ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വലിയൊരു തുക ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും!

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഈ ജൂലൈ മാസത്തില്‍ അംഗങ്ങളുടെ പിഎഫ് അക്കൗണ്ടിലേക്ക് കൂടുതല്‍ തുകയെത്തും. പിഎഫ് പലിശ ലഭിക്കുന്നതാണ് തുക അക്കൗണ്ടിലേക്ക് എത്തുന്നതിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഈ ജൂലൈ മാസത്തില്‍ അംഗങ്ങളുടെ പിഎഫ് അക്കൗണ്ടിലേക്ക് കൂടുതല്‍ തുകയെത്തും. പിഎഫ് പലിശ ലഭിക്കുന്നതാണ് തുക അക്കൗണ്ടിലേക്ക് എത്തുന്നതിന് കാരണം. അധികം വൈകാതെ തന്നെ ഈ പലിശ തുക അംഗങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.

ലിസ്റ്റിംഗില്‍ നേട്ടം കൊയ്ത് സൊമാറ്റോ; നിങ്ങളുടെ പക്കലുള്ള ഓഹരികള്‍ ഹോള്‍ഡ് ചെയ്യണോ അതോ വില്‍ക്കണോ?

8.5 ശതമാനം പലിശ നിരക്ക്

8.5 ശതമാനം പലിശ നിരക്ക്

2020-21 സാമ്പത്തീക വര്‍ഷത്തില്‍ 8.5 ശതമാനം പലിശ നിരക്കാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പിഎഫിലെ ഈ 8.5 ശതമാനം പലിശ നിരക്ക് ജൂലൈ മാസം അവസാനത്തിലോ, ആഗസ്ത് മാസത്തിന്റെ ആദ്യമോ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് 8.5 ശതമാനം പലിശ നിരക്കില്‍ ഇപിഎഫ്ഒ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കുന്നത്. 2019 -20 കാലയളവില്‍ കെവൈസി വിവരങ്ങളിലെ അപൂര്‍ണത കാരണം ധാരാളം ഉപയോക്താക്കള്‍ക്ക് അക്കൗണ്ടില്‍ പണം എത്തുന്നതിനായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വന്നു എന്നതും ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്.

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

പിഎഫ് ബാലന്‍സ് തുക എങ്ങനെ അറിയാം

പിഎഫ് ബാലന്‍സ് തുക എങ്ങനെ അറിയാം

2020-21 സാമ്പത്തീക വര്‍ഷത്തിലും ഇപിഎഫ്ഒ മാറ്റമില്ലാതെ നിലനിര്‍ത്തിയ പലിശ നിരക്ക് കഴിഞ്ഞ 7 വര്‍ഷത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അക്കൗണ്ടില്‍ തുക വന്നുവോ എന്ന് എങ്ങനെയാണ് പരിശോധിക്കുക എന്ന് നിങ്ങള്‍ക്കറിയാമോ? ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും, എസ്എംഎസ് സന്ദേശത്തിലൂടെയും മിസ്ഡ് കോളിലുടേയും ഉമാന്‍ഗ് അപ്ലിക്കേഷനിലൂടെയപം പിഎഫ് ബാല്ന്‍സ് തുക അറിയുവാന്‍ സാധിക്കും. ഇതെങ്ങനെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

യൂട്യൂബില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാന്‍ അധിക വഴി!സൂപ്പര്‍ താങ്ക്‌സ് പറയുമോ കണ്ടന്റ് ക്രിയേറ്റര്‍മാര്‍?

വെബ്സൈറ്റിലൂടെ

വെബ്സൈറ്റിലൂടെ

ഇപിഎഫ്ഒ-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അക്കൗണ്ട് ഉടമയ്ക്ക് പിഎഫ് ബാലന്‍സ് തുക എത്രയുണ്ടെന്ന് അറിയുവാന്‍ സാധിക്കും. അതിനായി അക്കൗണ്ട് ഉടമ ആദ്യം ചെയ്യേണ്ടത് ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ epfindia.gov.in ല്‍ ലോഗ് ഇന്‍ ചെയ്യുകയാണ്. ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ പോര്‍ട്ടലിന്റെ വലതു ഭാഗത്ത് മുകളിലായുള്ള ഇ പാസ്ബുക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ഉപയോക്താവ് നേരെ ഇപിഎഫ് പാസ്ബുക്ക് പേജിലേക്കാണ് എത്തുക. യൂസര്‍ നെയിമും പാസ്വേഡും നല്‍കിക്കൊണ്ട് അവിടെ ലോഗ് ഇന്‍ ചെയ്യാം.

ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

യൂസര്‍ നെയിം യുഎഎന്‍ നമ്പര്‍

യൂസര്‍ നെയിം യുഎഎന്‍ നമ്പര്‍

യുഎഎന്‍ അഥവാ യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ആയിരിക്കും അക്കൗണ്ട് ഉടയുടെ യൂസര്‍ നെയിം. എല്ലാ ജീവനക്കാരന്റെയും പ്രതിമാസ ശമ്പള സ്ലിപ്പില്‍ യുഎഎന്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ ശേഷം നിങ്ങളുടെ മെമ്പര്‍ ഐഡി തെരഞ്ഞെടുക്കാം. അതായത് നിങ്ങള്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് എങ്കില്‍ അത്രയും വ്യത്യസ്ത മെമ്പര്‍ ഐഡികള്‍ നിങ്ങളുടെ പേരില്‍ ഉണ്ടാകും. മെമ്പര്‍ ഐഡി തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഉപയോക്താവിന് ഇപിഎഫ് ഇ പാസ്ബുക്ക് സ്‌ക്രീനില്‍ കാണാവുന്നതാണ്. ഇപിഎഫ് പാസ്ബുക്കില്‍ നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് തുക എത്രയുണ്ടെന്നും അറിയുവാന്‍ സാധിക്കും.

സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി

എസ്എംഎസിലൂടെ

എസ്എംഎസിലൂടെ

എസ്എംഎസ് സന്ദേശങ്ങളിലൂടെയും ഇപിഎഫ് ബാലന്‍സ് തുക അക്കൗണ്ട് ഉടമയ്ക്ക് അറിയുവാന്‍ സാധിക്കും. ഇതിനായി അക്കൗണ്ട് ഉടമയുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ നിന്നും 7738299899 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. EPFOOHO UAN എന്നതാണ് എസ്എംഎസിന്റെ ഘടന. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, തമിള്‍, മലയാളം, ഗുജറാത്തി, മറാത്തി, കന്നഡ, തെലുഗു, ബംഗാളി എന്നിങ്ങനെ പത്ത് ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. ഇംഗ്ലീഷ് ഒഴികെ ഏതെങ്കിലും പ്രാദേശിക ഭാഷയിലാണ് നിങ്ങള്‍ക്ക് എസ്എംഎസ് സേവനം വേണ്ടത് എങ്കില്‍ യുഎഎനിന് ശേഷം ഭാഷയുടെ ആദ്യത്തെ മൂന്നക്ഷരവും എസ്എംഎസ് സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് മലയാളത്തിലാണ് എസ്എംഎസ് സേവനം ആവശ്യമായത് എങ്കില്‍ EPFOOHO UAN MAL എന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് സന്ദേശം അയയ്ക്കാം.

സംയുക്ത ഭവന വായ്പ എല്ലാ അപേക്ഷകര്‍ക്കും ഗുണകരമാകുന്നതെങ്ങനെ?

മിസ്ഡ്കോളിലൂടെ

മിസ്ഡ്കോളിലൂടെ

മിസ്ഡ്കോളിലൂടെ ഇപിഎഫ് ബാലന്‍സ് എങ്ങനെ അറിയാമെന്ന് ഇനി പരിശോധിക്കാം. ഇതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നും 01122901406 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്. ആദ്യത്തെ രണ്ട് റിംഗുകള്‍ക്ക് ശേഷം കോള്‍ ഓട്ടോമാറ്റിക് ആയി വിച്ഛേദിക്കപ്പെടും. സൗജന്യമായാണ് ഈ സേവനം ഉപയോക്താവിന് ലഭിക്കുന്നത്.

1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

ഉമാന്‍ഗ് അപ്ലിക്കേഷനിലൂടെ

ഉമാന്‍ഗ് അപ്ലിക്കേഷനിലൂടെ

ഉമാന്‍ഗ് അപ്ലിക്കേഷന്‍ മുഖേനയും അക്കൗണ്ട് ഉടമയ്ക്ക് ഇപിഎഫ് ബാലന്‍സ് തുക അറിയുവാന്‍ സാധിക്കും. യൂനിഫൈഡ് മൊബൈല്‍ അപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേണന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഉമാന്‍ഗ്. ഉമാന്‍ഗ് അപ്ലിക്കേഷനില്‍ കയറി ഇപിഎഫ്ഒ തെരഞ്ഞെടുക്കാം. ശേഷം എംപ്ലോയീ സെന്‍ട്രിക് സര്‍വീസസില്‍ നിന്നും വ്യൂ പാസ്ബുക്ക് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. അവിടെ യുഎഎന്‍ നമ്പറും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപിയും നല്‍കിയാല്‍ ഉപയോക്താവിന് ഇപിഎഫ് ബാലന്‍സ് തുക അറിയുവാന്‍ സാധിക്കും.

Read more about: pf
English summary

happy news for EPFO Members; this amount of money will be credited in your PF account soon | ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വലിയൊരു തുക ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും!

happy news for EPFO Members; this amount of money will be credited in your PF account soon
Story first published: Saturday, July 24, 2021, 15:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X