ശമ്പളക്കാരായ എല്ലാ ജീവനക്കാർക്കും ലഭിക്കുന്ന ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ഇതിന്റെ കാലാവധി 15 വർഷമാണെങ്കിലും ജോലി ഉപേക്ഷിക്കുകയോ ജോലി നഷ്‌ടപ്പെടുകയോ ചെയ്‌താൽ നിങ്ങൾക്ക് അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പുതന്നെ നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കാം. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇങ്ങനെ പിൻവലിക്കുന്നതിന് നികുതി നൽകേണ്ടതുണ്ട്.
ഇപിഎഫ്ഒ നിയമമനുസരിച്ച്, ഒരു അംഗത്തിന് തൊഴിൽ നഷ്‌ടപ്പെട്ട് ഒരു മാസത്തിനുശേഷം പിഫ് നിക്ഷേപത്തിന്റെ 75 ശതമാനം വരെ പിൻവലിക്കാൻ കഴിയും. ജീവനക്കാരൻ 2 മാസമോ അതിൽ കൂടുതലോ സമയം തൊഴിൽരഹിതനായി തുടരുകയാണെങ്കിൽ, ബാക്കിവരുന്ന 25 ശതമാനം തുക പിൻവലിക്കാനും പിഎഫ് തുക പൂർണ്ണമായും തീർപ്പാക്കാനും അനുവാദമുണ്ട്. അതായത് തൊഴിൽ രഹിതനായ ഒരു വ്യക്തിക്ക് രണ്ട് മാസത്തെ തൊഴിലില്ലായ്‌മയ്ക്ക് ശേഷം അവരുടെ പിഎഫ് നിക്ഷേപത്തിന്റെ 100 ശതമാനവും പിൻവലിക്കാൻ കഴിയും.

എന്നാൽ വിവാഹത്തിന് വേണ്ടി ജോലിയിൽ നിന്ന് പിരിഞ്ഞു പോവുന്ന സ്ത്രീകൾക്ക് ഈ 2 മാസത്തെ കാത്തിരിപ്പ് കാലയളവ് ബാധകമല്ല. അതുപോലെ തന്നെ 54 വയസ് കഴിഞ്ഞ വരിക്കാർക്ക് എപ്പോൾ വേണമെങ്കിലും അവരുടെ പിഎഫ് ബാലൻസിന്റെ 90 ശതമാനം വരെ പിൻവലിക്കാൻ അനുമതിയുണ്ട്. 5 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷമാണ് നിങ്ങൾ ഇപിഎഫ് തുക പിൻവലിക്കുന്നതെങ്കിൽ, പിൻവലിച്ച തുക (മൂലധനവും പലിശയും) നികുതി രഹിതമായിരിക്കും.
5 വർഷത്തിന് മുമ്പ് പിൻവലിക്കുകയാണെങ്കിലും തുക നികുതി രഹിതമാകുന്നത് ഈ സാഹചര്യങ്ങളിലാണ്:
ജീവനക്കാരന്റെ അനാരോഗ്യം കാരണം അല്ലെങ്കിൽ തൊഴിലുടമ ബിസിനസ്സ് നിർത്തലാക്കിയത് കാരണം പിഎഫ് തുക പിൻവലിക്കുകയാണെങ്കിൽ.
തൊഴിലുടമയുടെ നിയന്ത്രണത്തിനപ്പുറം മറ്റേതെങ്കിലും കാരണങ്ങളാൽ പിൻവലിക്കുന്നതും നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഇപിഎഫ് സ്കീം പ്രകാരം ലഭിക്കുന്ന ഏതെങ്കിലും അഡ്വാൻസിന് ആദായനികുതി ബാധകമല്ല.
പിൻവലിക്കൽ കേസുകളിൽ തുക 50,000 രൂപയിൽ കുറവാണെങ്കിൽ ടിഡിഎസ് ഈടാക്കില്ല.
തുക 50,000 രൂപയിൽ കൂടുതലും സേവന കാലയളവ് അഞ്ച് വർഷത്തിൽ കുറവുമാണെങ്കിൽ, ആ വർഷത്തെ വരുമാനം നികുതി അടയ്‌ക്കേണ്ട പരിധിക്ക് താഴെയുള്ള സന്ദർഭങ്ങളിൽ ടിഡിഎസ് ഒഴിവാക്കാൻ വരിക്കാർക്ക് ഫോം 15 ജി / 15 എച്ച് സമർപ്പിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
