ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ യുപിഐ ആപ്പുകള്‍ എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം?

സ്മാര്‍ട് ഫോണുകള്‍ ഏവരുടേയും കൈകളില്‍ എത്തിയതോടെ എല്ലാ കാര്യങ്ങളിലും നാം ഡിജിറ്റലായി മാറുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബാങ്ക് ഇടപാടുകളും മറ്റ് പണ ഇടപാടുകളും ഡിജിറ്റല്‍ രീതിയില്‍ വേഗത്തിലും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മാര്‍ട് ഫോണുകള്‍ ഏവരുടേയും കൈകളില്‍ എത്തിയതോടെ എല്ലാ കാര്യങ്ങളിലും നാം ഡിജിറ്റലായി മാറുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബാങ്ക് ഇടപാടുകളും മറ്റ് പണ ഇടപാടുകളും ഡിജിറ്റല്‍ രീതിയില്‍ വേഗത്തിലും എളുപ്പത്തിലും നമ്മുടെ സ്മാര്‍ട് ഫോണിന്റെ സഹായത്തോടെ നമുക്ക് ചെയ്യുവാന്‍ സാധിക്കുന്നു എന്നത്. പെട്ടെന്ന് ഒരാള്‍ക്ക് നമുക്ക് പണം കൈമാറേണ്ടി വന്നാല്‍ അതിനായി ബാങ്കിലേക്ക് ഓടേണ്ട ആവശ്യമില്ല. നമ്മളെവിടെയാണോ ഉള്ളത് അവിടെ ഇരുന്ന് തന്നെ ഏത് സമയത്തും പണ ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും എന്നതാണ് ഇതുവഴിയുള്ള നേട്ടം.

 

7.1% പലിശയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണോ സുകന്യ സമൃദ്ധി യോജനയാണോ പെണ്‍കുട്ടികള്‍ക്കായുള്ള മികച്ച നിക്ഷേപം?

പണ കൈമാറ്റം സ്മാര്‍ട് ഫോണിലൂടെ

പണ കൈമാറ്റം സ്മാര്‍ട് ഫോണിലൂടെ

ഇതിനായി പല ആപ്ലിക്കേഷനുകളും നമുക്ക് ലഭ്യമാണ്. ഒപ്പം നമ്മുടെ ബാങ്കിന്റെ അപ്ലിക്കേഷനും ഇത്തരം പണ ഇടപാടുകള്‍ക്ക് ഉപയോഗിക്കാം. ബാങ്കിന്റെ ഔദ്യോഗിക അപ്ലിക്കേഷന് പുറമേ, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ യുപിഐ സേവനങ്ങളും നാം സ്മാര്‍ട് ഫോണുകളിലൂടെ പണ ഇടപാടുകള്‍ നടത്തുന്നതിനായി സാധാരണ ഉപയോഗിക്കാറുണ്ട്. ഈ പറഞ്ഞ അപ്ലിക്കേഷനുകളില്‍ ഏതെങ്കിലും ഒരെണ്ണമോ അല്ലെങ്കില്‍ എല്ലാം തന്നെയോ നമ്മുടെയെല്ലാം മൊബൈല്‍ ഫോണുകളില്‍ കാണും.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഫോണ്‍ നഷ്ടപ്പെട്ടാല്‍

ഫോണ്‍ നഷ്ടപ്പെട്ടാല്‍

എന്നാല്‍ എപ്പോഴെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഈ അപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നമ്മുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഈ സേവനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ എല്ലായിപ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടതും മുന്‍കരുതലുകള്‍ പാലിക്കേണ്ടതും നമ്മുടെ ചുമതലയാണ്. പെട്ടെന്ന് ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇത്തരം ബാങ്കിംഗ് അപ്ലിക്കേഷനുകളും യുപിഐ സേവനങ്ങളും എങ്ങനെ ബ്ലോക്ക് ചെയ്യാം എന്ന് നമുക്കൊന്ന് നോക്കാം.

പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?

ബാങ്കിംഗ് അപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യുവാന്‍

ബാങ്കിംഗ് അപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യുവാന്‍

മറ്റൊരാള്‍ നിങ്ങളുടെ ഫോണ്‍ ദുരുപയോഗം ചെയ്യും എന്ന് വ്യക്തമായാല്‍ ഇത്തരം സാമ്പത്തീക ഇടപാടുകള്‍ നടത്തുവാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉടനടി ബ്ലോക്ക് ചെയ്യാം. നിങ്ങളുടെ ബാങ്കിംഗ് അപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യുന്നതിനായി നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കിന്റെ ശാഖയില്‍ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടും ബ്ലോക്കിംഗ് ചെയ്യാം.

1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഈ ഓഹരി നിങ്ങള്‍ക്ക് 1 കോടി രൂപ തരുമായിരുന്നു! അറിയാമോ ഈ ഓഹരിയെ?

ഗൂഗിള്‍ പേ

ഗൂഗിള്‍ പേ

ഇനി നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പേ അപ്ലിക്കേഷനുണ്ടെങ്കില്‍ അത് ബ്ലോക്ക് ചെയ്യുന്നതിനായി 8004190157 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലേക്ക് ബന്ധപ്പെടാം. ഇനി മറ്റേതെങ്കിലും ഒരു ഡിവൈസില്‍ ലോഗ് ചെയ്ത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഓഫ് ചെയ്യാനും സാധിക്കും. അങ്ങനെ ചെയ്താല്‍ പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

ഫോണ്‍ പേ

ഫോണ്‍ പേ

ഫോണ്‍ പേ ബ്ലോക്ക് ചെയ്യുന്നതിനായി 08068727374, 02268727374 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പ്രതിനിധിയുമായി സംസാരിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, അവസാനം നടത്തിയ പെയ്‌മെന്റ് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എക്‌സിക്യൂട്ടീവിന് കൈമാറേണ്ടതായി വരും.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

പേടിഎം

പേടിഎം

പേടിഎം അക്കൗണ്ട് നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനായി വിളിക്കേണ്ടത് 01204456456 എന്ന നമ്പറിലേക്കാണ്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതായി വരും.

Read more about: mobile
English summary

in this way you can block your banking apps and Gpay, Paytm, Phonepe services if you lost mobile | ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിംഗ് അപ്ലിക്കേഷനുകള്‍ യുപിഐ ആപ്പുകള്‍ എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം?

in this way you can block your banking apps and Gpay, Paytm, Phonepe services if you lost mobile
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X