ക്രിപ്‌റ്റോ കറന്‍സിയില്‍ സുരക്ഷിതമായി എങ്ങനെ നിക്ഷേപം നടത്താം?

ക്രിപ്‌റ്റോ കറന്‍സി വാലറ്റ് എന്നത് ഒരു സോഫ്റ്റ്‌വെയര്‍ ആണ്. നിങ്ങള്‍ക്കും ബ്ലോക്ക് ചെയിനിനും തമ്മിലുള്ള ലിങ്ക് ആണിത്. പലര്‍ക്കും ക്രിപ്‌റ്റോ വാലറ്റുകളും സ്‌റ്റോറേജ് സ്ഥലവും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2009ല്‍ ആദ്യ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വരവ് ആര്‍ക്കും വിശ്വസിക്കാന്‍ താത്പര്യമുള്ള ഒന്നായിരുന്നില്ല. വിചിത്രമായ എന്തോ ഒന്ന് എന്ന രീതിയിലായിരുന്നു അന്ന് ബിറ്റ്‌കോയിനോടുള്ള ഏവരുടേയും പ്രതികരണം. ബിറ്റ്‌കോയിന് പുറകിലുള്ള ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ടെക് ലോകത്തെ ആകര്‍ഷിച്ചുവെങ്കിലും ഒരു നിക്ഷേപ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ സാധാരണക്കാരെ ആകര്‍ഷിക്കുന്നതൊന്നും ബിറ്റ്‌കോയിനില്‍ അന്നുണ്ടായിരുന്നില്ല. 

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

എന്നാല്‍ ഇന്ന്, ഒരു ദശാബ്ദത്തോളം കാലം പിന്നിട്ട് കഴിയുമ്പോള്‍ ക്രിപ്‌റ്റോ വിപണിയിലേക്ക് ധാരാളം ക്രിപ്‌റ്റോ കറന്‍സികള്‍ കടന്നുവന്നു കഴിഞ്ഞു. ഒപ്പം അതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തോടെ ബിറ്റ്‌കോയിന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുക എന്നത് എല്ലാ നിക്ഷേപകരുടെയും മാര്‍ഗമായിത്തീര്‍ന്നിരിക്കുകയാണ്. വിലയില്‍ സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പ്, അതായത് 2017നും മുമ്പ് ക്രിപ്‌റ്റോകറന്‍സി വാങ്ങിച്ചുള്ള നിക്ഷേപകരാണ് നിലവിലെ കാലഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കൊയ്യുന്നത്. അപ്പോള്‍ നിങ്ങളും ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുകയല്ലേ?

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം എങ്ങനെ ആരംഭിക്കാം?

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം എങ്ങനെ ആരംഭിക്കാം?

ഓഹരി വിപണിയെ പോലെത്തന്നെ ക്രിപ്‌റ്റോ വിപണിയും ഉയര്‍ന്ന അനിശ്ചിതാവസ്ഥയും ചാഞ്ചാട്ടവും നിലനില്‍ക്കുന്ന ഒന്നാണ്. പ്രതീക്ഷിക്കാത്ത നേരത്ത് വില ഉയരുകയും ഇടിയുകയുമൊക്കെ ചെയ്യാം. നിങ്ങള്‍ക്ക് യാതൊരു വിധ ബാധ്യതകളുമില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷം, ആറ് മാസത്തേക്കെങ്കിലു ആവശ്യമായി വരുന്ന മതിയായ ലിക്വിഡ് ഫണ്ട് നിങ്ങളുടെ കൈയ്യില്‍ സൂക്ഷിച്ചതിനും ശേഷം മാത്രം ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് തയ്യാറെടുക്കുന്നതാണ് അഭികാമ്യം.

ചെറിയ തുക നിക്ഷേപിക്കാം

ചെറിയ തുക നിക്ഷേപിക്കാം

ഈ രണ്ട് കാര്യങ്ങളും തീര്‍ച്ചയായി കഴിഞ്ഞാല്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താവുന്നതാണ്. നിലവില്‍ നിങ്ങള്‍ക്ക് ഓഹരി നിക്ഷേപം ഇല്ലായെങ്കില്‍ റിസ്‌ക് ഏറ്റെടുക്കുവാനും നഷ്ടസാധ്യതകളെ അഭിമുഖീകരിക്കാനും നിങ്ങള്‍ക്ക് എത്രത്തോളം കഴിവുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാം. വിപണിയിലെ ഉയര്‍ച്ച താഴ്ച്ചകള്‍ കൈകാര്യം ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് ഉറപ്പായാല്‍ നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും ചെറിയൊരു തുക ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാവുന്നതാണ്. സാധ്യമെങ്കില്‍ നിങ്ങളുടെ വരുമാനത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ മാത്രം ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുക.

നിങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി തെരഞ്ഞെടുക്കുക

നിങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി തെരഞ്ഞെടുക്കുക

അതെ, തീര്‍ച്ചയായും വിപണിയില്‍ വിവിധ വില നിലവാരത്തിലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് അനുയോജ്യമായ ക്രിപ്‌റ്റോ കറന്‍സി കണ്ടെത്തുന്നതിന് വളരെയധികം ഗൃഹപാഠം ആവശ്യമാണ്. എല്ലാ ക്രിപ്‌റ്റോകറന്‍സികളിലും വലിച്ചുവാരി നിക്ഷേപം നടത്തുന്നത് ഗുണകരമാകില്ല. വിപണിയില്‍ എന്താണ് നടക്കുന്നതെന്ന് കൃത്യമായി വിലയിരുത്തുക. ഏറ്റവും മികച്ച രീതിയില്‍ പ്രകടനം നടത്തുന്ന അഞ്ച് ക്രിപ്‌റ്റോ കറന്‍സികള്‍ തെരഞ്ഞെടുത്ത് അവയുടെ വളര്‍ച്ചാ നിരക്ക് നിരീക്ഷിക്കുക.

ശരിയായ തീരുമാനം

ശരിയായ തീരുമാനം

നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി ബിറ്റ്‌കോയിനാണ്. ഏറ്റവും വിശ്വസിക്കാവുന്നതും ബിറ്റ്‌കോയിന്‍ തന്നെ. എഥിറ്യേം, റിപ്പിള്‍, ലിറ്റ്‌കോയിന്‍, ബിനാന്‍ക് കോയിന്‍ എന്നിവയാണ് ബിറ്റ്‌കോയിന് പുറകില്‍ വരുന്ന ക്രിപ്‌റ്റോ കറന്‍സികള്‍. നിങ്ങളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂടിയാണിത്. എന്തെന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി പല ക്രിപ്‌റ്റോ കറന്‍സികളും വിപണിയിലെത്തുകയും ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ മാഞ്ഞ് പോവുകയും ചെയ്്തിട്ടുണ്ട്. അതായത് നിങ്ങളുടെ 100 ഡോളര്‍ നിക്ഷേപം നിങ്ങളുടെ തെറ്റായ ഒരൊറ്റ തീരുമാനം കാരണം വലിയൊരു പൂജ്യമായി മാറുന്നതിന് കാരണമായേക്കാം.

ശരിയായ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് തെരഞ്ഞെടുക്കുക

ശരിയായ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് തെരഞ്ഞെടുക്കുക

അടിസ്ഥാനപരമായി നിങ്ങള്‍ക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങിക്കുവാനും വില്‍ക്കുവാനും , കൈയ്യില്‍ സൂക്ഷിക്കുവാനും സാധിക്കുന്ന സ്ഥലമാണ് ക്രിപ്‌റ്റോ കറന്‍സി എക്‌സചേഞ്ച്. ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും പണം വായ്പ നല്‍കുന്നതും, സൂക്ഷിക്കുക.ും, ഈട് നല്‍കുകയും ചെയ്യുന്നതിന് സമാനമായി ക്രിപ്‌റ്റോ കറന്‍സികളും, അവയുടെ ചാഞ്ചാട്ടവും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍.

ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍ തെരഞ്ഞെടുക്കുക

ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍ തെരഞ്ഞെടുക്കുക

ക്രിപ്‌റ്റോ കറന്‍സി വാലറ്റ് എന്നത് ഒരു സോഫ്റ്റ്‌വെയര്‍ ആണ്. നിങ്ങള്‍ക്കും ബ്ലോക്ക് ചെയിനിനും തമ്മിലുള്ള ലിങ്ക് ആണിത്. പലര്‍ക്കും ക്രിപ്‌റ്റോ വാലറ്റുകളും സ്‌റ്റോറേജ് സ്ഥലവും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. കീ എന്ന് അറിയപ്പെടുന്ന ക്രിപ്‌റ്റോ അഡ്രസ് വഴി ബ്ലോക്ക് ചെയിനിലെ നിങ്ങളുടെ ക്രിപ്‌റ്റോ കറന്‍സിയിലേക്കുള്ള പ്രവേശനം നല്‍കുകയാണ് ചെയ്യുന്നത്. കീ ഇല്ലാതെ നിങ്ങള്‍ക്ക് ക്രിപ്‌റ്റോ ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയില്ല.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മികച്ച രീതിയില്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം നടത്തുവാനും ആദായം നേടുവാനും നിങ്ങള്‍ക്ക് സാധിക്കും.

Read more about: cryptocurrency smart investment
English summary

How To Invest Safely In Cryptocurrency In India: Step-by-Step Guide In Malayalam | ക്രിപ്‌റ്റോ കറന്‍സിയില്‍ സുരക്ഷിതമായി എങ്ങനെ നിക്ഷേപം നടത്താം?

How To Invest Safely In Cryptocurrency In India: Step-by-Step Guide In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X