പണനയ കമ്മിറ്റി പലിശ നിരക്കുകള്‍ താഴ്ന്ന നിരക്കില്‍ തന്നെ നിലനിര്‍ത്തിയേക്കും ; ഒരു വിശകലനം

കോവിഡ് സാഹചര്യം ഇപ്പോഴും ആശങ്കപ്പെടുത്തുന്ന രീതിയില്‍ തന്നെ ഇന്ത്യയില്‍ തുടരുകയാണ്. പ്രാദേശിക ലോക്ക് ഡൗണുകളില്‍ വളരെപ്പതിയെയാണ് നിലവില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് സാഹചര്യം ഇപ്പോഴും ആശങ്കപ്പെടുത്തുന്ന രീതിയില്‍ തന്നെ ഇന്ത്യയില്‍ തുടരുകയാണ്. പ്രാദേശിക ലോക്ക് ഡൗണുകളില്‍ വളരെപ്പതിയെയാണ് നിലവില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കുന്നു. ഇക്കാരണങ്ങളെല്ലാം പരിഗണിച്ചു കൊണ്ടു തന്നെ അടുത്തയാഴ്ച ചേരുവാന്‍ തയ്യാറെടുക്കുന്ന പണനയ കമ്മിറ്റി യോഗത്തില്‍ പലിശ നിരക്കുകള്‍ ഏറ്റവും താഴ്ന്ന നിരക്കില്‍ തന്നെ നിലനിര്‍ത്തിയേക്കുവാനാണ് സാധ്യത. സമ്പദ് വ്യവസ്ഥയിലെ ഉണര്‍വിന്റെ സൂചനകള്‍ പരമാവധി നിലനിര്‍ത്തിക്കൊണ്ട് ദീര്‍ഘകാല വളര്‍ച്ച പരിപോഷിപ്പിക്കുവാനാണ് പലിശ നിരക്കുകള്‍ കുറഞ്ഞ നിരക്കില്‍ തന്നെ നിലനിര്‍ത്തുന്നത്.

 

തൊഴില്‍ മാറുകയാണോ? ഇപിഎഫ്ഒയില്‍ പണം എങ്ങനെ കൈമാറ്റം ചെയ്യാമെന്നറിയാം

നിര്‍മാണ, സേവന മേഖലകളിലെ സങ്കോചം

നിര്‍മാണ, സേവന മേഖലകളിലെ സങ്കോചം

നിര്‍മാണ, സേവന മേഖലകള്‍ ചേര്‍ന്നാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) മൂന്നില്‍ രണ്ടിലേറെ വിഹിതം കൈയ്യാളുന്നത്. എന്നാല്‍ ഈ രണ്ടു മേഖലകളിലുമുണ്ടായിരിക്കുന്ന സങ്കോചം ഇപ്പോള്‍ മൊത്ത പ്രവര്‍ത്തന സൂചകത്തെ 6ല്‍ നിന്നും 5 ആയി കുറച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം പിന്‍വാങ്ങിത്തുടങ്ങുമ്പോഴും സമ്പദ് വ്യവസ്ഥയുടെ മുന്നോട്ട് പോക്ക് അത്ര സുഗമമായിരുന്നില്ല. മന്ദഗതിയിലുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും, മൂന്നാം തരംഗം വൈകാതെണ്ടാകുമെന്ന ഭീതിയും അതിന് ആക്കം കൂട്ടി.

49 രൂപയുടെ പ്ലാന്‍ അവസാനിപ്പിച്ചു; ഇനി എയര്‍ടെലിന്റെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 79 രൂപയുടേത്

നിര്‍മാണ മേഖലയും മന്ദീഭവിച്ചു

നിര്‍മാണ മേഖലയും മന്ദീഭവിച്ചു

രോഗ വ്യാപനം തടയുന്നതിനായി പ്രാദേശിത തലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രണ നടപടികള്‍ ഉപഭോക്താക്കളുടെ ആവശ്യകതയില്‍ കുറവ് വരുത്തുകയും ബിസിനസ് പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്തു. ഇത് സേവന മേഖലയെ കൂടുതല്‍ സങ്കോചിപ്പിക്കുന്നതിന് കാരണമായി. നിര്‍മാണ മേഖലയും സമാനമായ ഇടിവുണ്ടായി.

ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളാല്‍ വലഞ്ഞോ? കുറഞ്ഞ പലിശ നിരക്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇങ്ങനെ ലഭിക്കുമല്ലോ!

കയറ്റുമതി

കയറ്റുമതി

ആഗോള ഡിമാന്റ് ഇതിനോടകം തന്നെ സ്ഥിരത കൈവരിച്ചു കഴിഞ്ഞു. കയറ്റുമതി മേഖലയില്‍ ഈ മാറ്റം ദൃശ്യമാണ്. ജൂണ്‍ മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 48.3 ശതമാനം കയറ്റുമതിയില്‍ വര്‍ധനവുണ്ടായി. മെയ് മാസത്തില്‍ 69.4 ശതമാനമായിരുന്നു കയറ്റുമതിയിലുണ്ടായ വാര്‍ഷിക വര്‍ധന. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കൊപ്പം എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങള്‍ക്കും രാസ ഉത്പന്നങ്ങള്‍ക്കും ആഗോള തലത്തില്‍ ആവശ്യക്കാര്‍ ഉയര്‍ന്ന് കയറ്റുമതി മേഖലയെ സഹായിച്ചു.

പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ഇനി എളുപ്പത്തില്‍ പരിഹാരം; പരാതിക്കാര്‍ ഇത്രയും ചെയ്താല്‍ മതി

ഉപഭോക്തൃ ആവശ്യകത

ഉപഭോക്തൃ ആവശ്യകത

ജൂണ്‍ മാസത്തില്‍ മോട്ടോര്‍ സൈക്കിള്‍, ഇരു ചക്ര വാഹന വില്‍പ്പനയില്‍ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ട്രാക്ടര്‍ വില്‍പ്പനയിലും ഉയര്‍ച്ച ദൃശ്യമായി. മികച്ച മണ്‍സൂണിന്റെ ലഭ്യത മേഖലയെ വീണ്ടും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഉപഭോക്തൃ ആവശ്യകതയുടെ സൂചകമായ റീട്ടെയില്‍ വാഹന വില്‍പ്പനയും മൊത്തത്തില്‍ വീണ്ടെടുപ്പ് നടത്തുന്ന സൂചനകളാണ് ദൃശ്യമാകുന്നത്. എന്നാല്‍ ചരക്ക് വിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന കുത്തനെയുള്ള ഉയര്‍ച്ച ഇപ്പോഴും തിരിച്ചടിയാണ്.

ആന്വുറ്റി കൂടാതെ ഇനി എന്‍പിഎസിലെ മുഴുവന്‍ തുകയും പിന്‍വലിക്കാം

വ്യാവസായിക നിര്‍മാണം

വ്യാവസായിക നിര്‍മാണം

ജൂണ്‍ മാസത്തില്‍ ബാങ്ക് വായ്പകളില്‍ ഉണ്ടായിരിക്കുന്ന വാര്‍ഷിക വര്‍ധനവ് 5.8 ശതമാനമാണ്. മെയ് മാസം അവസാനത്തില്‍ ഇത് 6 ശതമാനമായിരുന്നു. ബാങ്കിംഗ് മേഖലയില്‍ മിച്ചമുള്ളതിനാല്‍ ലിക്വിഡിറ്റി ആശ്വാസകരമായി തുടരുന്നു. വ്യാവസായിക നിര്‍മാണം പതിയെ ഊര്‍ജം കൈവരിച്ചു വരികയാണ്. മെയ് മാസത്തിലെ വാര്‍ഷിക വര്‍ധനവ് 29.3 ശതമാനമായിരുന്നു.

Read more about: monetary policy
English summary

monetary policy makers meeting next week to consider keeping interest rates at record lows | പണനയ കമ്മിറ്റി പലിശ നിരക്കുകള്‍ താഴ്ന്ന നിരക്കില്‍ തന്നെ നിലനിര്‍ത്തിയേക്കും ; ഒരു വിശകലനം

monetary policy makers meeting next week to consider keeping interest rates at record lows
Story first published: Thursday, July 29, 2021, 9:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X