കാർ നിർമ്മാതാക്കൾ സാധാരണയായി ഡിസംബർ മാസത്തിൽ ആകർഷകമായ ഡീലുകൾ വാഗ്ദാനം ചെയ്യാറുണ്ട്. കൂടാതെ, ബാങ്ക് വായ്പകളുടെയും പലിശനിരക്ക് കുറഞ്ഞു. ആകർഷകമായ കിഴിവുകൾ നൽകി വർഷാവസാന സ്റ്റോക്കുകൾ വിറ്റഴിക്കാനുള്ള തിരക്കിലാണ് ഡീലർമാർ. അതിനാൽ, കുടുംബത്തിനായി ഒരു പുതിയ കാർ വാങ്ങാൻ ഇതിലും മികച്ച സമയമില്ല.
കാർ ലോൺ
കാർ വാങ്ങാൻ മുഴുവൻ തുകയും കൈയിൽ വേണമെന്നില്ല, നിരവധി വായ്പകളും ലഭ്യമാണ്. സാധാരണഗതിയിൽ, കാർ വായ്പകൾ മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയിലാണ് ലഭിക്കുക. എന്നാൽ ചില ബാങ്കുകൾ ഏഴ് വർഷം വരെ കാലാവധിയും വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ കാലാവധിയുള്ള വായ്പയുടെ പ്രതിമാസ തവണ വളരെ കുറവായിരിക്കും. എന്നാൽ പലിശ കൂടുതൽ നൽകേണ്ടി വരുമെന്ന് മാത്രം.
വായ്പാ തുക
ചില സ്വകാര്യമേഖല ബാങ്കുകൾ കാറിന്റെ മുഴുവൻ എക്സ്ഷോറൂം വിലയ്ക്കും വായ്പ നൽകും, മറ്റുള്ളവ 80 ശതമാനം വരെ വായ്പ വാഗ്ദാനം ചെയ്യുന്നു. ഒരു കാർ വാങ്ങുന്നതിനായി മാത്രമേ കാർ ലോൺ എടുക്കാൻ കഴിയൂ. എന്നാൽ, ഒരു വ്യക്തിക്ക് വ്യക്തിഗത വായ്പ ഉപയോഗിച്ചും പുതിയ കാർ എളുപ്പത്തിൽ വാങ്ങാൻ കഴിയും.
പേഴ്സണൽ ലോൺ
നിങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാനായില്ലെങ്കിൽ ബാങ്കിന്റെ കുടിശ്ശിക ഈടാക്കാൻ ബാങ്കിന് കാർ പിടിച്ചെടുക്കാൻ കഴിയും. എന്നാൽ വ്യക്തിഗത വായ്പയ്ക്ക് ഒന്നും തന്നെ ഈട് വയ്ക്കേണ്ട ആവശ്യമില്ല. കൂടാതെ, വായ്പയെടുക്കുന്നയാൾ വായ്പ എടുക്കുന്നതിനുള്ള കാരണവും വ്യക്തമാക്കേണ്ടതില്ല. വിദേശ യാത്രയ്ക്കോ, വീട് പുതുക്കി പണിയുന്നതിനോ അല്ലെങ്കിൽ ഒരു കാർ വാങ്ങുന്നതിനോ ഒക്കെ നിങ്ങൾക്ക് വ്യക്തിഗത വായ്പ എടുക്കാം. എന്നാൽ വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുകയും കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്യും.
പലിശ നിരക്ക്
ബാങ്കുകളിലും ഓട്ടോ ഫിനാൻസ് കമ്പനികളിലും വാഹന വായ്പയ്ക്ക് പ്രതിവർഷം 9 ശതമാനം മുതൽ 15 ശതമാനം വരെ പലിശ നൽകണം. എന്നാൽ, അതേ ബാങ്കിൽ നിന്നുള്ള വ്യക്തിഗത വായ്പയ്ക്ക് 10.35 ശതമാനം മുതൽ 21.5 ശതമാനം വരെ പലിശ നിരക്ക് ഈടാക്കാം. കൂടാതെ, ഒരു ഓട്ടോ ഫിനാൻസ് കമ്പനിയിൽ നിന്നുള്ള കാർ ലോൺ പരമാവധി അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
