നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

മ്യൂച്വല്‍ ഫണ്ട് പോലുള്ള ഒരു നിക്ഷേപത്തിലേക്കുള്ള പ്രവേശനം കഠിനമാണെങ്കില്‍, അതില്‍ നിന്നും പുറത്തേക്ക് കടക്കുന്നത് അതി കഠിനമാണെന്ന് വേണം പറയുവാന്‍. മികച്ച രീതിയില്‍ നേട്ടം നല്‍കി വരുന്ന ഓഹരികള്‍ വില്‍പ്പന നടത്തുവാന്‍ നിക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് പോലുള്ള ഒരു നിക്ഷേപത്തിലേക്കുള്ള പ്രവേശനം കഠിനമാണെങ്കില്‍, അതില്‍ നിന്നും പുറത്തേക്ക് കടക്കുന്നത് അതി കഠിനമാണെന്ന് വേണം പറയുവാന്‍. മികച്ച രീതിയില്‍ നേട്ടം നല്‍കി വരുന്ന ഓഹരികള്‍ വില്‍പ്പന നടത്തുവാന്‍ നിക്ഷേപകര്‍ക്ക് താത്പര്യം ഉണ്ടാവുകയില്ല, അതേ സമയം തുടര്‍ച്ചയായി നിരാശകള്‍ മാത്രം നല്‍കുന്ന ഒരു ഓഹരികളെ ഒരു സമയത്തിനപ്പുറം ദീര്‍ഘകാലത്തേക്ക് കയ്യില്‍ വയ്ക്കുവാനും നിക്ഷേപകര്‍ താത്പ്പര്യപ്പെടുകയില്ല.

നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നും എപ്പോള്‍ പുറത്ത് കടക്കാം?

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നും എപ്പോള്‍ പുറത്ത് കടക്കാം?

മാര്‍ക്കറ്റ് അപ്രീസിയേഷന്‍ കാരണം അസറ്റ് ക്ലാസ് മുഴുവനായും മുന്‍കാല ശരാശരിയേക്കാളും ഉയര്‍ന്ന വിലയിലേക്കെത്തിയാലോ, മുന്‍നിശ്ചയിക്കപ്പെട്ട പരിധിയ്ക്കപ്പുറത്തേക്ക് അലോക്കേഷന്‍ വര്‍ധിക്കുകയും ചെയ്താല്‍ ഒരു നിക്ഷേപകന് നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നും പുറത്തു കടക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉദാഹരണത്തിന് സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ അലോക്കേഷന്‍ നിശ്ചയിച്ചിരിക്കുന്നത് 10 -15 ശതമാനം വരെയാണെന്ന സാഹചര്യത്തില്‍ അത് 20 ശതമാനമായി വളര്‍ന്നാല്‍ അതിനാനുപാതികമായി നിക്ഷേപകന്‍ അലോക്കേഷന്‍ വെട്ടിച്ചുരുക്കേണ്ടി വരും.

ഭവന വായ്പ; പലിശ നിരക്ക്, വായ്പാ യോഗ്യത, കാലാവധി തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം

ഫണ്ട് മാനേജറില്‍ ഉണ്ടായേക്കാവുന്ന മാറ്റം

ഫണ്ട് മാനേജറില്‍ ഉണ്ടായേക്കാവുന്ന മാറ്റം

യഥാര്‍ഥ നിക്ഷേപ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കുമ്പോഴും നിക്ഷേപകന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നും പിന്‍വലിയുന്നതാണ് നല്ലത്. ഉദാഹരണത്തിന് ഒരു മിഡ് ക്യാപ്പ് ഫണ്ട് സ്ട്രാറ്റജി വാല്യൂ ഇന്‍വസ്റ്റിംഗ് ആണെന്ന് കരുതുക. അത് ഗ്രോത്ത് ഇന്‍വെസ്റ്റിംഗിലേക്ക് മാറ്റിയാല്‍ അത് നിക്ഷേപകന്റെ മൊത്ത പോര്‍ട്ട് ഫോളിയോ സ്ട്രാറ്റജിയ്ക്ക് അനുയോജ്യമാണോ എന്ന് നിക്ഷേപകന്‍ ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. ഫണ്ട് മാനേജറില്‍ ഉണ്ടായേക്കാവുന്ന മാറ്റമാകാം ഇവിടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാകുന്നത്.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

ലിക്വിഡിറ്റി

ലിക്വിഡിറ്റി

എന്തെങ്കിലും സാഹചര്യത്താല്‍ പെട്ടെന്ന് അത്യാവശ്യമായി നിക്ഷേപകന് കൈയ്യില്‍ കുറച്ച് പണം ആവശ്യമായി വന്നാല്‍ അപ്പോഴും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാവുന്നതാണ്. സാമ്പത്തീക ആസൂത്രണത്തില്‍ വളരെ ചിട്ടയോട് കൂടിയാണ് ഇത്തരം പിന്‍വാങ്ങലുകള്‍ ആസൂത്രണം ചെയ്യുന്നത്. അതിനാല്‍ പോര്‍ട്ട് ഫോളിയോവില്‍ ഇതുകൊണ്ടുണ്ടാകുന്ന തടസ്സങ്ങള്‍ വളരെ ചെറിയ നിലയിലായിരിക്കും.

പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?

നിക്ഷേപ ലക്ഷ്യം

നിക്ഷേപ ലക്ഷ്യം

സാധാരണയായി ഒരു വ്യക്തി പണം നിക്ഷേപം നടത്തുമ്പോള്‍ അയാളുടെ മനസ്സില്‍ വ്യക്തമായ ഒരു നിക്ഷേപ ലക്ഷ്യമുണ്ടാകും. ഈ അടുത്ത കാലത്ത് നിക്ഷേപം ആരംഭിച്ച ഒരു വ്യക്തിയ്‌ക്കോ, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായോ നിക്ഷേപിക്കുന്ന വ്യക്തിയേയോ വിപണി നില വലിയ രീതിയില്‍ അവരെ അലോസരപ്പെടുത്തുകയില്ല. അവര്‍ അവരുടെ ലക്ഷ്യം നേടിക്കഴിയുമ്പോള്‍ മാത്രമാണ് നിക്ഷേപം പിന്‍വലിക്കുക.

പിഎഫ് അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് എങ്ങനെ എളുപ്പം അറിയാം? ഇതാ മാര്‍ഗങ്ങള്‍

എസ്‌ഐപി ഒരു സാഹചര്യത്തിലും അവസാനിപ്പിക്കാതിരിക്കുക

എസ്‌ഐപി ഒരു സാഹചര്യത്തിലും അവസാനിപ്പിക്കാതിരിക്കുക

നിക്ഷേപം നടത്തുമ്പോള്‍ വിപണി നിലയെ പരിഗണിക്കരുതെന്നാണ് പൊതുവേ പറയാറുള്ളത്. ഉയര്‍ന്ന വാല്യുവേഷന്‍ വിപണി എക്‌സ്‌പെന്‍സീവ് ആണെന്നത് അര്‍ഥമാക്കുന്നില്ല എന്ന് നിക്ഷേപകര്‍ അറിഞ്ഞിരിക്കണം. എസ്‌ഐപി നിക്ഷേപമാണെങ്കില്‍ ഒരു സാഹചര്യത്തിലും നിക്ഷേപം അവസാനിപ്പിക്കാതിരിക്കുകയാണ് ഉചിതമായ മാര്‍ഗം.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സാമ്പത്തീക ഉപദേഷ്ടാവിനെ കണ്ട് അഭിപ്രായം ആരായാം

സാമ്പത്തീക ഉപദേഷ്ടാവിനെ കണ്ട് അഭിപ്രായം ആരായാം

തോന്നലുകളുടേയോ സൂചനകളുടേയോ പുറത്ത് പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല നിക്ഷേപം അവസാനിപ്പിക്കാം എന്നത്. നിങ്ങള്‍ തീരുമാനത്തിലെത്തുന്നതിന് മുമ്പായി ഏതെങ്കിലു ഒരു സാമ്പത്തീക ഉപദേഷ്ടാവിനെ കണ്ട് അഭിപ്രായം ചോദിക്കണം. എങ്കില്‍ മാത്രമേ ശരിയായ തീരുമാനത്തിലെത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.

Read more about: mutual funds
English summary

important things you should know before deciding to exit your mutual fund investments ; Explained | നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

important things you should know before deciding to exit your mutual fund investments ; Explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X