിയ ആദായം 1,12,432 രൂപയാണെന്ന് കാണാം. അതായത്. 5 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപത്തിനു ശേഷം ആകെ ലഭിക്കുന്ന തുക 4,12,432 രൂപയാണ്. അതേസമയം ശരാശരി 15 ശതമാനം നിരക്കില്‍ ആദായം ലഭിച്ചുവെന്ന് കണക്കാക്കിയാല്‍ മൊത്തത്തിലുള്ള ആദായം ഇതിനേക്കാള്‍ കൂടുതലാകും.

Read more about: sip fd interest investment
English summary

For Monthly Investment Method RD Account Or SIP Plan Is Better Here Check The Answer

For Monthly Investment Method RD Account Or SIP Plan Is Better Here Check The Answer. Read In Malayalam.
Story first published: Thursday, November 24, 2022, 17:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X