സ്വര്‍ണം വാങ്ങാം; ഗ്രാമിന് 50 രൂപ കിഴിവ്; പണികൂലിയും ജിഎസ്ടിയുമില്ല; നാളെ വരെ അവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന കാലത്ത് സ്വർണത്തിലെ നിക്ഷേപം ഒരു മുതൽ കൂട്ടാണ്. പണപ്പെരുപ്പ ഭീഷണി മറികടക്കാനാകുമെന്നതും സുരക്ഷിത നിക്ഷേപമെന്നതും പലരെയും സ്വർണത്തിലേക്ക് അടുപ്പിക്കുന്നു. സ്വര്‍ണം വാങ്ങുകയെന്നാല്‍ നേരെ ജുവലറിയില്‍ ചെന്ന് ആഭരങ്ങള്‍ വാങ്ങുന്നതോ ബാങ്കില്‍ നിന്ന് നാണയങ്ങളോ ബാറായോ വാങ്ങുന്നതാണ് പൊതുവെയുള്ള രീതി. സ്വര്‍ണത്തിന്റെ മൂല്യത്തിനൊപ്പം പണിക്കൂലിയായി ഒരു തുക കൂടി വരുന്നതോടെ ഭൗതികമായി വാങ്ങുന്ന സ്വര്‍ണത്തിന് കൂടിയ വില നല്‍കേണ്ടി വരുന്നു. ഇതൊടൊപ്പം വാങ്ങിയ സ്വര്‍ണത്തിന്റെ സുരക്ഷിതത്വം കൂടി നോക്കേണ്ടതുണ്ട്. ഇത്തരത്തിൽ നിന്ന് മാറി പുതിയ നിക്ഷേപ രീതികളറിഞ്ഞ് സ്വർണത്തെ തിരഞ്ഞെടുക്കാം. ഇത്തരത്തിലൊരു പദ്ധതിയാണ് കേന്ദ്രസര്‍ക്കാറിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട്.

 

കേന്ദ്രസര്‍ക്കാറിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട്

കേന്ദ്രസര്‍ക്കാറിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട്

കേന്ദ്രസര്‍ക്കാറിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതി 2022-23 (സീരിസ് 1) ല്‍ സ്വര്‍ണം വാങ്ങാനുള്ള തീയതി 2022 ജൂൺ 24 ന് അവസാനിക്കും. സേവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയില്‍ ഗ്രാമിന് 5,091 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വില നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ 20 മുതലാണ് വില്പന ആരംഭിച്ചത്. ഓണ്‍ലൈനായി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം 5041 രൂപയ്ക്ക് ഒരു ഗ്രാം സ്വര്‍ണം വാങ്ങാം.  

Also Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്‌ക്കേണ്ട; ഈ വഴി നോക്കൂ

 ഗോള്‍ഡ് ബോണ്ട്

കേന്ദ്രസര്‍ക്കാറിനായി റിസര്‍വ് ബാങ്കാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. ഭൗതിക സ്വര്‍ണത്തിന്റെ ഡിമാന്റ് കുറയ്ക്കാനായി 2015 നവംബറിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്. ബാങ്ക്, സ്‌റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, എന്നിവ വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ സാധിക്കും. ജൂൺ 15-17 വരെയുള്ള ആഴ്ചകളിലെ അവസാന മൂന്ന് പ്രവൃത്തി ദിനങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് സേവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ വില കണക്കാക്കുന്നത്. 

Also Read: സുരക്ഷിത നിക്ഷേപം, 8.50% പലിശ; ഈ സർക്കാർ കമ്പനിയിൽ സ്ഥിര നിക്ഷേപം വേറെ ലെവൽ

നിക്ഷേപിക്കാനുള്ള പരിധി

നിക്ഷേപിക്കാനുള്ള പരിധി

മിനിമം 1 ഗ്രാം ആണ് നിക്ഷേപിക്കാനായി വേണ്ടത്. വ്യക്തികള്‍ക്കും ഹിന്ദു അണ്‍ഡിവൈഡ് ഫാമിലിക്കും 4 കിലോ വരെ സ്വര്‍ണം വാങ്ങാം. ട്രസ്റ്റുകൾക്ക് സാമ്പത്തിക വർഷത്തിൽ 20 കിലോ വരെ നിക്ഷേപം നടത്താം. 2015 ൽ ആരംഭിച്ചത് മുതല്‍ 38,693 കോടി രൂപയ്ക്ക് 90 ടണ്‍ സ്വര്‍ണമാണ് നിക്ഷേപിച്ചത്. കോവിഡ് കാലത്താണ് ഇതുവരെയുള്ള നിക്ഷേപത്തിന്റെ 75 ശതമാനം നിക്ഷേപവും നടന്നത്.  2020-21, 2021-22 സാമ്പത്തിക വര്‍ഷത്തിൽ 29,040 കോടി രൂപയുടെ നിക്ഷേപം നടന്നു. 2.5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അര്‍ധ വര്‍ഷത്തില്‍ പലിശ കണക്കാക്കും. 

Also Read: പഴകുന്തോറും വീര്യത്തിനൊപ്പം വിലയും കൂടും; കയ്യിലൊരു വൈന്‍ കുപ്പിയുണ്ടോ? നേടാം ലക്ഷങ്ങള്‍!

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

വ്യക്തികള്‍ക്കും ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവര്‍ക്ക് വാങ്ങാം. ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.
ആദ്യ സീരിസാണ് ഇപ്പോള്‍ വാങ്ങാന്‍ സാിക്കുന്നത്. അടുത്ത സീരിസ് ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കും. എട്ട് വര്‍ഷമാണ് കാലാവധി. അഞ്ചാം വര്‍ഷത്തില്‍ പിന്‍വലിക്കാൻ സാധിക്കും. കറൻസി വഴിയും ചെക്ക്, ‍ഡിമാന്റ് ഡ്രാഫ്റ്റ്, ഓൺലൈൻ ഇടപാട് വഴിയും പണം അടയ്ക്കാൻ സാധിക്കും. തിരിച്ചെടുക്കൽ സമയത്ത് മൂന്ന് പ്രവൃത്തി ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വില അടിസ്ഥാനപ്പെടുത്തിയാണ് വില കണക്കാക്കുക. 

Read more about: gold investment bond gold bond
English summary

Investors Can Buy Sovereign Gold Bond Through Online And Get 50 Rs Discount Per Gram; Details

Investors Can Buy Sovereign Gold Bond Through Online And Get 50 Rs Discount Per Gram; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X