ഇക്കാലത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്ന ആളുകൾ തിരഞ്ഞെടുക്കുന്ന പ്രധാന യാത്രാ മാർഗം വിമാനം തന്നെയാണ്. കൂടുതൽ ആളുകൾ വിമാനമാർഗ്ഗം യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്കിലും കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ആഭ്യന്തര യാത്രക്കാരുടെ വളർച്ച 3.87 ശതമാനം ഉയർന്നു. വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാനുള്ള ചില മാർഗങ്ങൾ ഇതാ..
മുൻകൂട്ടി ബുക്ക് ചെയ്യുക
കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കണമെങ്കിൽ എത്രയും വേഗം ടിക്കറ്റുകൾ വാങ്ങണം. അതായത് യാത്ര ചെയ്യേണ്ട തീയതിയ്ക്ക് രണ്ട് മൂന്ന് മാസം മുമ്പേ വിമാനക്കമ്പനികൾ ബുക്കിംഗ് തുറക്കും. ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് വിമാന ടിക്കറ്റുകൾക്ക് നിരക്ക് കൂടും. അതിനാൽ നേരത്തേ തന്നെ ബുക്കിംഗ് നടത്തുക.
ഇൻകൊഗിനീഷൻ മോഡ്
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി നിങ്ങൾ ഓരോ തവണയും എയർലൈനിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ പലപ്പോഴും ഉയർന്ന ടിക്കറ്റ് നിരക്കായിരിക്കും കാണുന്നത്. കുക്കികളും ചില സെർവർ വിശദാംശങ്ങളും കാരണം ഈ പോർട്ടലുകളിൽ യാന്ത്രികമായി റെക്കോർഡു ചെയ്യുന്ന വിശദാംശങ്ങളായിരിക്കും നിങ്ങൾക്ക് ദൃശ്യമാകുന്നത്. ഇത് ഒഴിവാക്കാനുള്ള ഒരു ലളിതമായ മാർഗം നിങ്ങളുടെ ബ്രൗസറിലെ ഇൻകൊഗിനീഷൻ മോഡ് ഉപയോഗിക്കുക എന്നതാണ്.
താരതമ്യം ചെയ്യും
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുമ്പ് വിവിധ എയർലൈനുകളുടെ വിലകൾ താരതമ്യം ചെയ്യുക. ചില വെബ്‌സൈറ്റുകൾ നിങ്ങളുടെ ലക്ഷ്യസ്ഥാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രദർശിപ്പിക്കുകയും വിവിധ എയർലൈൻ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഇതുവഴി നിരക്ക് കുറഞ്ഞ ടിക്കറ്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
വാരാന്ത്യങ്ങളിൽ ബുക്ക് ചെയ്യരുത്
വാരാന്ത്യങ്ങളിൽ ടിക്കറ്റുകൾക്ക് നിരക്ക് കുത്തനെ ഉയരുന്നതിനാൽ ഈ സമയത്ത് പരമാവധി യാത്ര ഒഴിവാക്കുക. വാരാന്ത്യങ്ങളിൽ വിമാന നിരക്ക് ഉയരുകയും തിങ്കളാഴ്ച മുതൽ ഇടിവ് ആരംഭിക്കുകയുമാണ് പതിവ്. ഇതിനുപുറമെ,ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്താൽ കൂടുതൽ ഇളവുകൾ ലഭിക്കാനും സാധ്യതയുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
