1400 രൂപ ശമ്പളക്കാരൻ ഇന്ന് 43 കോടിയുടെ ബിസിനസ് ഉടമ; അതിശയ വിജയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇറങ്ങി തിരിച്ചാൽ ലക്ഷ്യം നേടുക തന്നെ ചെയ്യും, ഇതിനുള്ള ഒരു ഉദാഹരണം ജയ്പൂർ സ്വദേശി അനൂജ് മുന്ദ്രയാണ്. 2003 വരെ ജയ്പൂരിലെ സാരി ഷോറൂം ജീവനക്കാരനായിരുന്നു അനൂജ്. മാസ ശമ്പളം 1400 രൂപ. ഇവിടെ നിന്നുള്ള നടത്തമാണ് ഇന്ന് 43 കോടി വിറ്റുവരവുള്ള കമ്പനി തലപ്പത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. സാരി കടയിലെ ജോലി രാജിവെച്ച് അനൂജ് ആരംഭിച്ച നന്ദിനി ക്രിയേഷൻസ് 2023 ഓടെ 100 കോടി വിറ്റു വരവാണ് ശ്രമിക്കുന്നത്. 

നിര്‍ണായക മാറ്റം

1400 രൂപ വരുമാനം കൊണ്ട് ജീവിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് 2003 ല്‍ ജോലി വിടാന്‍ അനൂജ് തീരുമാനിക്കുന്നത്. പിന്നീട് തുണിത്തരങ്ങളുടെ വില്പനയിലേക്ക് തിരിഞ്ഞു. നിര്‍മാതാക്കളുടെ കയ്യില്‍ നിന്ന് വാങ്ങി കടകളിലേക്ക് എത്തിക്കുന്നതായിരുന്നു രീതി. 2012 ല്‍ ഡല്‍ഹിയിലെത്തിയ അനുജ് സ്‌നാപ്ഡീലിന്റെയും ജബോംഗിന്റെ പരസ്യങ്ങള്‍ കണ്ടതില്‍ നിന്നാണ് ജീവിതത്തിലെ നിര്‍ണായക മാറ്റം സംഭവിക്കുന്നത്. 

Also Read: സച്ചിന്റെ ബാറ്റിൻ നെറുകയിലെ മൂന്നക്ഷരം ഓർമയില്ലേ; വിദേശികളെ ഇന്ത്യയിൽ നിന്ന് ഓടിച്ച എംആർഎഫ് 'ഷോട്ട്'Also Read: സച്ചിന്റെ ബാറ്റിൻ നെറുകയിലെ മൂന്നക്ഷരം ഓർമയില്ലേ; വിദേശികളെ ഇന്ത്യയിൽ നിന്ന് ഓടിച്ച എംആർഎഫ് 'ഷോട്ട്'

കമ്പനി തുടക്കം

കമ്പനി തുടക്കം

ഭാവി ഇ- കോമേഴ്സ് രം​ഗത്താണെന്ന് മനസിലാക്കിയ അദ്ദേഹം ജയ്പൂരില്‍ തിരിച്ചെത്തി 2012ൽ നന്ദിനി ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചു. ഇതിന്റെ ഇ കോമേഴ്‌സ് വെബ്‌സൈറ്റിയായി Jaipurkurti.com ആരംഭിച്ചു. സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ 50,000 രൂപ ഉപയോ​ഗിച്ചായിരുന്നു തുടക്കം.

പിന്നീട് ബാങ്ക് വായ്പ എടുത്ത് 10 തുന്നല്‍ മെഷിൻ വാങ്ങി കുര്‍ത്ത നിര്‍മാണം ആരംഭിച്ചു. ആദ്യ വര്‍ഷം തന്നെ കമ്പനി 59 ലക്ഷത്തിന്റെ വില്പന നടത്തി. അനൂജിന്റെ ഭാര്യ വന്ദന മുന്ദ്രയാണ് കുര്‍ത്തകള്‍ ഡിസൈന്‍ ചെയ്യുന്നത്. ജയ്പൂരിലെ കര്‍ത്താപൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ നിര്‍മാണ യൂണിററിലാണ് കമ്പനി പ്ലാന്റുള്ളത്. 

Also Read: 'We Miss You Too'; നിരോധനത്തെ മാർക്കറ്റ് ചെയ്ത മാ​ഗിയുടെ തന്ത്രം; പൂജ്യത്തിൽ നിന്ന് രാജാവായത് ഇങ്ങനെAlso Read: 'We Miss You Too'; നിരോധനത്തെ മാർക്കറ്റ് ചെയ്ത മാ​ഗിയുടെ തന്ത്രം; പൂജ്യത്തിൽ നിന്ന് രാജാവായത് ഇങ്ങനെ

ഓൺലൈൻ രം​ഗത്തേക്ക്

ഓൺലൈൻ രം​ഗത്തേക്ക്

2012 കാലത്ത് ഇന്ത്യയില്‍ ഇ-കോമേഴ്‌സ് രംഗം സജീവമായിരുന്നില്ല. ഇതിനാൽ തന്നെ ഉപഭോക്താക്കള്‍ക്ക് അളവ് അനുസരിച്ച് എങ്ങനെ ഇ- കോമേഴ്സ് വെബ്സൈറ്റിൽ നിന്ന് വസ്ത്രം വാങ്ങണമെന്ന് അറിയില്ലായിരുന്നു. ഇതിനാല്‍ തിരിച്ചു വരുന്ന വസ്ത്രങ്ങളുടെ എണ്ണം വലുതായിരുന്നു. ഇതിനൊപ്പം നിക്ഷേപവും പ്രൊമോഷനും മാർക്കറ്റിം​ഗ് നടത്തേണ്ടതിനാൽ ആദ്യ ഘട്ടത്തിൽ വെബ്സൈറ്റിന് വലിയ പ്രാധാന്യം നൽകിയില്ല. എങ്കിലും ഉത്പ്പന്നങ്ങൾ മറ്റ് ഇ- കോമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി വില്പന നടന്നു കൊണ്ടിരുന്നു. 

Also Read: എന്തുകൊണ്ടാണ് ബാങ്ക് മോഷണങ്ങളെ ഗോദ്‌റേജ് ഗ്രൂപ്പ് ഇഷ്ടപ്പെടുന്നത്?Also Read: എന്തുകൊണ്ടാണ് ബാങ്ക് മോഷണങ്ങളെ ഗോദ്‌റേജ് ഗ്രൂപ്പ് ഇഷ്ടപ്പെടുന്നത്?

 ഇ-കോമേഴ്സ്

ആദ്യ ഘട്ടത്തില്‍ 99 ശതമാനവും മറ്റു വെബ്‌സൈറ്റുകൾ വഴിയായിരുന്നു വില്പന. പിന്നീട് ഒരു പ്രമോഷനുമില്ലാതെ ഉപഭോക്താക്കൾ നേരിട്ട് വെബ്സൈറ്റിലേക്ക് എത്താൻ തുടങ്ങിയെന്നതാണ് ഇവരുടെ അനുഭവം. കൂടുതൽ കമ്പനികൾ ഇ-കോമേഴ്സ് രം​ഗത്തേക്ക് എത്തിയതോടെ അളവ് പ്രശ്നം കാണിച്ച് തിരിച്ചു വരുന്ന വസ്ത്രങ്ങളും കുറഞ്ഞു.

വില്പന

ഇന്ന് കുര്‍ത്ത, ഫാഷന്‍ വെയര്‍ അടക്കം നിരവധി ഉത്പ്പന്നങ്ങള്‍ കമ്പനി നിർമിക്കുന്നുണ്ട്. യുകെ, യുഎസ്, ആസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലേക്ക് കമ്പനി കയറ്റുമതിയും നടത്തുന്നു. ബിസിനസില്‍ നിന്ന് വളര്‍ച്ചയുണ്ടായതോടെ ഉയരാനാണ് അനൂജ് ശ്രമിച്ചത്. പണ സമാഹരണത്തിനായി 2016 ൽ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എമേര്‍ജില്‍ Jaipurkurti.com ലിസ്റ്റ് ചെയ്തു.

2019 ജൂണില്‍ 7.12 കോടിയുടെ വില്പനയാണ് കമ്പനി നടത്തിയത്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും 2020 ജൂണില്‍ 7.37 കോടി വില്പന നടത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 43.7 കോടിയുടെ വില്പനയാണ് കമ്പനി നടത്തിയത്. 2023 ല്‍ ഇത് 100 കോടിയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 

ചിത്രങ്ങൾക്ക് കടപ്പാട്- Jaipurkurti.com, yourstory.com

Read more about: business success story msme
English summary

Former Textile Employee Anuj Mundra Started Nandini Creation Getting Turnover Of 40 crore

Former Textile Employee Anuj Mundra Started Nandini Creation Getting Turnover Of 40 crore
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X