സ്വര്‍ണത്തില്‍ മാത്രമല്ല, ഇനി വെള്ളിയിലും നിക്ഷേപിക്കാം; സില്‍വര്‍ ഇടിഎഫ് വൈകാതെ എത്തിയേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ ഇടിഎഫുകള്‍ക്ക് സമാനമായി രാജ്യത്ത് ഏറെ വൈകാതെ തന്നെ സില്‍വല്‍ ഇടിഎഫുകളും (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) അവതരിപ്പിച്ചേക്കും. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇതു സംബന്ധിച്ച തിരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ തയ്യാറെടുക്കുകയാണ്.

 
സ്വര്‍ണത്തില്‍ മാത്രമല്ല, ഇനി വെള്ളിയിലും നിക്ഷേപിക്കാം; സില്‍വര്‍ ഇടിഎഫ് വൈകാതെ എത്തിയേക്കും

അടുത്തിടെ നടന്ന മ്യൂച്വല്‍ ഫണ്ട് അഡൈ്വസറി യോഗത്തില്‍ വെള്ളി ഇടിഎഫുകളെ അവതരിപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടന്നിരുന്നു. നിയമപരമായോ പ്രാവര്‍ത്തികമായോ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളൊന്നും ഉണ്ടായില്ല എങ്കില്‍ ഈ നിര്‍ദേശങ്ങളെല്ലാം ഏറെ വൈകാതെ തന്നെ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍

അന്തിമ അനുമതി ലഭിക്കുന്ന പക്ഷം മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ക്ക് വെള്ളിയില്‍ ഇടിഎഫ് ആരംഭിക്കാം. ഇതോടെ ചുരുങ്ങിയ ചിലവില്‍ വെള്ളിയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സില്‍വര്‍ ഇടിഎഫ്. നിലവില്‍ വെള്ളിയില്‍ നിക്ഷേപിക്കുന്നതിന് കമ്മോഡിറ്റി വിപണിയാണുള്ളത്. വെള്ളി വാങ്ങി സൂക്ഷിക്കാനും അവസരമുണ്ട്. എന്നാല്‍ പേപ്പര്‍ രൂപത്തില്‍ ചെറിയ തുകയായി പോലും നിക്ഷേപം നടത്തുവാന്‍ ഇടിഎഫിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കും.

സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

നിലവില്‍ പലരും വെള്ളി വാങ്ങി സൂക്ഷിക്കുകയോ, കമ്മോഡിറ്റി ഡെറിവേറ്റീവ് ഇന്‍സ്ട്രൂമെന്റുകള്‍ ഉപയോഗിക്കുകയോ ആണ് വെള്ളിയില്‍ വ്യവഹാരം നടത്തുന്നതിനായി ഉപയോഗിക്കുന്നത്. ചിലര്‍ ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ വിദേശത്ത് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള സില്‍വര്‍ ഇടിഎഫുകളും വാങ്ങിക്കാറുണ്ട്. ഗോള്‍ഡ് ഇടിഎഫിനേക്കാള്‍ സില്‍വര്‍ ഇടിഎഫിനാണ് ആഗോളതലത്തില്‍ ഡിമാന്‍ഡുള്ളത്. പത്തുവര്‍ഷംമുമ്പ് ചൈനയില്‍ സില്‍വര്‍ ഇടിഎഫ് ആരംഭിച്ചപ്പോള്‍തന്നെ ജനീകീയ നിക്ഷേപപദ്ധതിയായി മാറിക്കഴിഞ്ഞിരുന്നു.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

ഭൗതികമായി വെള്ളി വാങ്ങി സൂക്ഷിക്കുക എന്നത് പലപ്പോഴും സൗകര്യപ്രദമായ കാര്യമല്ല. സ്വര്‍ണത്തിനേക്കാള്‍ അളവില്‍ ഏറെയുണ്ടാകുമെന്നതിനാല്‍ ശേഖരണവും സംഭരണവും പലപ്പോഴും വെല്ലുവിളിയാകും. ഇന്ത്യയില്‍ വെള്ളി ഇടിഎഫുകള്‍ ആരംഭിച്ചാല്‍ നിക്ഷേപകര്‍ക്ക് അവരുടെ ആസ്തിവിന്യാസം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കും.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍

നിലവിലുള്ള സ്വര്‍ണ ഇടിഎഫുകള്‍ എന്ന ആശയം വികസിപ്പിക്കുന്നത് 2002ല്‍ ബെഞ്ച്മാര്‍ക് അസ്സറ്റ് മാനേജ്‌മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സെബിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന ഒരു നിര്‍ദേശത്തിലൂടെയാണ്. 2007ല്‍ അത് അന്തിമമായി അനുവാദം ലഭിക്കുകയും വിപണിയില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. എസ്ബിഐ ഗോള്‍ഡ് ഇടിഎഫ്, കൊഡാക് ഗോള്‍ഡ് ഇടിഎഫ്, ബിര്‍ള സണ്‍ ലൈഫ് ഗോള്‍ഡ് ഇടിഎഫ്, എച്ച്ഡിഎഫ്‌സി ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, നിപ്പോണ്‍ ഗോള്‍ഡ് ഇടിഎഫ്, ആക്‌സിസ് ഗോള്‍ഡ് ഇടിഎഫ്, ഐസിഐസിഐ ഗോള്‍ഡ് ഇടിഎഫ് എന്നിങ്ങനെ ഒരു ഡസനോളം ഗോള്‍ഡ് ഇടിഎഫുകള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ ലഭ്യമാണ്.

Read more about: etf silver bitcoin
English summary

happy news for Indian investors; you can enhance your asset allocation products with Silver ETFs soon | സ്വര്‍ണത്തില്‍ മാത്രമല്ല, ഇനി വെള്ളിയിലും നിക്ഷേപിക്കാം; സില്‍വര്‍ ഇടിഎഫ് വൈകാതെ എത്തിയേക്കും

happy news for Indian investors; you can enhance your asset allocation products with Silver ETFs soon
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X