സ്ഥിര നിക്ഷേപത്തിന് ജനപ്രീതിയുണ്ടായത് സ്ഥിര വരുമാനവും സുരക്ഷിതത്വവും തന്നെയാണ്. മുൻ കാലങ്ങളിൽ ഉയർന്ന പലിശ ലഭിച്ചിരുന്ന സ്ഥിര നിക്ഷേപങ്ങളുടെ ഇന്നത്തെ സ്ഥിതി നല്ല നിലയിലല്ല. ഇവിടെ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന മാർഗമാണ് ബോണ്ടുകൾ. സർക്കാർ പുറത്തിറക്കുന്ന ബോണ്ടുകൾക്ക് സർക്കാർ ഗ്യാരണ്ടി ലഭിക്കുന്നതിനൊപ്പം ഉയർന്ന പലിശയും ലിക്വിഡിറ്റിയും ലഭിക്കും. സ്ഥിര നിക്ഷേപത്തിന്റെ എല്ലാ നേട്ടങ്ങളുമുള്ള ബോണ്ടുകളെ ഇനി മാറ്റി നിർത്തേണ്ടതില്ല. എങ്ങനെ ബോണ്ടുകളിൽ നിക്ഷേപിക്കാമെന്ന് നോക്കാം.

എന്താണ് ബോണ്ട്
സാധാരണ വ്യക്തികൾ ബാങ്കിൽ നിന്ന് കടം വാങ്ങുന്നത് കേട്ടിട്ടുണ്ടാകും. എന്നാൽ പണ സമാഹരണത്തിനായി പൊതുജനങ്ങളിൽ നിന്ന് സർക്കാരോ സ്വകാര്യ കമ്പനികളോ കടം വാങ്ങിയലാോ. കമ്പനിയുടെ സർക്കാറിന്റെ സാമ്പത്തിക ആവശ്യം നിറവേറ്റാൻ ബാങ്ക് വായ്പകളിലേക്ക് പോകാതെ പണം സമാഹരിക്കാനാണ് ബോണ്ടുകൾ ഇറക്കുന്നത്. പണം കടം കൊടുക്കുന്നതിന് തിരികെ നിക്ഷേപകന് നൽകുന്ന സർട്ടിഫിക്കറ്റാണ് ബോണ്ടുകൾ. സര്‍ക്കാർ, സ്വകാര്യ കമ്പനികൾ, പൊതുമേഖലാ കമ്പനികൾ, സ്വകാര്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ബോണ്ട് ഇഷ്യൂ ചെയ്യുന്നു.
Also Read: തെറ്റില്ലാതെ നിക്ഷേപിച്ചാൽ ശരിയായ തുക കയ്യിലെത്തും; 60-ാം വയസിൽ നേട്ടം കൊയ്യാം

നിക്ഷേപകന് എന്ത് ലാഭം
നിക്ഷേപകന്‍ കമ്പനികൾക്ക് കടം കൊടുക്കുകയാണ്. ഇതിന് പകരം പലിശ കരുന്നു. വര്‍ഷത്തില്‍ ഉയര്‍ന്ന പലിശയാണ് ബോണ്ടുകൾ നൽകുന്നത്. ഇതോടൊപ്പം സുരക്ഷിത മാര്‍ഗവും പലിശയായി സ്ഥിര വരുമാനം എന്നിവ ബോണ്ട് നൽകുന്നു. സ്ഥിര നിക്ഷേപത്തിന്റെ ഗുണങ്ങൾ അതേ രീതിയിൽ ഉണ്ടെങ്കിലും ഉയർന്ന പലിശയാണ് ബോണ്ടുകളെ വേറിട്ടു നിർത്തുന്നത്. ബോണ്ടും കടപ്പത്രവും ഏറെകുറെ സമാനമാണ്. സര്‍ക്കാര്‍ പുറത്തിറക്കുന്നതിനെ ബോണ്ട് എന്നും സ്വകാര്യ ബാങ്കുകളും കമ്പനികളും പുറത്തിറക്കുന്നതിനെ കടപ്പത്രം എന്നാണ് വിളിക്കുക.

ബോണ്ടിലെ പലിശ നിരക്കിനെ കൂപ്പൺ റേറ്റ് എന്നാണ് വിളിക്കുന്നത്. ബോണ്ട് പുറത്തിറക്കുന്ന സമയത്ത് നിശ്ചയിക്കുന്ന വിലയാണ് മുഖവിലയെന്ന് പറയുന്നത്. മാർക്കറ്റിൽ ബോണ്ടുകൾ വാങ്ങുകയും വില്ക്കുകയും ചെയ്യുന്നതിന് അനുസരിച്ച് ബോണ്ടിന്റെ വിലയിൽ മാറ്റമുണ്ടാകും. ഇത് മാർക്കറ്റ് വില എന്നറിയപ്പെടും. ബോണ്ട് നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട കാര്യം പേയ്‌മെന്റ് ഫ്രീക്വന്‍സിയാണ്. ഏത് സമയത്ത് പലിശ തരുമെന്നത് ബോണ്ടിൽ പറയുന്നുണ്ടാകും. ഇത് നോക്കണം. മാസത്തിലോ ത്രൈമാസത്തിലോ വര്‍ഷത്തിലോ എങ്ങനെയാണ് പലിശ തരുന്നതെന്ന് മനസിലാക്കണം. കാലാവധിയും ബോണ്ടിൽ സൂചിപ്പിക്കും.
Also Read: പണി അറിയുന്നവർ പണം കൊണ്ടു പോകും; സ്ഥിര നിക്ഷേപത്തിൽ പ്രയോഗിക്കാൻ നാല് ട്രിക്കുകൾ

5 വര്‍ഷം കാലാവധിയുള്ള ബോണ്ടിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷത്തിൽഷ പലിശ ലഭിച്ചാൽ ഓരോ വർഷം പലിശ ലഭിക്കുകയും അഞ്ചാം വർഷം 1 ലക്ഷം രൂപ തിരികെ ലഭിക്കുകയും ചെയ്യും. നിക്ഷേപിക്കുമ്പോൾ റേറ്റിംഗ് അനുസരിച്ച് ബോണ്ട് തിരഞ്ഞെടുക്കണം. ബോണ്ടിന്റെ സുരക്ഷിതത്വമാണ് റേറ്റിംഗ് കാണിക്കുന്നത്. സിബില്‍ സ്‌കോര്‍ പോലെ. ബോണ്ടിന്റെ സുരക്ഷ നോക്കി ക്രിസില്‍, ഐസിആർഎ പോലുള്ള റേറ്റിംഗ്ഏ ജന്‍സികള്‍ റേറ്റിംഗ് നൽകും. AAA റേറ്റിംഗ് ആണ് ഉയർന്ന് റേറ്റിംഗ്.

മികച്ച നിക്ഷേപം
സ്ഥിര നിക്ഷേപത്തെക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നവയാണ് ബോണ്ടുകള്‍. കയ്യില്‍ നല്ലൊരു തുകയുണ്ടെങ്കില്‍ ബോണ്ടുകളിൽ കൂടി നിക്ഷേപിക്കുന്നത് മികച്ച ആദായം നേടാൻ സാധിക്കും. റിസര്‍വ് ബാങ്ക് അവതരിപ്പിച്ച സേവിംഗ്‌സ് ബോണ്ട് മികച്ച നിക്ഷേപമാര്‍ഗമാണ്. 8 ശതമാനമാണ് പലിശ നിരക്ക്. ഇന്ത്യക്കാരായ ആര്‍ക്കും ബോണ്ടില്‍ നിക്ഷേപിക്കാം. 1000രൂപ മുതല്‍ ബോണ്ടുകള്‍ ലഭിക്കും. ബാങ്കുകള്‍ വഴിയോ സ്‌റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ വഴിയോ ബോണ്ടുള്‍ വാങ്ങാം. ഡീമാറ്റ് രൂപത്തിലാണ് ബോണ്ടുകള്‍ അനുവദിക്കുക. 6 വര്‍ഷമാണ് കാലാവധി. അര്‍ധ വര്‍ഷത്തിൽ പലിശ നല്‍കും. 1,000 രൂപ നിക്ഷേപിച്ചാല്‍ 1601 രൂപ ആറാം വര്‍ഷത്തില്‍ ലഭിക്കും.