കയ്യിലെ പണം മുഴുവനും ഓഹരി വിപണിയിലേക്കിറക്കി ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നവരെ കാണാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ സുരക്ഷിതത്വം മാത്രം ആശ്രയിച്ച് നിക്ഷേപിക്കുന്നവരും നമുക്കിടയിലുണ്ട്. ഉയർന്ന ആദായം ലഭിക്കണമെങ്കിൽ റിസ്കെടുക്കണമെന്നാണ് നിക്ഷേപത്തിലെ സമവാക്യമെങ്കിലും പല കാരണങ്ങൾ കൊണ്ടും റിസ്കെടുക്കാൻ തയ്യാറാവാത്ത നിക്ഷേപകരുണ്ട്. പ്രായം ഇതിനെ ബാധിക്കുന്നൊരു ഘടകമാണ്. അധ്വാനിച്ചുണ്ടാക്കിയ പണം വെച്ചൊരു ഭാഗ്യ പരീക്ഷണത്തിനില്ലാ എന്ന് കരുതുന്നവരും ധാരാളം.
ഇവരിൽ ഭൂരിഭാഗവും ബാങ്ക് നിക്ഷേപങ്ങളെയാണ് പൊതുവെ ആശ്രയിക്കാറുള്ളത്. എന്നാൽ ബാങ്ക് നിക്ഷേപങ്ങളേക്കാളും സുരക്ഷിതത്വത്തിൽ ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസിൽ നിന്നോ ബാങ്കുകളിൽ നിന്നോ ചേരാവുന്ന ഈ നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന പലിശയ്ക്കൊപ്പം നികുതി ഇളവുകളും നേടാം. ഇത്തരത്തിലുള്ള 3 പോസ്റ്റ് ഓഫീസ് പദ്ധതികളെ വിശദമായി പരിചയപ്പെടുത്തുന്നതാണ് ഈ ലേഖനം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ദീർഘകാല നിക്ഷേപത്തിന് ഉപകരിക്കുന്ന പദ്ധതികളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. യാതൊരു നഷ്ട സാധ്യതയുമില്ലാതെ നികുതി ബാധ്യതകളില്ലാതെ കോമ്പൗണ്ടിംഗ് ഗുണം ലഭിക്കുന്നൊരു പദ്ധതിയാണിത്. 15 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. നിക്ഷേപികുന്ന തുകയ്ക്കും പലിശയ്ക്കും കാലാവധിയിൽ വാങ്ങുന്ന തുകയ്ക്കും നികുതി ബാധകമല്ലെന്നതാണ് മറ്റൊരു നേട്ടം.
വർഷത്തിൽ 250 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. തവണകളായോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. നിലവിൽ 7.1 ശതമാനമാണ് പലിശ നൽകുന്നത്. ഇത് പ്രകാരം വർഷത്തിൽ 1.50 ലക്ഷം രൂപ 15 വർഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 40.68 ലക്ഷം രൂപ ലഭിക്കും. 22.50 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 18.18 ലക്ഷം രൂപയും പലിശയായി ലഭിക്കും.
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് നഷ്ട സാധ്യതയില്ലാത്ത മറ്റൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ്. പ്രായ പരിധിയില്ലാതെ ഏതൊരാൾക്കും നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ 80സി സെക്ഷൻ പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. 5 വർഷം ലോക്ഇൻപിരിയഡുള്ള നിക്ഷേപമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. ഈ നിക്ഷേപം ബാങ്കുകളിൽ ഈട് നൽകി വായ്പയെടുക്കാൻ സാഝിക്കും. 6.8 ശതമാനമാണ് പലിശ നിരക്ക്. വർഷത്തിൽ കോമ്പൗണ്ടിംഗ് രീതിയിലാണ് പലിശ കണക്കാക്കുന്നത്.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം
60 വയസ് കഴിഞ്ഞവർക്കുള്ള മികച്ചൊരു പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം. 5 വർഷമാണ് പദ്ധതിയുടെ കാലാവധി. ആവശ്യമെങ്കിൽ മൂന്ന് വർഷം കൂടി കാലാവധി ഉയർത്താൻ സാധിക്കും. പരമാവധി 15 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ നിക്ഷേപിക്കാം. പദ്ധതിക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതിയിളവ് ലഭിക്കും.
7.6 ശതമാനമാണ് നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം പദ്ധതിക്ക് ലഭിക്കുന്ന പലിശ നിരക്ക്. ത്രൈമാസത്തിൽ നിക്ഷേപകന് പലിശ വരുമാനം ലഭിക്കും. പലിശ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 5 വർഷം കൊണ്ട് ആകെ 5.55 ലക്ഷം രൂപ പലിശ വരുമാനം ലഭിക്കും. ത്രൈമാസത്തിൽ 27,750 രൂപ വീതമാണ് ലഭിക്കുക. കാലാവധിയെത്തുമ്പോൾ നിക്ഷേപിച്ച തുകയും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
