മിക്ക ബാങ്കുകളും ഉപഭോക്താക്കളോട് തങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താൻ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പിഴയും നൽകേണ്ടി വരും. ഓരോ ബാങ്കിനെയും ആശ്രയിച്ച് മിനിമം ബാലൻസ് ആവശ്യകത 5,000 രൂപ മുതൽ 10,000 രൂപ വരെയാകാം. ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് ആവശ്യകത താൽക്കാലികമായി നിർത്തിവച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ കാലാവധി അവസാനിച്ചു.
ജൂലൈ 1 മുതൽ വീണ്ടും
മിനിമം ബാലൻസ് ചാർജ് എഴുതിത്തള്ളുന്നത് മൂന്ന് മാസത്തേക്കായിരുന്നു. ജൂലൈ 1ന് ഈ കാലാവധി അവസാനിച്ചു. ഈ മാസം മുതൽ മിനിമം ബാലൻസ് പാലിക്കാത്തതിന് ചാർജുകൾ വീണ്ടും ഈടാക്കി തുടങ്ങിയതിനെക്കുറിച്ച് ആളുകൾ സോഷ്യൽ മീഡിയയിൽ പരാതിപ്പെടുന്നുണ്ട്. കൊവിഡ്-19 പ്രതിസന്ധി കാരണം പലരും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മിനിമം ബാലൻസ് ആവശ്യകത നിറവേറ്റാൻ കഴിയാത്തതിന് പിഴ ഈടാക്കുന്നത് ശരിയല്ലെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം.
അക്കൗണ്ട് കാലി
ബാങ്കുകൾ മിനിമം ബാലൻസ് നോൺ-മെയിന്റനൻസ് പിഴ എന്നിവ ഈടാക്കിയതിന് ശേഷം ചില ആളുകളുടെ അക്കൗണ്ടുകളിൽ ഒരു രൂപ പോലും ഇല്ലാത്ത സ്ഥിതിയാണ്. എന്നാൽ റിസർവ് ബാങ്ക് നിയമം അനുസരിച്ച്, മിനിമം ബാലൻസ് ചാർജുകൾ പരിപാലിക്കാത്തതിനാൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ആക്കാൻ കഴിയില്ല. 2014 നവംബറിൽ പുറത്തിറക്കിയ റിസർവ് ബാങ്ക് വിജ്ഞാപനം അനുസരിച്ച് "മിനിമം ബാലൻസ് പരിപാലിക്കാത്തതിന് ചാർജുകൾ ഈടാക്കിയതിന്റെ പേരിൽ മാത്രം സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ബാലൻസായി മാറുന്നില്ലെന്ന് ഉറപ്പാക്കണം" എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മിനിമം ബാലൻസ് ഇല്ലെങ്കിൽ
നഗര, അർദ്ധ-നഗര, ഗ്രാമീണ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് നോൺ-മെയിന്റനൻസ് ചാർജുകൾ വ്യത്യാസപ്പെടുന്നു. ചില ബാങ്കുകളുടെ കാര്യത്തിൽ, ശരാശരി പ്രതിമാസ ബാലൻസ് ആവശ്യകതയെയും ബാലൻസ് കുറവിനെയും ആശ്രയിച്ച് വിവിധ ചാർജുകളുടെ സ്ലാബുകൾ ഉണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് നഗര ബ്രാഞ്ച് അക്കൗണ്ടുകളിൽ ശരാശരി 10,000 രൂപ മിനിമം ബാലൻസ് ആവശ്യമാണ്. അർദ്ധ നഗര ബ്രാഞ്ച് അക്കൗണ്ടുകൾക്ക് 5,000 രൂപയും ആവശ്യമാണ്. അതിനാൽ, ഒരു നഗര ബ്രാഞ്ച് അക്കൗണ്ടിലെ ശരാശരി മിനിമം ബാലൻസ് 2,500 രൂപയിൽ താഴെയാണെങ്കിൽ, ചാർജുകൾ പ്രതിമാസം 600 രൂപയും മിനിമം ബാലൻസ് 10,000 രൂപയിൽ താഴെയാണെങ്കിലും 7,500 രൂപയ്ക്ക് മുകളിലാണെങ്കിൽ പിഴ 150 രൂപയുമാണ്.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം ആദ്യം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ ശരാശരി പ്രതിമാസ ബാലൻസ് നിലനിർത്തേണ്ടതിന്റെ ആവശ്യകത ഒഴിവാക്കി.
പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ
മിനിമം ബാലൻസ് പരിപാലിക്കാത്ത സാഹചര്യത്തിൽ പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയിൽ വഴി ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കേണ്ടതുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. 2014 ജൂലൈ 1 ന് പുറപ്പെടുവിച്ച ആർബിഐ മാസ്റ്റർ സർക്കുലർ അനുസരിച്ച്, രണ്ട് വർഷത്തേക്ക് ഇടപാട് നടക്കാത്ത അക്കൗണ്ടുകളിൽ നിന്ന് മിനിമം ബാലൻസ് നിലനിർത്താത്തതിന് ബാങ്കുകൾ പിഴ ഈടാക്കേണ്ടതില്ല.
പണം തിരികെ വാങ്ങാം
നിങ്ങളുടെ നിഷ്‌ക്രിയ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന് ഒരു ബാങ്ക് നിങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ആ തുക തിരികെ ക്ലെയിം ചെയ്യാൻ കഴിയും. എന്നാൽ ഇതിന് കൂടുതൽ സമയവും പരിശ്രമവും ആവശ്യമുള്ളതിനാൽ അത്തരം അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് തന്നെയാണ് മികച്ച മാർഗം.
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ്
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും, വ്യവസ്ഥാപിത നിക്ഷേപ പദ്ധതികളും (എസ്‌ഐപികളും) തുല്യമായ പ്രതിമാസ തവണകളും (ഇഎംഐകൾ), ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റും മറ്റ് ഓട്ടോമേറ്റഡ് ഇടപാടുകളും ഈ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് ഉറപ്പാക്കണം. ഇതിനായി ബാങ്ക് ശാഖ സന്ദർശിച്ച് സുരക്ഷയ്ക്കായി എല്ലാ ചെക്കുകളും സമർപ്പിക്കുന്നതാണ് നല്ലത്. ബാങ്ക് മാനേജർക്ക് ഒരു അപേക്ഷ നൽകുകയും നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ് അനുയോജ്യം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
