സുരക്ഷിത നിക്ഷേപമായ സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്ക് റിപ്പോ നിരക്കുയർത്തിയതിന്റെ ആനുകൂല്യം ലഭിച്ചു തുടങ്ങുകയാണ്. നിരവധി ബാങ്കുകളാണ് പലിശ നിരക്കുകൾ ഉയർത്തുന്നത്. സാധാരണ ഗതിയിൽ സ്ഥിര നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത് സുരക്ഷിതത്വം കൂടിയ പൊതുമേഖലാ ബാങ്കുകളെയാണ്. കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിൽ വരുന്നതിനാൽ മറ്റു ബാങ്കുകളേക്കാൾ സുരക്ഷിതത്വം ഉപഭോക്താക്കൾ പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്നുണ്ട്. പൊതുമേഖലയിൽ സ്ഥിര നിക്ഷേപത്തിന് ഉയർന്ന നിരക്ക് എവിടെ ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരം കാനറ ബാങ്ക് എന്നാണ്.
കാനറ ബാങ്ക്
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നൊരു ദേശസാത്കൃത ബാങ്കാണ് കാനറാ ബാങ്ക്. 1906 ല്‍ ആരംഭിച്ച ബാങ്ക് സിന്റിക്കേറ്റ് ബാങ്കുമായി ലയിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ നെറ്റുവർക്കുള്ള നാലാമത്തെ ബാങ്കായി മാറി. 9732 ശാഖകളും 12201 എടിഎമ്മുകളും ഇന്ന് ബാങ്കിനുണ്ട്. രാജ്യത്തെ മൂന്നാമത്തെ വലിയ ദേശസാത്കൃത ബാങ്കായ കാനറ ബാങ്ക് 10 ലക്ഷം കോടിയുടെ ആഭ്യന്തര ബിസിനസാണ് കൈകാര്യം ചെയ്യുന്നത്.
ഉയർന്ന പലിശ നിരക്ക്
റിപ്പോ നിരക്ക് വര്‍ധനയ്ക്ക് പിന്നാലെയാണ് കാനറാ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. 2 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഒക്ടോബര്‍ 7 മുതല്‍ നിരക്കുയര്‍ത്തിയത്. പൊതുജനത്തിന് 7 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്കാണ് 7.5 ശതമാനം പലിശ ലഭിക്കുക. 666 ദിവസത്തേക്കുള്ള നിക്ഷേപത്തിനാണ് കാനറാ ബാങ്ക് 7.50 ശതമാനം പലിശ നല്‍കുന്നത്. 5 വർഷത്തിന് മുകളിലും ഇതേ നിരക്ക് ലഭിക്കും.
പലിശ നിരക്ക്
135 ബേസിക് പോയിന്റാണ് കാനറ ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. 7 ദിവസം മുതല്‍ 10 വര്‍ഷം വെരയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് ഇപ്പോള്‍ ലഭിക്കുന്ന പലിശ നിരക്ക്.
7ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.25 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.25 ശതമാനം പലിശ ലഭിക്കും. 179 ദിവസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക്
269 ദിവസത്തേക്ക് 5.90 ശതമാനം പലിശ ലഭിക്കും.1 വര്‍ഷത്തിനും 2 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശ ലഭിക്കും. 666 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനവും 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും പലിശ ലഭിക്കും.
180 ദിവസത്തിന് മുകളില്‍ കാലാവധിയുള്ള എല്ലാ നിക്ഷേപത്തിനും മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. കാനറാ ബാങ്ക് ടാക്സ് സേവര്‍ നിക്ഷേപ പദ്ധതിക്ക് പൊതുജനങ്ങള്‍ക്ക് 7 ശതമാനം പലിശ ലഭിക്കും. 1.50 ലക്ഷം രൂപ വരെ മുതലാണ് നിക്ഷേപം സ്വീകരിക്കുക. 1,000 രൂപ മുതൽ കാനറ ബാങ്കിൽ സ്ഥിര നിക്ഷേപമിടാം.
കാൽക്കുലേറ്റർ
കാലാവധിക്ക് മുന്‍പ് ഭാഗികമായോ പൂര്‍ണമായോ പിന്‍വലിക്കുന്നതിന് കാനറ ബാങ്ക് പിഴ ഈടാക്കും. 1 ശതമാനമാണ് പിഴ. 666 ദിവസം, 5 വർഷത്തിന് മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്കും ഉയർന്ന പലിശ ലഭിക്കുന്നുണ്ട്. 5 ലക്ഷം രൂപ 666 ദിവസത്തേക്ക് നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് 7.5 ശതമാനം പലിശ ലഭിക്കും. കാലാവധിയിൽ 5,70,531 രൂപയോളം ലഭിക്കും.
7 ശതമാനം പലിശ നിരക്കിൽ 5,65,698 രൂപയാണ് ലഭിക്കുന്നത്. 5 ലക്ഷം രൂപ 6 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ മുതിർന്ന പൗരന്മാർക്ക് 7,71,650 രൂപ ലഭിക്കും. 7 ശതമാനം പലിശ നിരക്കില്‍ 7,50,365 രൂപ ലഭിക്കും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications