ഈ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി എന്തും ഇഎംഐയില്‍ വാങ്ങാം!

ബാങ്കിനോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കോ മെര്‍ച്ചന്റുമായി പ്രത്യേക വ്യപാര ബന്ധങ്ങള്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ വ്യക്തിയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കിലോ ആണ് സാധാരണ ഈക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ് അഥവാ ഇഎംഐ സേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിനോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കോ മെര്‍ച്ചന്റുമായി പ്രത്യേക വ്യപാര ബന്ധങ്ങള്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ വ്യക്തിയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കിലോ ആണ് സാധാരണ ഈക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ് അഥവാ ഇഎംഐ സേവനങ്ങള്‍ അനുവദിക്കാറ്.

ഈ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി എന്തും ഇഎംഐയില്‍ വാങ്ങാം!

ഡെബിറ്റ് കാര്‍ഡില്‍ ഇഎംആ എന്നത് തീര്‍ത്തും അപൂര്‍വമായ ഒരു കാര്യമാണ്. എന്നാല്‍ എല്ലാ തങ്ങളുടെ എല്ലാ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ഇഎംഐ സേവനങ്ങള്‍ ലഭിക്കുമെന്ന് അടുത്തിടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കൊഡാക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (കെഎംബിഎല്‍).

Also Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

കൊഡാക് മഹീന്ദ്ര ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകളായിട്ടുള്ള എല്ലാ വ്യക്തികള്‍ക്കും അവരുടെ എല്ലാ പര്‍ച്ചേസുകള്‍ക്കും ഇഎംഐ സേവനം ഉപയോഗപ്പെടത്തുവാന്‍ സാധിക്കും. രാജ്യത്തെ എല്ലാ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഈ പ്രത്യേക സേവനം കൊഡാക് മഹീന്ദ്ര ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഉപയോഗപ്പെടുത്താം. എന്നാല്‍ ചിലവഴിക്കുന്ന തുകയെപ്പറ്റി മനസ്സില്‍ ഓര്‍മ വേണം എന്ന് മാത്രം.

Also Read : ഇനി ഒറ്റ മണിക്കൂറില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം

കൊഡാക് സ്മാര്‍ട് ഇഎംഐ പദ്ധതിയുടെ ഭാഗമായാണ് ഇ പുതിയ സേവനം കൊഡാക് മഹീന്ദ്ര ബാങ്ക് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി കൊഡാക് മഹീന്ദ്ര ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്ന്നങ്ങള്‍ എന്ന് തുടങ്ങി പലവ്യഞ്ജന വസ്തുക്കള്‍ വരെ എളുപ്പമുള്ള തവണകളായി വാങ്ങിക്കുവാന്‍ സാധിക്കും.

Also Read : സ്വര്‍ണ വില സോവറീന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ വിലയിലും താഴെ! നിക്ഷേപകര്‍ എന്ത് ചെയ്യണം?

ഒരു ഉപഭോക്താവ് ഓണ്‍ലൈന്‍ രീതിയിലോ ഷോപ്പില്‍ നേരിട്ട് ചെന്നോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു പര്‍ച്ചേസ് നടത്തുമ്പോള്‍ അവരുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു എസ്എംഎസ് സന്ദേശം ലഭിക്കും. ഉപഭോക്താവ് നടത്തിയിരിക്കുന്ന പര്‍ച്ചേസ് ഇഎംഐ രീതിയിലേക്ക് മാറ്റുവാന്‍ അയാളെ സഹായിക്കുന്ന സന്ദേശമായിരിക്കും ഇത്.

Also Read : എന്താണ് എസ്‌ഐപി ഇന്‍ഷുറന്‍സ്? മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഉപയോക്താവിന് എസ്എംഎസ് സന്ദേശത്തിലൂടെ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തുകൊണ്ട് ഇടപാട് വിവരങ്ങളും, ഇഎംഐ കാലാവധിയും പരിശോധിക്കാം. ശേഷം ഉപയോക്താവിന് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള ഇഎംഐ ഓപ്ഷനും തെരഞ്ഞെടുക്കാം.

Also Read : എന്താണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്? എങ്ങനെ അപേക്ഷിക്കണം എന്നറിയാം

അനുയോജ്യമായ ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉപയോക്താവ് നടത്തിയ ഇടപാട് അയാള്‍ തെരഞ്ഞെടുക്കുന്ന ഇഎംഐ രീതിയിലേക്ക് മാറും. ഒപ്പം എത്ര തുകയാണോ ഉപയോക്താവ് ചിലവഴിച്ചിരിക്കുന്നത് ആ തുക അയാളുടെ അക്കൗണ്ടിലേക്ക് അപ്പോള്‍ തന്നെ ക്രെഡിറ്റ് ആവുകയും ചെയ്യും.

Also Read : ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും

എന്നാല്‍ മുകളില്‍ പറഞ്ഞ പോലെ ഏത് വസ്തുവും ഇഎംഐ രീതിയില്‍ വാങ്ങിക്കുവാന്‍ സാധിക്കുമെങ്കിലും 5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ മാത്രമേ ഇഎംഐ രീതിയിലേക്ക് മാറ്റുവാന്‍ സാധിക്കുകയുള്ളു എന്ന് ഓര്‍മയില്‍ വേണം. പര്‍ച്ചേസ് നടത്തിക്കഴിഞ്ഞ് ഇഎംഐ രീതിയിലേക്ക് ഇടപാടുകള്‍ മാറ്റുന്നതിനായി പ്രത്യേക പേപ്പര്‍ വര്‍ക്കുകള്‍ ഒന്നും തന്നെ ആവശ്യമില്ല.

Read more about: kotak mahindra bank
English summary

Kotak Mahindra Bank Ltd offers EMIs to all Kotak debit cardholders on all of their purchases | ഈ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി എന്തും ഇഎംഐയില്‍ വാങ്ങാം!

Kotak Mahindra Bank Ltd offers EMIs to all Kotak debit cardholders on all of their purchases
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X