ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ആശങ്ക വേണ്ട - ഭീം ആപ്പില്‍ ഇനി യുപിഐ ഹെല്‍പ്പ് ഉണ്ടല്ലോ !

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുപിഐ ഇടപാടുകള്‍ ഏറെ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് ഡിജിറ്റല്‍ രീതിയിലുള്ള പണ കൈമാറ്റങ്ങള്‍ക്ക് പ്രാധാന്യവുമേറി. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ ചില പ്രയാസങ്ങളും നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇത്തരം പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഭീം ആപ്പില്‍ യുപിഐ ഹെല്‍പ്പ് അവതരിപ്പിച്ചിരിക്കുകയാണ്. NPCIയുടെ ഡിജി ഹെല്‍പ്പ് പദ്ധതികളുടെ ഭാഗമായാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഹെല്‍പ് വഴി ഉപയോക്താവിന് ഭീം യുപിഐ ആപ്പ് ഉപയോഗിച്ച് പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുവാനും അവ പരിഹരിക്കുവാനും സാധിക്കും.

 
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ആശങ്ക വേണ്ട -  ഭീം ആപ്പില്‍ ഇനി യുപിഐ ഹെല്‍പ്പ് ഉണ്ടല്ലോ !

ഭീം യുപിഐ ഉപയോക്താക്കള്‍ക്ക് യുപിഐ ഹെല്‍പ്പ് ഏതൊക്കെ രീതിയില്‍ സഹായകരമാകുമെന്ന് നമുക്ക് നോക്കാം.

1. തീര്‍ച്ചയാകാത്തതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ ഇടപാടുകളുടെ സ്റ്റാറ്റസ് മനസ്സിലാക്കുവാന്‍

2. നടക്കാത്തതോ, ഗുണഭോക്താവിന് പണം എത്തിച്ചേരാത്തതോ ആയ ഇടപാടുകളെക്കുറിച്ച് പരാതിപ്പെടാന്‍

3. വ്യാപാര ഇടപാടുകളിലെ പരാതികള്‍ രേഖപ്പെടുത്തുവാന്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളുടെ ഉപയോക്താക്കള്‍ക്ക് യുപിഐ ഹെല്‍പ്പ് ഭീം ആപ്പില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. പേടിഎം പെയ്‌മെന്റ്‌സ് ബാങ്ക്, ടിജെഎസ്ബി സഹകാരി ബാങ്ക് എന്നിവയുടെ ഉപയോക്താക്കള്‍ക്കും വൈകാതെ സേവനം ലഭ്യമായിത്തുടങ്ങുമെന്ന് NPCI അറിയിച്ചു. മറ്റ് ബാങ്ക് ഉപയോക്താക്കള്‍ക്കും വരും മാസങ്ങളില്‍ സേവനം ലഭിക്കും.

ഉപഭോക്തൃ സൗഹൃദമായതും സുതാര്യമായതുമായ ഒരു പരാതി പരിഹാര സംവിധാനം ഉപയോക്താക്കള്‍ക്കായി ഉറപ്പുവരുത്തണമെന്ന റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ യുപിഐ ഹെല്‍പ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനും കൂടുതല്‍ ക്യാഷ്‌ലെസ് ആകുന്നതിനും ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് NPCI വ്യക്തമാക്കി. കൂടുതല്‍ ഉപയോക്താക്കളെ ഡിജിറ്റല്‍ പണവിനിമയ സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കുവാനും ഇത്തരം നൂതനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ സാധിക്കുമെന്നും NPCI പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Read more about: bhim app
English summary

NPCI Introduce new UPI-HELP in BHIM APP

NPCI Introduce new UPI-HELP in BHIM APP
Story first published: Tuesday, March 16, 2021, 12:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X