മഹാരാഷ്ട്ര ആസ്ഥാനമായുള്ള ജ്വല്ലറി ശൃംഖലയായ ഗുഡ്‍വിൻ ജ്വല്ലേഴ്‌സ് ഉടമകൾ നിക്ഷേപകരുടെ പണവും ജ്വല്ലറിയിൽ അവശേഷിച്ചിരുന്ന സ്വർണ സ്റ്റോക്കുമായി നാടുവിട്ടുവെന്ന വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. മലയാളികളായ ജ്വല്ലറി ഉടമകൾക്കെതിരെ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിക്ഷേപ തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് ആയിരം പേരില്‍ നിന്നായി 25 കോടി രൂപയോളം തട്ടിയെടുത്തു എന്നാണ് കേസ്.
സ്വർണ നിക്ഷേപ പദ്ധതി
ഇത്തരം സ്വർണ നിക്ഷേപ സ്കീമുകൾക്ക് കീഴിൽ, ജ്വല്ലറികളിൽ സാധാരണയായി നിക്ഷേപകർ 11 തവണ നിക്ഷേപം നടത്തുകയും 12 മാസത്തിന് ശേഷം ജ്വല്ലറിയിൽ സ്വരൂപിച്ച തുകയ്ക്ക് ആഭരണം വാങ്ങുകയുമാണ് ചെയ്യുന്നത്. ചില ജ്വല്ലറികൾ 12 മാസവും നിക്ഷേപം നടത്താൻ ആവശ്യപ്പെടും, എന്നാൽ സ്വർണം വാങ്ങുമ്പോൾ മേക്കിംഗ് ചാർജുകൾ ഒഴിവാക്കും. അതായത്, മൊത്തം വിലയുടെ 13 മുതൽ 15% വരെ.
സുരക്ഷിതമാണോ?
സ്വർണ നിക്ഷേപ സ്കീമുകൾ മികച്ചതായി തോന്നുമെങ്കിലും ഇവ സുരക്ഷിതമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഗുഡ്‍വിൻ ജ്വല്ലറി തട്ടിൽ വിവാഹാവശ്യങ്ങൾക്കും മാസാവരുമാനത്തിനുമായി പണിയെടുത്തുണ്ടാക്കിയ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ച ഹതഭാഗ്യരും വരെയുണ്ട്. അതുകൊണ്ട് തന്നെ ഒരു ജ്വല്ലറിയിൽ നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ പണം സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തിയിരിക്കണം.
ഇന്ത്യക്കാരുടെ നിക്ഷേപം
ഇന്ത്യക്കാർ പരമ്പരാഗതമായി സ്വർണ്ണത്തെ ഒരു മൂല്യവത്തായ നിക്ഷേപമായാണ് കണക്കാക്കുന്നത്. രണ്ട് വർഷം മുമ്പ് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) നടത്തിയ പഠനമനുസരിച്ച് ഇന്ത്യൻ കുടുംബങ്ങളിൽ 23,000-24,000 ടൺ സ്വർണം സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ സംഖ്യ ഇപ്പോൾ 25,000 ടണ്ണിൽ എത്തിയിരിക്കാമെന്നാണ് ഡബ്ല്യുജിസിയുടെ പ്രവചനം. ഏറ്റവും വിശ്വസനീയമായ നിക്ഷേപ ഉപകരണങ്ങളിലൊന്നായാണ് ഇന്ത്യയിൽ സ്വർണ്ണത്തെ കാണുന്നത്.
വിവാഹ ആവശ്യങ്ങൾക്ക്
സ്വർണത്തിന്റെ ഉയർന്ന വില ലാഭിക്കാനാണ് പലരും ജ്വല്ലറികളിലെ സ്വർണ നിക്ഷേപ പദ്ധതികളിൽ ചേരുന്നത്. വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്നവരാണ് ഇത്തരത്തിൽ നിക്ഷേപം നടത്തുന്നവരിൽ അധികവും. രാജ്യത്തുടനീളമുള്ള നിരവധി ജ്വല്ലറി ഷോപ്പുകൾ പതിറ്റാണ്ടുകളായി ഉപഭോക്താക്കൾക്ക് സ്വർണ്ണ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
സർക്കാരിന്റെ നിയന്ത്രണം
ജ്വല്ലറികള്‍ നടത്തുന്ന പ്രതിമാസം പണമടച്ചുള്ള സ്വര്‍ണ നിക്ഷേപ പദ്ധതികളുടെ കാലാവധി ഒരു വര്‍ഷത്തില്‍ കൂടരുതെന്ന് ഈ വർഷം ആദ്യം സർക്കാർ നിര്‍ദേശിച്ചിരുന്നു. 365 ദിവസം പൂര്‍ത്തിയാക്കിയാല്‍ സ്വീകരിച്ച പണത്തിനുള്ള സ്വര്‍ണം ഉപഭോക്താവിന് കൈമാറണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2019ലെ അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ഓര്‍ഡിനന്‍സ് പ്രകാരമാണ് പദ്ധതി നിരോധിച്ചത്.
മറ്റ് നിക്ഷേപ മാർഗങ്ങൾ
സ്വർണാഭരണങ്ങൾ അണിഞ്ഞു നടക്കാൻ താത്പര്യമില്ലാത്തവർക്ക് സ്വർണത്തിൽ തന്നെ മറ്റ് പല രീതികളിലും നിക്ഷേപം നടത്താവുന്നതാണ്. സ്വർണ ബോണ്ട്, ഇടിഎഫ് തുടങ്ങിയവയൊക്കെ വിവിധ തരം നിക്ഷേപ മാർഗങ്ങളാണ്. ഇത്തരം നിക്ഷേപങ്ങൾ തീർത്തും സുരക്ഷിതവുമായിരിക്കും. കാശ് നഷ്ട്ടപ്പെടുമോ എന്ന ടെൻഷനും വേണ്ട. സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഓരോ ജ്വല്ലറിയിൽ തോന്നുന്ന രീതിയിലാണ് നിങ്ങളിൽ നിന്ന് ചാർജുകൾ ഈടാക്കുന്നത്. എന്നാൽ അതേ സ്വർണം വിൽക്കുമ്പോൾ നിങ്ങൾക്ക് സ്വർണ്ണത്തിന്റെ മൂല്യം മാത്രമേ ലഭിക്കൂ.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
