പൊന്മുട്ടയിടുന്ന താറാവാകും; അടുത്ത 10 വര്‍ഷത്തേക്ക് കണ്ണുംപൂട്ടി നിക്ഷേപിക്കാം; 5 സെക്ടറുകള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിബന്ധങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ്ഘടന അതിവേഗത്തിലാണ് കരകയറിയത്. കടം കുറയ്ക്കുന്ന കമ്പനികള്‍, കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നത്, ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നത്, പുതിയ മേച്ചില്‍പുറം തേടുന്ന കമ്പനികളുമൊക്കെ ഇതിനെ സാധൂകരിക്കുന്നു. ഇതൊക്കെ ഓഹരി വിപണിക്കും ദീര്‍ഘകാലയളവില്‍ ഗുണകരമാണ്.

അതിനാല്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തിയും അനുയോജ്യമായ കമ്പനികളെ തിരിച്ചറിഞ്ഞ് നിക്ഷേപിക്കുകയും ചെയ്താല്‍ ദീര്‍ഘ കാലയളവില്‍ വമ്പന്‍ ആദായം സ്വന്തമാക്കാം. ഇത്തരത്തില്‍ 10 വര്‍ഷ കാലയളവിലെ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 സെക്ടറുകളെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്.

റിയല്‍ എസ്‌റ്റേറ്റ്

റിയല്‍ എസ്‌റ്റേറ്റ്

രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നതിനൊപ്പം സമ്പന്നരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അതിനാല്‍ ആഡംബര സൗകര്യങ്ങള്‍ക്കും സ്വസ്ഥമായ ജീവിതയിടങ്ങള്‍ക്കും ആവശ്യകതയേറുന്നു. ഇതിനോടൊപ്പം നിക്ഷേപമായും അധിക സൗകര്യത്തിനായും രണ്ടാമതൊരു വീടോ അവധിക്കാല വസതികള്‍ക്കും ആവശ്യക്കാരേറുകയാണ്. നമ്മുടെ അയല്‍ രാജ്യമായ ചൈനയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വമ്പന്‍ വളര്‍ച്ച വിലയിരുത്തിയാല്‍ തന്നെ റിയല്‍ എസ്റ്റേറ്റ് സെക്ടറിന്റെ ദീര്‍ഘകാല സാധ്യതകള്‍ സ്പഷ്ടമാകും.

ഇതിനോടൊപ്പം രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നതും കൂടുതല്‍ പേര്‍ വാര്‍ധക്യത്തിലേക്കു കടക്കുന്നതുമൊക്കെ നിലവിലെ വന്‍ നഗരങ്ങള്‍ക്ക് പുറത്തേക്ക് ഇടംതേടി പോകുന്നതിന് വഴിയൊരുക്കും. ഇതിലൂടെ മുതിര്‍ന്ന പൗരന്മാരുടെ വസതിയെന്ന സങ്കല്‍പത്തിനും പ്രചാരം ലഭിക്കും. 10 വര്‍ഷക്കാലയളവില്‍ നിക്ഷേപം പരിഗണിക്കുന്നവര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ വളരെ ഗൗരവപൂര്‍വം പരിഗണിക്കണം.

പ്രമീയം കണ്‍സ്യൂമര്‍ റീട്ടെയില്‍

പ്രമീയം കണ്‍സ്യൂമര്‍ റീട്ടെയില്‍

ഇന്ത്യയുടെ ജനസംഖ്യ വളരുന്നതിനൊപ്പം സമ്പന്നരുടെ എണ്ണവും വര്‍ധിക്കുന്നതും വേറിട്ടു നില്‍ക്കുന്ന സാധനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും വേണ്ടി ചെലവിടാന്‍ മടി കാണിക്കാത്ത സ്വഭാവരീതികളും ഇന്നു ശക്തിപ്രാപിച്ചു വരികയാണ്. അതിനാല്‍ നളെകളില്‍ ഇന്ത്യന്‍ റീട്ടെയില്‍ സെക്ടറിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ പോകുന്നത് പ്രീമിയം ഉത്പന്നങ്ങളാവും.

ഇപ്പോള്‍ തന്നെ ഫാഷന്‍സ്, ഇലക്ട്രോണിക്‌സ്, അനുബന്ധ സേവനങ്ങളിലും ജനങ്ങള്‍ ബ്രാന്‍ഡിനോടു കാണിക്കുന്ന പ്രതിപത്തി സ്പഷ്ടമാണ്. ഇത്തരത്തില്‍ പ്രീമിയം ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യമുള്ള കമ്പനികള്‍ അടുത്ത 10 വര്‍ഷത്തിനകം ഇന്ത്യന്‍ റീട്ടെയില്‍ മേഖലയില്‍ നിര്‍ണായക സ്ഥാനം കൈവശമാക്കും.

ബ്രാന്‍ഡുകള്‍

അതേസമയം ചെറുപ്പക്കാരെ ലക്ഷ്യമിടുന്ന ബ്രാന്‍ഡുകള്‍ക്ക് ഭാവിയില്‍ മികച്ച സാമ്പത്തിക പ്രകടനത്തിനുള്ള സാധ്യത കുറവാണ്. ഇത്തരം വിഭാഗക്കാരുടെ താഴ്ന്ന വരുമാനവും ഏതു കമ്പനിക്കും ഈ മേഖലയിലേക്ക് വേഗത്തില്‍ രംഗപ്രവേശം ചെയ്യാമെന്നതും ഭാവിയിലും ലാഭത്തിന്റെ തോത് ഉയര്‍ത്തുന്നതിന് സാധിച്ചേക്കില്ല. അതിനാല്‍ 10 വര്‍ഷക്കാലയളവില്‍ നിക്ഷേപം പരിഗണിക്കുന്നവര്‍ കണ്‍സ്യൂമര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും വിപണി ആധിപത്യമുള്ള ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ശ്രേണിയുള്ളതുമായ കമ്പനികളുടെ ഓഹരികളെ വളരെ ഗൗരവപൂര്‍വം പരിഗണിക്കണം.

Also Read: മൂന്ന് വർഷത്തിനിടെ ലക്ഷങ്ങളുണ്ടാക്കൻ വഴിയുണ്ടോ? 1 ലക്ഷത്തെ മൂന്നിരട്ടി വളർത്തിയ നിക്ഷേപമുണ്ട്; നോക്കുന്നോAlso Read: മൂന്ന് വർഷത്തിനിടെ ലക്ഷങ്ങളുണ്ടാക്കൻ വഴിയുണ്ടോ? 1 ലക്ഷത്തെ മൂന്നിരട്ടി വളർത്തിയ നിക്ഷേപമുണ്ട്; നോക്കുന്നോ

ട്രാവല്‍ & ടൂറിസം

ട്രാവല്‍ & ടൂറിസം

ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഭാവിയില്‍ വമ്പന്‍ വളര്‍ച്ചാ സാധ്യതയാണുള്ളത്. കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമൊക്കെ വിസ്മൃതിയിലേക്ക് മാഞ്ഞുകഴിഞ്ഞു. ചെലവിടാനും ആഡംബര വിനോദ യാത്രകള്‍ക്ക് പണം മുടക്കാനുള്ള ആവേശം ജനങ്ങളിലും പ്രകടമാണ്. അതിനാല്‍ ഉപയോക്താക്കളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് മാറ്റം വരുത്താവുന്നതും അധിക സേവനങ്ങളും നല്‍കുന്ന കമ്പനികളെയാവണം ട്രാവല്‍ & ടൂറിസം മേഖലയില്‍ നിന്നും പരിഗണിക്കേണ്ടത്.

Also Read: പ്രതിസന്ധികളെ ചവിട്ടുപടിയാക്കുന്ന 6 ഓഹരികള്‍; 3 വര്‍ഷമായി 100 ശതമാനത്തിന് മുകളില്‍ ലാഭം; നോക്കുന്നോ?Also Read: പ്രതിസന്ധികളെ ചവിട്ടുപടിയാക്കുന്ന 6 ഓഹരികള്‍; 3 വര്‍ഷമായി 100 ശതമാനത്തിന് മുകളില്‍ ലാഭം; നോക്കുന്നോ?

ടെക്‌നോളജി

ടെക്‌നോളജി

ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ട്-അപ് വസന്തവും വളര്‍ച്ചയുമൊക്കെ ഇന്ന് ഏവര്‍ക്കും ദൃശ്യമാണ്. അതിനാല്‍ ഐടി മേഖലയുടെ ദീര്‍ഘകാല ഭാവിയും ശോഭനമായിരിക്കും. നിലവില്‍ ഐടി സേവന കമ്പനികള്‍ക്കാണ് ടെക്‌നോളജി മേഖലയില്‍ മേല്‍ക്കൈയുുള്ളത്. എന്നാല്‍ ഇനിയുള്ള കാലത്ത് ടെക് സ്റ്റാര്‍ട്ട്-അപ്പുകള്‍ വളര്‍ന്നുവന്ന് ആ സ്ഥാനം കൈയടക്കും. ഇതിനകം ഇത്തരം കമ്പനികളുടെ വളര്‍ച്ചയിലെ പ്രാഥമിക ഘട്ടം പിന്നിട്ടിട്ടുണ്ടാവാം. ഇതില്‍ നിന്നുള്ള ഒരു കൂട്ടം കമ്പനികളാവും ടെക്‌നോളജി മേഖലയിലെ ആധിപത്യം ഉറപ്പിക്കുക.

ഹെല്‍ത്ത്‌കെയര്‍

ഹെല്‍ത്ത്‌കെയര്‍

യുവജനതയ്ക്ക് ആരോഗ്യ പരിചരണം വേണ്ടിവരുന്നത് താരതമ്യേന കുറഞ്ഞ തോതിലാണ്. എന്നാല്‍ വാര്‍ധക്യം ബാധിക്കുന്നവരുടെ എണ്ണം അനുദിനം വളരുകയാണ്. കൂടാത ജനസംഖ്യയും വളരുന്നു. ഈ രണ്ടു ഘടകങ്ങളാല്‍ തന്നെ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് വളരാന്‍ മികച്ച സാധ്യതയാണുള്ളത്. ഫാര്‍മ കമ്പനികളുടെ പ്രസക്തിയും വര്‍ധിക്കും. നിലവിലെ വികസിത രാജ്യങ്ങളെ പഠനവിധേയമാക്കയാല്‍ അവിടുത്തെ ആരോഗ്യ മേഖലയുടെ വലിപ്പവും വളര്‍ച്ചയും മനസിലാക്കാം.

സമാനമായി സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ അതിവേഗം മുന്നേറുന്ന ഇന്ത്യയിലെ ആരോഗ്യ മേഖലയും എത്രത്തോളം വളരാന്‍ സാധിക്കുമെന്ന് ഇതിലൂടെ വെളിവാക്കുന്നു. കോവിഡ് മഹാമാരി നല്‍കിയ പാഠവും ആരോഗ്യ മേഖലയുടെ ഭാവി വളര്‍ച്ച് അനുകൂലമേകുന്ന ഘടകമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Long Term Investment Tips: Consider 5 Sectors For Stocks Includes Real Estate Travel Tourism Next 10 Year Horizon

Long Term Investment Tips: Consider 5 Sectors For Stocks Includes Real Estate Travel Tourism Next 10 Year Horizon
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X