2020 അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ വിലയിരുത്തി അഴിച്ചു പണി നടത്തേണ്ട സമയമാണിത്. 2021ൽ മികച്ച വരുമാനം നേടി തരുന്ന നിക്ഷേപങ്ങളിലായിരിക്കണം നിങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വരും വർഷം മികച്ച വരുമാനം നൽകാൻ കഴിവുള്ള 4 ബാങ്കിംഗ്, ഫിനാൻസ് ഓഹരികൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. മോത്തിലാൽ ഓസ്വാൾ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റികളുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓഹരികളാണിവ.
ഐസിഐസിഐ ബാങ്ക്
ചില്ലറ നിക്ഷേപങ്ങളിൽ ഐസിഐസിഐ ബാങ്ക് ശക്തമായ വളർച്ച തുടരുകയാണെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശക്തമായ ബാധ്യതാ ഫ്രാഞ്ചൈസി കെട്ടിപ്പടുക്കുന്നതിൽ വിജയിച്ചതായും മോത്തിലാൽ ഓസ്വാൾ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പറയുന്നു. ബാങ്കിന്റെ മൊത്തം നിക്ഷേപം 2015-20 സാമ്പത്തിക വർഷം 16% വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ബിസിനസ്സ് ട്രെൻഡുകൾ മെച്ചപ്പെടുന്നതിനാൽ ഓഹരികൾ നേട്ടം കൈവരിക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
മുത്തൂറ്റ് ഫിനാൻസ്
മോത്തിലാൽ ഓസ്വാൾ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് അനുസരിച്ച് ഉപഭോക്താക്കളെ ബാധിക്കുന്ന ലോക്ക്ഡൗൺ ആഘാതം മൂലം ഉയർന്ന സ്വർണ്ണ വിലയും ഉയർന്ന സ്വർണ്ണ വായ്പ ആവശ്യകതയും കണക്കിലെടുത്ത് മുത്തൂറ്റ് ഫിനാൻസ് ഓഹരികളിൽ വളർച്ച തുടരാനാണ് സാധ്യത. എന്നാൽ വായ്പകളുടെ എണ്ണം മന്ദഗതിയിലാകുന്നത് ആശങ്കാജനകമാണ്.
എം ആന്റ് എം ഫിനാൻഷ്യൽസ്
ഫണ്ടുകളുടെ വിലയിലുണ്ടായ ഇടിവ്, പ്രതീക്ഷിച്ചതിലും താഴെയുള്ള സമ്മർദ്ദം, അധിക ദ്രവ്യതയുടെ മിതത്വം എന്നിവ എം ആന്റ് എം ഫിനാൻഷ്യൽസിന്റെ മെച്ചപ്പെടുത്തലിന് കാരണമാകും.
എൽഐസി ഹൗസിംഗ് ഫിനാൻസ്
എൽഐസി ഹൗസിംഗ് ഫിനാൻസ് കഴിഞ്ഞ ആറ് പാദങ്ങളിൽ വായ്പ സുസ്ഥിരമാക്കി. കുറഞ്ഞ നിരക്കിൽ കടം മൂലധനം ഉയർത്താൻ എൽഐസി ഹൗസിംഗ് ഫിനാൻസിന് കഴിഞ്ഞു. ഇത് എൽഐസി ഹൗസിംഗ് ഫിനാൻസ് ഓഹരികൾക്ക് ഗുണം ചെയ്തേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications