2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാന്യമായ മാസ വരുമാനം; സ്വയം തൊഴില്‍ കണ്ടെത്താൻ ഈ കേന്ദ്രസര്‍ക്കാര്‍ ഫ്രാഞ്ചൈസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല കാരണങ്ങൾ കൊണ്ട് സ്വയം തൊഴിൽ അന്വേഷിക്കുന്നവരുണ്ടാകും. ജോലി തേടി മടുത്തവരോ, പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയവരോ ഓഫീസ് ജോലിയോടുള്ള മടുപ്പ് കാരണം ജോലി ഉപേക്ഷിച്ചവരോ ഇക്കൂട്ടത്തിൽ കാണാം. ഇവർക്കുള്ളൊരു അവസരമാണ് ഫ്രാഞ്ചൈസി ബിസിനസുകൾ.

വിവിധ ബഹുരാഷ്ട്ര കമ്പനികളുടെയും ആഭ്യന്തര കമ്പനികളുടെയും ഫ്രാഞ്ചൈസികൾ ഇന്ന് ലഭിക്കുന്നുണ്ട്. ഇതിൽ തന്നെ കേന്ദ്ര സർക്കാർ ഫ്രാഞ്ചൈസികളാകുമ്പോൾ കുറഞ്ഞ ചെലവിൽ മാന്യമായ വരുമാനം നേടിയെടുക്കാൻ സാധിക്കുന്നവയായിരിക്കും. ഇത്തരത്തിലൊന്നാണ് കേന്ദ്ര സർക്കാറിന്റെ മദർ ഡയറി സഫൽ ഫ്രാഞ്ചൈസി. വിശദാംശങ്ങൾ ചുവടെ നോക്കാം.

എന്താണ് മദർ ഡയറി സഫൽ ഫ്രാഞ്ചൈസി

എന്താണ് മദർ ഡയറി സഫൽ ഫ്രാഞ്ചൈസി

പഴം, പച്ചക്കറി കര്‍ഷകര്‍ക്കും നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണം ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംരംഭമാണ് സഫല്‍. നാഷണല്‍ ഡയറി ലെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയായ മദര്‍ ഡയറിയുടെ ഉടമസ്ഥതയിലുള്ളതാണ് സഫല്‍. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി സഫലിന് 400 റീട്ടെയില്‍ ഔട്ട്‌ലേറ്റുകളുണ്ട്.

ഇവയില്‍ ദിവസം 1.50 ലക്ഷത്തിലധികം ഉപഭോക്താക്കളെത്തുന്നു എന്നാണ് കണക്ക്. 2 ലക്ഷം രൂപയുടെ നിക്ഷേപത്തിലൂടെ സഫല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാനും മാസത്തില്‍ മാന്യമായ വരുമാനം നേടാനും സാധിക്കും.

എങ്ങനെ ഫ്രാഞ്ചൈസി എടുക്കാം

എങ്ങനെ ഫ്രാഞ്ചൈസി എടുക്കാം

പൊതുവെ സൈന്യത്തില്‍ നിന്ന് വിരമിച്ചവരാണ് സഫല്‍ കേന്ദ്രങ്ങള്‍ നടത്തുന്നത്. ഫ്രാഞ്ചൈസിയ്ക്കായി ആര്‍മി വെല്‍ഫെയര്‍ പ്ലേസ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ നിന്ന് അപേക്ഷ ഫോം വാങ്ങാം. അപേക്ഷ പരിശോധിച്ച ശേഷം സഫലും ആര്‍മി വെല്‍ഫെയര്‍ പ്ലേസ്‌മെന്റ് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന അഭിമുഖത്തിന് ക്ഷണിക്കും.

രണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്യാരണ്ടിയോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും പ്രവര്‍ത്തന മൂലധനവും നല്‍കണം. അനുവദിച്ച ഔട്ട്ലെറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പരിശീലനവും സഹായവും സഫല്‍ നല്‍കും. സഫലിന്റെ സെയില്‍സ് ടീമിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശത്തിനും അടിസ്ഥാനമായി പ്രവര്‍ത്തിച്ചാല്‍ നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാം. 

Also Read: പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാംAlso Read: പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാം

എത്ര രൂപ ചെലവ് വരും

എത്ര രൂപ ചെലവ് വരും

സെക്യൂരിറ്റി ഡെപ്പോസിറ്റും പ്രവര്‍ത്തന മൂലധനവും അപേക്ഷകര്‍ കണ്ടെത്തേണ്ടതുണ്ട്. 1 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും 1 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും മദര്‍ ഡയറി സഫല്‍ ഫ്രാഞ്ചൈസിയ്ക്കായി ആവശ്യമാണ്. സെക്യൂരിറ്റ് ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്ന തുകയാണ്.

വാടക, യൂട്ടിലിറ്റി ബില്‍, പരിപാലന ചെലവ് എന്നിവ നടത്തിപ്പുകാർ വഹിക്കേണ്ടതില്ല. സഫല്‍ സ്വന്തം ചെലവില്‍ ഈ സാധനങ്ങള്‍ നല്‍കും. ഡിസ്പ്ലേ റാക്കുകള്‍, ഇലക്ട്രോണിക് വെയ്യിംഗ് മെഷീനുകള്‍, ഡീപ് ഫ്രീസര്‍, വിസി കൂളര്‍, ബിസിനസ് പ്രൊമോഷനുള്ള സൗകര്യങ്ങൾ എന്നിവ മദർ ഡയറി നൽകും. 

Also Read: മാസ ചെലവിന് ഇനി എന്ത്? വിരമിച്ചു കഴിഞ്ഞാല്‍ മാസ വരുമാനം ഉറപ്പാക്കാന്‍ 4 വഴികള്‍; നോക്കുന്നോAlso Read: മാസ ചെലവിന് ഇനി എന്ത്? വിരമിച്ചു കഴിഞ്ഞാല്‍ മാസ വരുമാനം ഉറപ്പാക്കാന്‍ 4 വഴികള്‍; നോക്കുന്നോ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സഫല്‍ ഔട്ട്ലെറ്റിനായുള്ള ഫ്രാഞ്ചൈസി കരാറിന്റെ കാലാവധി രണ്ട് വര്‍ഷമായിരിക്കും. നിലവിലുള്ള കരാർ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുതുക്കി നൽകുന്നത്. സഫല്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക കഴിവുകളൊന്നും ആവശ്യമില്ല. തുടങ്ങിയ ഫ്രാഞ്ചൈസിയുടെ ബിസിനസിനോടുള്ള താൽപര്യമാണ് പ്രധാനം. ഇവിടെ പഴം, പച്ചക്കറികൾ എന്നിവയോട് താൽപര്യമുണ്ടാകണമെന്ന് സാരം.

Also Read: അമൂലിനൊപ്പം വളരാം; 2.50 ലക്ഷം രൂപ ചെലവിൽ അമൂൽ ഫ്രാഞ്ചൈസി തുടങ്ങാം; മാസ വരുമാനം ഉറപ്പ്Also Read: അമൂലിനൊപ്പം വളരാം; 2.50 ലക്ഷം രൂപ ചെലവിൽ അമൂൽ ഫ്രാഞ്ചൈസി തുടങ്ങാം; മാസ വരുമാനം ഉറപ്പ്

ഔട്ട്ലേറ്റുകൾ

സ്വന്തം വീട്ടിൽ നിന്ന് 10 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണ് ഔട്ട്ലേറ്റുകൾ അനുവദിക്കുന്നത്. പഴങ്ങളും പച്ചക്കറികളും, പയറുവര്‍​ഗങ്ങള്‍, ശീതീകരിച്ച പച്ചക്കറികള്‍, ശീതീകരിച്ച ലഘുഭക്ഷണങ്ങള്‍, തേന്‍ എന്നിവ സഫല്‍ റീട്ടെയില്‍ ചെയ്യുന്നു. മദര്‍ ഡയറിയുടെ ദേശി നെയ്യ്, ഐസ്‌ക്രീമുകള്‍, ലസ്സി, മിഷ്ടി ഡോയ്, പനീര്‍ തുടങ്ങിയ ഉത്പ്പന്നങ്ങളും സഫല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ലഭിക്കും. 

Read more about: business
English summary

Franchise Idea; Mother Diary's Safal Outlet Franchise Can Give Decent Income By Investing 2 Lakhs

Franchise Idea; Mother Diary's Safal Outlet Franchise Can Give Decent Income By Investing 2 Lakhs, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X