പെൻഷൻ ഓർത്ത് ടെൻഷൻ വേണ്ട; 60 കഴിഞ്ഞാൽ മാസം 50,000 രൂപ പെൻഷൻ തരുന്ന സർക്കാർ പദ്ധതി നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പണത്തിന് ആവശ്യമുണ്ട്. ജനനം തൊട്ട് മരണം വരെ ജീവിതത്തിൽ പണം വലിയ ഘടകമാകുന്നുണ്ട്. ജോലി ചെയ്യുന്ന കാലത്ത് പണത്തിനായി പല റിസ്കുകളുമെടുക്കാൻ സാധിക്കും. എന്നാൽ വിരമിച്ച ശേഷം മാസത്തിൽ നല്ലൊരു തുക കയ്യിലുണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇതിനായി ജോലി കാലത്ത് നല്ലൊരു പെൻഷൻ പദ്ധതിയിൽ ചേരണം. വാര്‍ദ്ധക്യത്തില്‍ സാമ്പത്തിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്ന കേന്ദ്രസർക്കാറിന്റെ പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം.

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

2004-ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി ആരംഭിച്ച എൻപിഎസ് പൊതുജനങ്ങൾക്ക് കൂടി ചേരാവുന്ന രീയിൽ മാറ്റം വരുത്തിയത് 2009തിലാണ്. 18 മുതല്‍ 70 വയസുള്ളവർക്കാണ് എന്‍പിഎസില്‍ ചേരാനാവുക. 60 വയസ് വരെയാണ് നിക്ഷേപം നടത്തേണ്ടത്. എന്നാൽ 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരമുണ്ട്.

Also Read: നിക്ഷേപിക്കാൻ 5 ലക്ഷമുണ്ടോ? 5 വർഷത്തേക്ക് കുശാൽ; 9,250 രൂപ വീതം പലിശ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയിതാAlso Read: നിക്ഷേപിക്കാൻ 5 ലക്ഷമുണ്ടോ? 5 വർഷത്തേക്ക് കുശാൽ; 9,250 രൂപ വീതം പലിശ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയിതാ

ആദായം

ആദായം

എൻപിഎസിൽ വർഷത്തിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. നിക്ഷേപിക്കാനുള്ള തുകയ്ക്ക് പരിധിയില്ല. എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം. ഇതിനാൽ തന്നെ എൻപിഎസിലെ ആദായം നിശ്ചിത നിരക്ക് പ്രകാരമല്ല, ഓഹരിയിലും കടപത്രങ്ങളിലുമുള്ള നിക്ഷേപത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം ലഭിക്കുക.

പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.

Also Read: 5 വർഷം കൊണ്ട് 10 ലക്ഷം രൂപ കയ്യിലെത്തുന്ന എസ്ഐപി മാജിക്ക്; നിക്ഷേപിക്കാൻ പറ്റിയ 2 ഫണ്ടുകളിതാAlso Read: 5 വർഷം കൊണ്ട് 10 ലക്ഷം രൂപ കയ്യിലെത്തുന്ന എസ്ഐപി മാജിക്ക്; നിക്ഷേപിക്കാൻ പറ്റിയ 2 ഫണ്ടുകളിതാ

എൻപിഎസ് പ്രവർത്തിക്കുന്നത് എങ്ങനെ

എൻപിഎസ് പ്രവർത്തിക്കുന്നത് എങ്ങനെ

നിലവിലെ റൂള്‍ പ്രകാരം കാലാവധിയില്‍ എന്‍പിഎസില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കില്ല. 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ചാണ് വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കുന്നത്. ബാക്കി വരുന്ന 60 ശതമാനം നികുതി ബാധ്യതകളില്ലാതെ പിന്‍വലിക്കാം. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം.

Also Read: അടവ് തുച്ഛം, ​പെൻഷൻ മെച്ചം; മാസം 55 രൂപ ചെലവിൽ 36,000 രൂപ വാർഷിക പെൻഷൻ നേടാം; കേന്ദ്രസർക്കാർ പദ്ധതിയിതാAlso Read: അടവ് തുച്ഛം, ​പെൻഷൻ മെച്ചം; മാസം 55 രൂപ ചെലവിൽ 36,000 രൂപ വാർഷിക പെൻഷൻ നേടാം; കേന്ദ്രസർക്കാർ പദ്ധതിയിതാ

50,000 രൂപ പെൻഷൻ വാങ്ങാം

50,000 രൂപ പെൻഷൻ വാങ്ങാം

മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 40 ശതമാനം തുക ആന്യുറ്റിയില്‍ നിക്ഷേപിക്കണമെന്നത് എന്‍പിഎസില്‍ നിര്‍ബന്ധമാണ്. 6 ശതാനം ആന്യുറ്റി നിരക്ക് പ്രതീക്ഷിച്ചാല്‍ 50,000 രൂപ മാസ പെൻഷൻ ലഭിക്കാൻ 2.5 കോടി രൂപ എന്‍പിഎസ് നിക്ഷേപം ആവശ്യമാണ്.

ഇതില്‍ 40 ശതമാനം, 1 കോടി രൂപ ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 6 ശതമാനം നിരക്കില്‍ മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ വാങ്ങിക്കാം. ബാക്കി 1.5 കോടി രൂപ ഒറ്റത്തവണ പിന്‍വലിക്കാം. ഈ തുകയ്ക്ക് നികുതി ബാധകമല്ല.

ആന്യുറ്റി വിഹിതം

എന്നാല്‍ ആന്യുറ്റി വിഹിതം ഉയര്‍ത്താന്‍ തയ്യാറാകുന്നവര്‍ക്ക് മാസം 50,000 രൂപ പെന്‍ഷന്‍ നേടാന്‍ കുറഞ്ഞ നിക്ഷേപം മതിയാകും. ആന്യുറ്റിയിലേക്ക് 60 ശതമാനം വിഹിതം മാറ്റിയാല്‍ എന്‍പിഎസ് നിക്ഷേപം 1.7 കോടി മതിയാകും. ആന്യുറ്റി സ്‌കീമിലേക്ക് മാറ്റുന്നത് 80 ശതമാനമാണെങ്കില്‍ 50,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 1.3 കോടി രൂപ മതിയാകും.

100 ശതമാനവും ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 1 കോടി രൂപ നിക്ഷേപം വഴി മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ വാങ്ങാം. ആന്യുറ്റി വരുമാനത്തിന് പെന്‍ഷന്‍കാരന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടി വരും.

മാസം എത്ര രൂപ നിക്ഷേപിക്കണം

മാസം എത്ര രൂപ നിക്ഷേപിക്കണം

മാസം 50,000 രൂപ പെന്‍ഷന്‍ വാങ്ങാന്‍ 2.5 കോടിയാണ് ആവശ്യമായി വരുന്നത്. എന്‍പിഎസില്‍ ഇത്രയും തുക നിക്ഷേപമുണ്ടാകാന്‍ എങ്ങനെ നിക്ഷേപം തുടങ്ങണമെന്ന് നോക്കാം. 9-10 ശതമാനം ആദായം നിക്ഷേപത്തില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ 25ാം വയസില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് 7,000-9,000 രൂപ മാസത്തില്‍ നിക്ഷേപിക്കണം.

35ാം വയസില്‍ നിക്ഷേപം തുടങ്ങുമ്പോള്‍ 19,000-23,0000 രൂപ വരെ മാസത്തിൽ നിക്ഷേപിക്കണം. 45ാം വയസിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ 59,000-65,000ത്തിനും ഇടയിലുള്ള തുക 15 വര്‍ഷക്കാലം നിക്ഷേപിക്കണം.

Read more about: nps pension
English summary

NPS Calculator; How Much Amount Need To Invest In NPS Account To Get Rs 50,000 Monthly Pension

NPS Calculator; How Much Amount Need To Invest In NPS Account To Get Rs 50,000 Monthly Pension
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X