നിങ്ങളുടെ ബാങ്ക്, പിപിഎഫ്, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നോമിനിയെ ചേർക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് അക്കൗണ്ടുകളോ മ്യൂച്വൽ ഫണ്ടുകളോ അല്ലെങ്കിൽ ലൈഫ് ഇൻഷൂറൻസ് പോളിസികളോ ആവട്ടെ ഏതൊരു നിക്ഷേപത്തിനും നോമിനി ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കാരണം അക്കൗണ്ട് ഉടമയ്‌‌ക്ക് അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്‌താൽ അക്കൗണ്ടിലെ പണം ഈ നോമിനിയ്‌ക്കാണ് ലഭിക്കുക. നിങ്ങൾക്ക് ഇതിൽ പ്രായപൂർത്തിയായവരെയോ അല്ലാത്തവരെയോ നോമിനിയായി നിർദ്ദേശിക്കാം. നോമിനിയെ വയ്‌ക്കാതെ അക്കൗണ്ട് ഉടമയ്‌ക്ക് മരണം സംഭവിക്കുകയാണെങ്കിൽ അക്കൗണ്ട് ഉടമയുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് ഈ പണത്തിന്റെ അവകാശിയായി മാറാം.

എന്നാൽ അവകാശികൾക്ക് പണം പിൻവലിക്കുന്നതിനോ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനോ ഒട്ടേറെ നടപടിക്രമങ്ങൾ നേരിടേണ്ടിവരും. നേരെമറിച്ച് നോമിനിയെ പരാമർശിച്ചിട്ടുണ്ടെങ്കിൽ, ആ സാഹചര്യത്തിൽ നിക്ഷേപം അതിന്റെ വ്യവസ്ഥകൾ അനുസരിച്ച് നൽകുന്നതാണ്. ബാങ്ക് അക്കൗണ്ടുകൾ, ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, പിപിഎഫ് എന്നീ നിക്ഷേപങ്ങളിൽ നോമിനിയെ ചേർക്കുന്നതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

വിപണിയിലെ നിലവിലെ സാഹചര്യം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് എങ്ങനെ നേരിടാനാകും?വിപണിയിലെ നിലവിലെ സാഹചര്യം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് എങ്ങനെ നേരിടാനാകും?

നിങ്ങളുടെ ബാങ്ക്, പിപിഎഫ്, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നോമിനിയെ ചേർക്കേണ്ടത് എങ്ങനെ?

ബാങ്ക് അക്കൗണ്ട്

ഒരു ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് ഒരു നോമിനിയെ മാത്രമേ ചേർക്കാൻ കഴിയൂ. എന്നാൽ ഒരേ ബാങ്കിനു കീഴിലുള്ള എഫ്‌ഡി, സേവിംഗ്സ് അക്കൗണ്ട്, ആർ‌ഡി അക്കൗണ്ടുകൾ എന്നിവ പോലുള്ള വ്യത്യസ്‌ത തരം അക്കൗണ്ടുകൾക്കായി നിങ്ങൾക്ക് വ്യത്യസ്‌ത നോമിനികളെ ചേർക്കാവുന്നതാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പിപിഎഫ് അക്കൗണ്ടിൽ നിങ്ങൾക്ക് ഒന്നിലധികം വ്യക്തികളെ നോമിനിയായി  നിർദ്ദേശിക്കാവുന്നതാണ്. എന്നാൽ പിപിഎഫ് മൈനർ അക്കൗണ്ടിൽ നോമിനിയെ ചേർ‌ക്കാൻ അനുവദിക്കുന്നതല്ല. പി‌പി‌എഫ് അക്കൗണ്ട് കാലയളവിൽ ഏത് സമയത്തും ചില നടപടികൾ പൂർത്തിയാക്കിക്കൊണ്ട് നിങ്ങൾക്ക് പുതിയ നോമിനിയെ ചേർക്കുകയോ നിലവിലെ നോമിനിയെ മാറ്റുകയോ ചെയ്യാം.

വിപണിയിലെ നിലവിലെ സാഹചര്യം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് എങ്ങനെ നേരിടാനാകും?വിപണിയിലെ നിലവിലെ സാഹചര്യം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് എങ്ങനെ നേരിടാനാകും?

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ടുകളിൽ‌ നിങ്ങൾ‌ക്ക് മൂന്ന്‌ നോമിനികളെ വരെ ചേർക്കാം. ഒരേ ഫോളിയോയ്‌ക്ക് കീഴിലുള്ള എല്ലാ നിക്ഷേപങ്ങൾക്കും അത് വ്യത്യസ്ത സ്‌കീമുകളാണെങ്കിലും ഒരേ നോമിനിയെ ചേർക്കാം.

ലൈഫ് ഇൻഷുറൻസ് പോളിസി

ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ നിങ്ങൾക്ക് ഒന്നിലധികം പേരെ നോമിനിയായി വയ്‌ക്കാം. എന്നാൽ പോളിസി ഹോൾഡർ ഓരോ നോമിനിയുമായുള്ള ബന്ധവും ഓരോ നോമിനിയുടെയും പങ്കും വ്യക്തമാക്കേണ്ടതാണ്.

ഓഹരികൾ

നിക്ഷേപകന്റെ കൈവശമുള്ള ഷെയറുകളുടെ കാര്യത്തിൽ, ഡിപ്പോസിറ്ററി പങ്കാളിത്ത തലത്തിൽ നോമിനിയെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ചെലവ് കുറയ്‌ക്കുന്നതിനും വ്യാപാര കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി സ്റ്റോക്ക് ബ്രോക്കർമാർ നോമിനി അക്കൗണ്ടുകളാണ് കൂടുതലായും നിർദ്ദേശിക്കുന്നത്.

English summary

നിങ്ങളുടെ ബാങ്ക്, പിപിഎഫ്, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നോമിനിയെ ചേർക്കേണ്ടത് എങ്ങനെ? | How to add nominee to bank, PPF and mutual fund deposits?

How to add nominee to bank, PPF and mutual fund deposits?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X