അടിയന്തര സാഹചര്യങ്ങളിൽ അല്ലെങ്കിൽ ഹ്രസ്വകാല ആവശ്യങ്ങൾക്കായി പണം കടം വാങ്ങുന്നതിനുള്ള മികച്ച മാർഗമാണ് സ്വർണം പണയം വച്ചുള്ള വായ്പ. വ്യക്തിഗത വായ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്പകൾ ലഭ്യമാണ്. കൂടാതെ നിങ്ങൾക്ക് സ്വർണ്ണ വായ്പകളിൽ ഒന്നിലധികം തിരിച്ചടവ് ഓപ്ഷനുകളും ലഭിക്കും. എന്നിരുന്നാലും സ്വർണ്ണ വായ്പ എടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
പലിശ നിരക്കുകൾ താരതമ്യം ചെയ്യുക
സ്വർണ്ണ വായ്പയുടെ പലിശ നിരക്ക് ഓരോ ബാങ്കുകളിലും വ്യത്യസ്തമായിരിക്കും. സാധാരണ പണയം വയ്ക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 75% വരെ വായ്പ എടുക്കാം. വിവിധ ബാങ്കുകൾക്ക് സ്വർണ്ണ വായ്പ പലിശ നിരക്ക് 9% -25% വരെ വ്യത്യാസപ്പെടും. അതിനാൽ സ്വർണ്ണ വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങൾ വിവിധ ബാങ്കുകളുടെ പലിശ നിരക്ക് പരിശോധിച്ച് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ ശ്രദ്ധിക്കുക.
പ്രീ-പേയ്‌മെന്റ് നിരക്കുകൾ പരിശോധിക്കുക
സാധാരണയായി ബാങ്കുകൾ സ്വർണ്ണ വായ്പയ്ക്ക് പ്രീപേയ്‌മെന്റ് പിഴ ഈടാക്കില്ല. എന്നിരുന്നാലും, ആറുമാസം പൂർത്തിയാകുന്നതിനുമുമ്പ് നിങ്ങൾ വായ്പ മുൻകൂട്ടി അടച്ചാൽ ചില ബാങ്കുകൾ കുടിശ്ശികയുള്ള വായ്പയുടെ 2% വരെ പ്രീപേയ്‌മെന്റ് ചാർജ് ഈടാക്കും. അതിനാൽ, പ്രീപേയ്‌മെന്റ് പിഴ ഈടാക്കാത്ത ബാങ്ക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
തിരിച്ചടവ് ഓപ്ഷനുകൾ താരതമ്യം ചെയ്യുക
ഇഎംഐ മോഡ്, മുൻകൂർ പലിശ പേയ്മെന്റ് ഓപ്ഷൻ, ബുള്ളറ്റ് തിരിച്ചടവ് എന്നിങ്ങനെ സ്വർണ്ണ വായ്പയ്ക്കായി ബാങ്കുകൾ വിവിധ തിരിച്ചടവ് രീതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ തിരിച്ചടവ് രീതി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ക്രെഡിറ്റ് സ്കോർ പ്രശ്നമല്ല
ഭവന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവ അനുവദിക്കുന്നത് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ പരിശോധിച്ചതിന് ശേഷമാണ്. എന്നാൽ സ്വർണ്ണ വായ്പ ഒരു സുരക്ഷിത വായ്പയായതിനാൽ, ബാങ്കുകൾ സാധാരണയായി അപേക്ഷന്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
