ദേശീയ പെന്‍ഷന്‍ അക്കൗണ്ട് ഓണ്‍ലൈനായി തുറക്കുന്നതെങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പേരു ചേര്‍ക്കേണ്ടതെങ്ങനെ? ഇക്കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. മുന്‍പ് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അക്കൗണ്ട് തുറക്കുന്നത് നൂലാമാലകള്‍ നിറഞ്ഞ പരിപാടിയായിരുന്നു. എന്നാല്‍ ഇഎന്‍പിഎസ് എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം അവതരിപ്പിക്കപ്പെട്ടതോടെ കേവലം 30 മിനിറ്റുകൊണ്ട് ആര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. സ്വകാര്യ പെന്‍ഷന്‍ അക്കൗണ്ട് തുറക്കാനാണ് ഇഎന്‍പിഎസ് അവസരമൊരുക്കുന്നത്. ഇഎന്‍പിഎസ് വഴി 'ടിയര്‍ വണ്‍' അക്കൗണ്ടോ 'ടിയര്‍ ടൂ' അക്കൗണ്ടോ ആരംഭിക്കാം.

 

എന്താണ് ദേശീയ പെന്‍ഷന്‍ പദ്ധതി?

എന്താണ് ദേശീയ പെന്‍ഷന്‍ പദ്ധതി?

വിരമിക്കല്‍ കാലത്ത് ജനങ്ങള്‍ക്ക് വരുമാനം ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് (ദേശീയ പെന്‍ഷന്‍ പദ്ധതി). പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് (പിഎഫ്ആര്‍ഡിഎ) ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

തുടക്കകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നു ഈ പദ്ധതി. എന്നാല്‍ 2009 -ല്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പങ്കുചേരാന്‍ കേന്ദ്രം അവസരമൊരുക്കി. ഓഹരി വിപണിയില്‍ വേരുള്ളതിനാല്‍ ഫണ്ടുകളുടെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് എന്‍പിഎസ് പദ്ധതി റിട്ടേണ്‍ നല്‍കുക.

എന്‍പിഎസ് അക്കൗണ്ടുകള്‍ രണ്ടുതരം

എന്‍പിഎസ് അക്കൗണ്ടുകള്‍ രണ്ടുതരം

ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ രണ്ടുതരത്തിലുള്ള അക്കൗണ്ട് തുറക്കാന്‍ കഴിയും. ഒന്ന് ടിയര്‍ വണ്‍ അക്കൗണ്ട്. മറ്റൊന്ന് ടിയര്‍ ടൂ അക്കൗണ്ട്.

ടിയര്‍ വണ്‍ അക്കൗണ്ട്

പണം പിന്‍വലിക്കുന്നതില്‍ നിയന്ത്രണങ്ങളുള്ള വിരമിക്കല്‍ അക്കൗണ്ടാണിത്. അതായത് കാലാവധി പൂര്‍ത്തിയാകും മുന്‍പ് ടിയര്‍ വണ്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുക എളുപ്പമല്ല. 15 വര്‍ഷത്തെ തൊഴില്‍ സേവനം കഴിഞ്ഞാല്‍ മാത്രമേ വരിക്കാരന് പണം പിന്‍വലിക്കാന്‍ അനുവാദമുള്ളൂ.

അകാലത്തില്‍ പിന്‍വലിക്കുന്ന പണം പെന്‍ഷന്‍ പദ്ധതിയിലേക്ക് തവണകളായി തിരിച്ചടയ്‌ക്കേണ്ട ബാധ്യതയും അക്കൗണ്ട് ഉടമയ്ക്കുണ്ട്. 25 വര്‍ഷത്തെ തൊഴില്‍ സേവനം പൂര്‍ത്തിയായാല്‍ അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം ഉടമയ്ക്ക് പിന്‍വലിക്കാം.

ടിയര്‍ ടൂ അക്കൗണ്ട്

ടിയര്‍ ടൂ അക്കൗണ്ട്

എന്‍പിഎസ് ടിയര്‍ ടൂ അക്കൗണ്ടില്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളില്ല. സേവിങ്‌സ് അക്കൗണ്ട് മാതൃകയിലാണ് ടിയര്‍ ടൂ അക്കൗണ്ടിന്റെ പ്രവര്‍ത്തനം. എന്നാല്‍ സേവിങ്‌സ് അക്കൗണ്ടുകളിലെന്നപോലെ എളുപ്പമല്ല ടിയര്‍ ടൂ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കല്‍. ടിയര്‍ വണ്‍ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ എന്‍പിഎസ് ടിയര്‍ ടൂ അക്കൗണ്ട് തുറക്കാന്‍ കഴിയുകയുള്ളൂവെന്നും ഇവിടെ പ്രത്യേകം ഓര്‍മിക്കണം.

എന്‍പിഎസ് ടിയര്‍ വണ്‍ അക്കൗണ്ടിലേക്കുള്ള ഏറ്റവും ചെറിയ പ്രതിമാസ അടവ് 500 രൂപയാണ്; പ്രതിവര്‍ഷം 6,000 രൂപയും. മറുഭാഗത്ത് ടിയര്‍ ടൂ അക്കൗണ്ടില്‍ 1,000 രൂപയാണ് ഏറ്റവും ചെറിയ അടവ്. ഒപ്പം മുന്നോട്ടുള്ള ഓരോ ഇടപാടിനും 250 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കപ്പെടും.

എന്‍പിഎസ് അക്കൗണ്ട് ഓണ്‍ലൈനായി തുടങ്ങാന്‍

എന്‍പിഎസ് അക്കൗണ്ട് ഓണ്‍ലൈനായി തുടങ്ങാന്‍

സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള ആര്‍ക്കും എന്‍പിഎസ് അക്കൗണ്ട് ഓണ്‍ലൈനായി തുറക്കാം. എന്‍എസ്ഡിഎല്ലില്‍ (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 17 ബാങ്കുകളിലാണ് ഇഎന്‍പിഎസ് സൗകര്യം ലഭിക്കുന്നത്. പാന്‍ കാര്‍ഡ് സേവിങ്‌സ് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയതാണെങ്കില്‍ ഔദ്യോഗിക ഇഎന്‍പിഎസ് വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈന്‍ അക്കൗണ്ടിന് അപേക്ഷ നല്‍കാം.

ഓണ്‍ലൈന്‍ ഫോമില്‍ നല്‍കുന്ന വിവരങ്ങള്‍ സേവിങ്‌സ് അക്കൗണ്ടിലെ വിവരങ്ങളുമായി ഒത്തുചേരണം. നല്‍കുന്ന വിവരങ്ങളില്‍ വ്യത്യാസമുണ്ടെന്ന് കണ്ടാല്‍ ബാങ്ക് അപേക്ഷ നിരസിക്കും. ഫോമില്‍ ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം അപേക്ഷകന്‍ തന്നെയാണ് നല്‍കേണ്ടത്. തുടര്‍ന്ന് ഫോട്ടോയും ഒപ്പം അപ്ലോഡ് ചെയ്യാം. എന്നിട്ട് ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് വഴിയോ അക്കൗണ്ടിലേക്കുള്ള ആദ്യ അടവ് പൂര്‍ത്തിയാക്കണം. കെവൈസി നടപടികളും മറ്റും നിങ്ങളുടെ ബാങ്കാണ് നടത്തുക.

ആധാർ വഴിയും

ആധാര്‍ കാര്‍ഡ് വഴിയും എന്‍പിഎസ് അക്കൗണ്ട് ഓണ്‍ലൈനായി തുറക്കാന്‍ അവസരമുണ്ട്. എന്നാല്‍ ആധാര്‍ നമ്പര്‍ സേവിങ്‌സ് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ബന്ധപ്പെടുത്തിയിരിക്കണം. ആധാര്‍ വഴിയാണ് ഇഎന്‍പിഎസ് അക്കൗണ്ട് തുടങ്ങുന്നതെങ്കില്‍ മൊബൈലിലേക്ക് ഒടിപി നമ്പര്‍ എത്തും. ഒടിപി വെരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ആധാര്‍ കാര്‍ഡിലെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ എന്‍പിഎസ് ഓണ്‍ലൈന്‍ ഫോമിലക്ക് ചേര്‍ക്കപ്പെടും.

ആദ്യ സംഭാവന

ഫോമില്‍ വേറെയും വിവരങ്ങള്‍ നല്‍കേണ്ടതായുണ്ട്. ഇത് അപേക്ഷകന്‍ തന്നെ നല്‍കണം. തുടര്‍ന്ന് കടലാസില്‍ ഒപ്പിട്ട ചിത്രം .jpg, .jpeg ഫോര്‍മാറ്റുകളില്‍ അപ്ലോഡ് ചെയ്യാം. അപ്ലോഡ് ചെയ്യുന്ന ഫയലിന്റെ ഭാരം 4kb-12kb നിലവാരത്തിലുള്ളതായിരിക്കണം. ആധാര്‍ കാര്‍ഡിലെ ഫോട്ടോയ്ക്ക് പകരം പുതിയ ഫോട്ടോ ഫോമില്‍ നല്‍കാനും അപേക്ഷകന് അവസരമുണ്ട്.

ഇഎന്‍പിഎസ് അക്കൗണ്ടിലേക്ക് ആദ്യ സംഭാവന നിര്‍ബന്ധമാണ്. നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ പണമടയ്ക്കാം. ഒരു കാര്യം പ്രത്യേകം ഓര്‍മിക്കുക. എന്‍പിഎസ് അക്കൗണ്ട് ഓണ്‍ലൈനായി തുറക്കും മുന്‍പ് ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്തിരിക്കണം.

പെര്‍മെനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍

പെര്‍മെനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷകന് പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പിആര്‍എഎന്‍) അനുവദിക്കപ്പെടും. ആധാര്‍ കാര്‍ഡ് മുഖേന പിആര്‍എന്‍ ജനറേറ്റ് ചെയ്യുന്ന ടിയര്‍ വണ്‍ അക്കൗണ്ട് ഉടമകള്‍, അപേക്ഷ ഡിജിറ്റലായി ഒപ്പിട്ട് കൊടുക്കാം. ഈ നടപടിക്ക് 5 രൂപയും സര്‍വീസ് ചാര്‍ജും ഈടാക്കപ്പെടും.

അപേക്ഷ പ്രിന്റ് ചെയ്ത് ഒപ്പിട്ട ശേഷം ഇഎന്‍പിഎസ് കേന്ദ്രത്തിലേക്ക് കൊറിയര്‍ അയക്കാനും അപേക്ഷകന് അവസരമുണ്ട്. ഒപ്പിട്ട അപേക്ഷ കൊറിയര്‍ അയക്കുകയാണെങ്കില്‍ അപേക്ഷാ ഫോമില്‍ ഫോട്ടോ ഒട്ടിക്കാന്‍ വിട്ടുപോകരുത്. പിആര്‍എഎന്‍ ലഭിച്ചതിന് ശേഷം 90 ദിവസത്തിനകം അപേക്ഷ എന്‍പിഎസ് കേന്ദ്രത്തിലെത്തണം.

 

Read more about: nps
English summary

National Pension Scheme: How To Open NPS Account Online, Complete Details | ദേശീയ പെന്‍ഷന്‍ അക്കൗണ്ട് ഓണ്‍ലൈനായി തുറക്കുന്നതെങ്ങനെ?

National Pension Scheme: How To Open NPS Account Online, Complete Details. Read in Malayalam.
Story first published: Wednesday, February 10, 2021, 9:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X