ഒരു ലക്ഷം രൂപയിൽ നിന്ന് മാസം 5,000 രൂപ ലഭിക്കാനുള്ള അവസരം; അറിയാം ഈ ആന്യുറ്റി പ്ലാൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസ വരുമാനം നേടി തരുന്ന നിക്ഷേപങ്ങൾ ചെലവ് ഉയരുന്ന കാലത്ത് ആശ്വാസമാണ്. ശമ്പളത്തിനൊപ്പം അധിക വരുമാനമായി ഇതിനെ കാണാം. ജീവിത ചെലവുകൾ പ്രയാസമില്ലാതെ നടത്താൻ ഇതുവഴി സാധിക്കും. സ്ഥിര വരുമാനമിട്ട് മാസ പലിശ വാങ്ങുന്നതാണ് പലരുടെയും രീതി. ഇതിന് പകരമായി നിരവധി മാസ വരുമാന പദ്ധതികൾ ഇന്നുണ്ട്. നിരവധി ബാങ്കുകളും പോസ്റ്റ് ഓഫീസിലും ഇത്തരത്തിലുള്ള പദ്ധതികളുണ്ട്.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം പ്ലാൻ ഇത്തരത്തിലൊരു പദ്ധതിയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആന്യുറ്റി പ്ലാനും മാസ വരുമാനം നൽകുന്നുണ്ട്. ഇത്തരത്തിൽ ഐസിഐസിഐ ബാങ്ക് അവതരിപ്പിക്കുന്ന മാസ വരുമാന പദ്ധതിയാണ് ഫിക്സഡ് ഡെപ്പോസിറ്റ് മന്ത്ലി ഇൻകം പ്ലാൻ. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസത്തിൽ 5,000 രൂപയ്ക്കടുത്ത് ലഭിക്കുന്നൊരു പ്ലാനാണിത്.

ഐസിഐസിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് മന്ത്ലി ഇന്‍കം പ്ലാൻ

ഐസിഐസിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് മന്ത്ലി ഇന്‍കം പ്ലാൻ

ഭാവിയില്‍ മാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നിക്ഷേപിക്കാവുന്ന പദ്ധതിയാണ് ഐസിഐസിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് മന്ത്ലി ഇന്‍കം പ്ലാൻ. തുക നിശ്ചിത കാലം സ്ഥിര നിക്ഷേപമിടുകയും ഇതിൽ നിന്നു പലിശയും മുതലും ആന്യുറ്റി അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് ചെയ്യുക. ഈ തുക മാസത്തിൽ സേവിം​ഗ്സ് അക്കൗണ്ടിലേക്ക് മാറ്റുന്ന തരത്തിലാണ് നിക്ഷേപം ക്രമീകരിച്ചിരിക്കുന്നത്.

ചുരുങ്ങിയത് 24 മാസം നിക്ഷേപം നടത്തിയ ശേഷമാണ് മാസ വരുമാനം ലഭിക്കാൻ തുടങ്ങുക. നിലവിലുള്ള ആവർത്തന നിക്ഷേപവും (റിക്കറിം​ഗ് ഡെപ്പോസിറ്റ്) സ്ഥിര നിക്ഷേപവും ഐസിഐസിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് മന്ത്ലി ഇന്‍കം പ്ലാനിലേക്ക് മാറ്റാൻ സാധിക്കും.

Also Read: 30 വയസ് കഴിഞ്ഞിട്ടും പോക്കറ്റിൽ കാശില്ലേ; സാമ്പത്തിക കാര്യത്തിൽ വരുത്തുന്ന 6 അബദ്ധങ്ങൾ ഒഴിവാക്കണംAlso Read: 30 വയസ് കഴിഞ്ഞിട്ടും പോക്കറ്റിൽ കാശില്ലേ; സാമ്പത്തിക കാര്യത്തിൽ വരുത്തുന്ന 6 അബദ്ധങ്ങൾ ഒഴിവാക്കണം

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

രാജ്യത്ത് താമസക്കാരായ ഇന്ത്യക്കാര്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. വ്യക്തിഗത ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സാധിക്കും. ഓണ്‍ലൈനായോ ബ്രാഞ്ച് മുഖേനെയോ നിക്ഷേപം നടത്താം. 1 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപമായി ആവശ്യമുള്ള തുക. 25,000 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. 5.35 ശതമാനമാണ് നിക്ഷേപത്തിന് ഐസിഐസിഐ ബാങ്ക് നൽകുന്ന പലിശ നിരക്ക്. 

Also Read: 2018ല്‍ ജോലി നഷ്ടമായി; ഇന്ന് വെറുതെ ഇരുന്ന് ദിവസം 7,000 രൂപ സമ്പാദിക്കുന്ന യുവാവ്Also Read: 2018ല്‍ ജോലി നഷ്ടമായി; ഇന്ന് വെറുതെ ഇരുന്ന് ദിവസം 7,000 രൂപ സമ്പാദിക്കുന്ന യുവാവ്

കാലാവധി

കാലാവധി

നിക്ഷേപ ഘട്ടവും പേ ഔട്ട് ഘട്ടവും (investment phase and a payout phase ) എന്നിങ്ങനെ രണ്ട് തരത്തിലാണ് നിക്ഷേപത്തിന്റെ കാലാവധി. നിക്ഷേപ കാലാവധി ചുരുങ്ങിയത് 24 മാസമാണ്. 1 മാസം വീതം കാലാവധി ഉയര്‍ത്താം. പേഔട്ട് കാലാവധി ചുരുങ്ങിയത് 24 മാസമാണ്.

12 മാസം വീതം കാലാവധി ഉയര്‍ത്താന്‍ സാധിക്കും. നിക്ഷേപത്തിന്റെ കാര്യത്തില്‍, രണ്ട് ഘട്ടങ്ങളിലും ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കില്ല. നിക്ഷേപ ഘട്ടത്തിലും പേഔട്ട് ഘട്ടത്തിലും പിഴ അടച്ച് നിക്ഷേപം അവസാനിപ്പിക്കാൻ സാധിക്കും. 

Also Read: 4 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന് 4.50 ലക്ഷം സ്വന്തമാക്കാം; നേട്ടം ഈ ഭാ​ഗ്യവന്മാർക്ക്Also Read: 4 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന് 4.50 ലക്ഷം സ്വന്തമാക്കാം; നേട്ടം ഈ ഭാ​ഗ്യവന്മാർക്ക്

1 ലക്ഷം രൂപ നിക്ഷേപിച്ചാൽ

1 ലക്ഷം രൂപ നിക്ഷേപിച്ചാൽ

ഐസിഐസിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് മന്ത്ലി ഇന്‍കം പ്ലാനിൽ ചുരുങ്ങിയ നിക്ഷേപമായി ആവശ്യമുള്ളത് 1ലക്ഷം രൂപയാണ്. ഇതുപ്രകാരം 1 ലക്ഷം രൂപ 24 മാസത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ 5.3 ശതമാനം പലിശ നിരക്കിൽ നിക്ഷേപം 1,10,093 രൂപയായി വളരും.

ഇത് ആന്യുറ്റി നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ അടുത്ത 24 മാസ കാലത്തേക്ക് 4,897 രൂപ വീതം ലഭിക്കും. 2 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ 5.3 ശതമാനം പലിശ നിരക്കിൽ 2,20,186 രൂപ 24 മാസം കൊണ്ട് ലഭിക്കും. ഈ തുക ആന്യുറ്റി നിക്ഷേപത്തിലേക്ക് മാറ്റിയാൽ മാസത്തില്‍ 9,793 രൂപ ലഭിക്കും.

Read more about: icici bank fixed deposit
English summary

ICICI Fixed Deposit Monthly Income Option Gives Rs 5000 Monthly By Investing 1 Lakh Rupees

ICICI Fixed Deposit Monthly Income Option Gives Rs 5000 Monthly By Investing 1 Lakh Rupees
Story first published: Tuesday, August 16, 2022, 17:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X