കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). കെവൈസി പുതുക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് മേലുള്ള നടപടികള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ സ്വീകരിക്കരുതെന്ന്
കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). കെവൈസി പുതുക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് മേലുള്ള നടപടികള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്കി. ബാങ്ക് അക്കൗണ്ട് ഉടമകള്‍ അവരുടെ കെവൈസി പുതുക്കേണ്ട സമയമാണിത്.ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിനകം കെവൈസി പുതുക്കിയില്ലെങ്കില്‍ നടപാടുകള്‍ ഉണ്ടാകുമെന്ന് ബാങ്കുകളും അറിയിച്ചിരുന്നു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണ നയങ്ങളുമായി മുന്നോട്ട് പോവുകയാണ്. അതിനാല്‍ തന്നെ അക്കൗണ്ട് ഉടമകള്‍ക്ക് നേരിട്ട് ബാങ്കുകളുടെ ശാഖകളില്‍ ചെന്ന് കെവൈസി പുതുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് ഏറെ പ്രയാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഇമെയില്‍ വഴിയോ പോസ്റ്റല്‍ വഴിയോ കെവൈസി പുതുക്കുന്നതിനുള്ള രേഖകള്‍ ബാങ്കുകളില്‍ എത്തിക്കാമെന്ന് എസ്ബിഐ നേരത്തേ അറിയിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് വിഡിയോ കെവൈസി സംവിധാനം തയ്യാറാക്കണമെന്നാണ് ഇന്ന് ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.
നിശ്ചിത ഇടവേളകളില്‍ അക്കൗണ്ട് ഉടമകള്‍ കെവൈസി പുതുക്കണമെന്നാണ് ബാങ്കുകളുടെ നിര്‍ദേശം. തിരിച്ചറിയല്‍ രേഖയുടെയും വിലാസം തെളിയിക്കുന്ന രേഖയടേതുമുള്പ്പെടെയുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ബാങ്ക് ശാഖകളിലെത്തിയാണ് അക്കൗണ്ട് ഉടമകള്‍ കെവൈസി പുതുക്കേണ്ടത്. ബാങ്കുകളില്‍ ഇതിനായി ദീര്‍ഘ നേരം ക്യുവില്‍ നില്ക്കേണ്ടതായും വന്നേക്കാം. നിശ്ചിത സമയത്തിനുള്ളില്‍ കെവൈസി പുതുക്കാത്ത അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിക്കും.
ഇപ്പോള്‍ ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് കെവൈസി പുതുക്കല്‍ നടത്തുവാന്‍ കഴിയണമെന്നാണ് ആര്‍ബിഐ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വീഡിയോ കെവൈസി, ഡിജിലോക്കര്‍ വഴി ഇലക്ട്രോണിക് രീതിയില്‍ രേഖകള്‍ സമര്‍പ്പിക്കുന്നത് തുടങ്ങിയവയൊക്കെ അതില്‍ ഉള്‍പ്പെടും.
ആവശ്യമുള്ള രേഖകള്‍ ഉപയോക്താവിന് ഡിജിലോക്കറില്‍ അപ്ലോഡ് ചെയ്യുവാനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കുവാനും സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിത വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ കുറ്റമറ്റ രീതിയില്‍ ഡിജിറ്റല്‍ കെവൈസി സംവിധാനം നടപ്പിലാക്കുവാനാണ് ബാങ്കിംഗ് മേഖല തയ്യാറെടുക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
