മരണപ്പെട്ട വ്യക്തിയുടെ ആസ്തികള്‍ അവകാശിക്ക് എങ്ങനെ കൈമാറ്റം ചെയ്യാം?

ഒരു വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ പേരിലുള്ള എല്ലാ ആസ്തികളും നിയമപരമായ പിന്തുടര്‍ച്ചാ അവകാശിക്ക് നിര്‍ബന്ധമായും കാലതാമസം കൂടാതെ തന്നെ കൈമാറ്റം നടത്തേണ്ടതുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ പേരിലുള്ള എല്ലാ ആസ്തികളും നിയമപരമായ പിന്തുടര്‍ച്ചാ അവകാശിക്ക് നിര്‍ബന്ധമായും കാലതാമസം കൂടാതെ തന്നെ കൈമാറ്റം നടത്തേണ്ടതുണ്ട്. കെട്ടിടങ്ങള്‍, ഭൂമി തുടങ്ങിയ ആസ്തികളാണെങ്കില്‍ അവയുടെ ഉയര്‍ന്ന മൂല്യം പരിഗണിച്ച് പ്രത്യേകിച്ചും. മരണപ്പെട്ട വ്യക്തിയുടെ ആസ്തികള്‍ അയാളുടെ അവകാശികളുടെ പേരിലേക്ക് മാറ്റണമെങ്കില്‍ ചില നിയമ പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മരണപ്പെട്ട വ്യക്തിയുടെ ആസ്തികള്‍ അവകാശിക്ക് എങ്ങനെ കൈമാറ്റം ചെയ്യാം?

മരണപ്പെട്ട വ്യക്തി വില്‍പ്പത്രം തയ്യാറാക്കി വച്ചിട്ടുണ്ട് എങ്കില്‍ വസ്തുവിന്റെ ഉടമസ്ഥതാ കൈമാറ്റ പ്രക്രിയ ഏറെ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. ആസ്തി വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ പേരിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ മറ്റാരും വില്‍പ്പത്രത്തിനെതിരെ പരാതി ഉയര്‍ത്തിയില്ലയെങ്കില്‍ മാത്രമാണ് ഇത്തരത്തില്‍ എളുപ്പത്തിലുള്ള കൈമാറ്റം സാധ്യമാവുക.

ഇനി വില്‍പ്പത്രം ഇല്ല എങ്കില്‍ ആസ്തികള്‍ നിയമപരമായ അവകാശികള്‍ക്ക് നിയമപ്രകാരം വീതിച്ചു നല്‍കുകയാണ് ചെയ്യുക. ഒപ്പം അവകാശികള്‍ക്ക് സംയുക്തമായി ആസ്തി വിഭജനത്തെപ്പറ്റി തീരുമാനം കൈക്കൊള്ളുകയുമാവാം. ഓരോരുത്തര്‍ക്കുമുള്ള ആസ്തി വിഹിതം നിശ്ചയിച്ചു കഴിഞ്ഞാല്‍ അവകാശികളെല്ലാം ചേര്‍ന്ന് ഒരു ഫാമിലി സെറ്റില്‍മെന്റ് ഡീഡ് തയ്യാറാക്കേണ്ടതുണ്ട്. എല്ലാ അംഗങ്ങളും ഒപ്പു വച്ചിരിക്കേണ്ടുന്ന ആ ഡീഡ് ഔദ്യോഗിക രേഖകളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യണം.

ആസ്തി കൈമാറ്റം നടത്തുന്നതിനായി സബ് രജിസ്ട്രാറുടെ ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതുണ്ട്. ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, വില്‍പ്പത്രം എന്നിവയും ഒപ്പം സമര്‍പ്പിക്കണം.
വില്‍പ്പത്രം ഇല്ലയെങ്കില്‍ സെറ്റില്‍മെന്റ് പ്രകാരം അവകാശികള്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.

രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ടൈറ്റില്‍ മ്യൂട്ടേഷനായും അപേക്ഷ നല്‍കണം. റവന്യു രേഖകളില്‍ ഉടമസ്ഥതിയിലുള്ള മാറ്റം പ്രകടമാകാന്‍ ഇത് ആവശ്യമാണ്. നിങ്ങളുടെ മുനിസിപ്പാലിറ്റി ഓഫീസില്‍ ചെന്ന് ഇത് പൂര്‍ത്തീകരിക്കാവുന്നതാണ്. മ്യൂട്ടേഷന്‍ പ്രക്രിയ നടന്നു കഴിഞ്ഞാല്‍ പുതിയ ഉടമയുടെ പേരിലായിരിക്കും ആസ്തിയുടെ നികുതി ബാധ്യതകള്‍ വരിക.

ആസ്തിയ്ക്ക് നിലവിലുള്ള ഒരു ഭവന വായ്പയുണ്ടെങ്കില്‍ ഗുണഭോക്താവ് ആണ് ആ മുഴുവന്‍ തുകയും തിരിച്ചടയ്‌ക്കേണ്ടത്. അതിന് ശേഷം മാത്രമേ അവര്‍ക്ക് പേരില്‍ ആസ്തിയുടെ കൈമാറ്റം നടന്ന് കിട്ടുകയുള്ളൂ. ആസ്തിയുായി ബന്ധപ്പെട്ട എല്ലാ ഒറിജിനല്‍ രേഖകളും ബാങ്കിന്റെ അല്ലെങ്കില്‍ വായ്പ അനുവദിച്ചു നല്‍കിയിരിക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ കൈവശം ആയിരിക്കും. വായ്പാ തുക മുഴുവനായും എപ്പോഴാണോ തിരിച്ചടയ്ക്കുന്നത് അപ്പോള്‍ മാത്രമാണ് ആസ്തിയുമായി ബന്ധപ്പെട്ട രേഖകള്‍ തിരികെ ലഭിക്കുക.

ആസ്തി വാടകയ്ക്ക് നല്‍കിയിരിക്കുകയാണെങ്കില്‍ ഗുണഭോക്താവിന് താനാണ് പുതിയ ഉടമ നിലയില്‍ വാടകക്കാരനുമായുള്ള കരാര്‍ പുതുക്കാവുന്നതാണ്. ഓരോ സംസ്ഥാനത്തും ആസ്തി, ഭുകൈമാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങളും അതിനാവശ്യമായി വരുന്ന ചിലവുകളും വ്യത്യാസപ്പെട്ടിരിക്കും. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടത്ര അറിവ് ഇല്ല എങ്കില്‍ ഒരു വക്കീലിന്റെ സഹായം തേടുകയാണ് അഭികാമ്യം.

Read more about: property
English summary

how to transfer a deceased person's property to its legal heirs |മരണപ്പെട്ട വ്യക്തിയുടെ ആസ്തികള്‍ അവകാശിക്ക് എങ്ങനെ കൈമാറ്റം ചെയ്യാം?

how to transfer a deceased person's property to its legal heirs
Story first published: Monday, May 3, 2021, 12:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X