നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിട്ടയര്‍മെന്റ് കാലം മുന്‍നിര്‍ത്തിയുള്ള നിക്ഷേപ സമ്പാദ്യ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്. പ്രതിമാസ പെന്‍ഷന്‍ രീതിയില്‍ ആന്വുറ്റിയും റിട്ടയര്‍മെന്റ് പ്രായമെത്തുമ്പോള്‍ മൊത്തം തുകയും ലഭിക്കുമെന്നതാണ് എന്‍പിഎസ് നിക്ഷേപത്തിന്റെ പ്രത്യേകത. ഇന്ത്യയില്‍ ശമ്പള വേതനക്കാരായ വ്യക്തികള്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വക്കീലന്മാര്‍, ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, സംരഭകര്‍, ആര്‍ക്കിടെക്ടുകള്‍ തുടങ്ങി ഏതെങ്കിലും തൊഴില്‍ ദാതാവിന് കീഴിലല്ലാതെ ഫ്രീലാന്‍സായി ജോലി എടുക്കുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ റിട്ടയര്‍മെന്റ് ആസൂത്രണ പദ്ധതികളിലൊന്നാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പദ്ധതി.

 

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

18നും 70നും വയസ്സിനുമിടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും. പെന്‍ഷന്‍ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കുന്നതിലും ആസ്തി വിന്യാസത്തിലും ഉപയോക്താക്കള്‍ക്ക് ഏറെ അയവ് എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന തോതില്‍ റിസ്‌ക് എടുക്കുവാന്‍ താത്പര്യമുള്ള ഒരു നിക്ഷേപകന് അയാളുടെ ഫണ്ടിന്റെ 75 ശതമാനം വരെ ഇക്വുറ്റികളില്‍ നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപകര്‍ക്ക് താരതമ്യേന ഉയര്‍ന്ന ആദായവും എന്‍പിഎസ് കാലങ്ങളായി നല്‍കി വരുന്നുണ്ട്. അതിനൊപ്പം 2 ലക്ഷം രൂപ വരെയുള്ള നികുതി ഇളവ് നേട്ടങ്ങളും ഉപയോക്താവിന് ലഭിക്കും.

ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് കാരണം ഇതാണ്; ഇലോണ്‍ മസ്‌ക് പറയുന്നു

നിക്ഷേപ തുകയ്ക്ക് പരിധിയില്ല

നിക്ഷേപ തുകയ്ക്ക് പരിധിയില്ല

ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച ആദായം ഉറപ്പു നല്‍കുന്ന നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ് എന്ന് നിസ്സംശയം പറയാം. എന്‍പിഎസിന്റെ 5 പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. എത്ര തുകയും ഏത് സമയത്തും നിക്ഷേപകന്റെ സൗകര്യത്തിനനുസരിച്ച് നിക്ഷേപിക്കുവാനുള്ള സംവിധാനം എന്‍പിഎസിലുണ്ട്. ഒരു വ്യക്തിയ്ക്ക് നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരമാവധി പരിധിയും എന്‍പിഎസില്‍ നിശ്ചയിച്ചിട്ടില്ല.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ യുപിഐ ആപ്പുകള്‍ എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം?

നികുതിയിളവ്

നികുതിയിളവ്

കുടുംബ ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന സംരഭകരായ പങ്കാളികള്‍ക്ക് എന്‍പിഎസില്‍ ഇരുവര്‍ക്കും പ്രത്യേകം പ്രത്യേകം അക്കൗണ്ട് ആരംഭിക്കുവാനും നികുതി ഇളവ് നേടുവാനും സാധിക്കും. ഇത് അവര്‍ തൊഴില്‍ ചെയ്യുന്നത് അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുമ്പോഴേക്കും ഉയര്‍ന്ന തുക നിക്ഷേപമായും പെന്‍ഷനായും ലഭിക്കുന്നതിന് സഹായിക്കും.തൊഴിലെടുക്കുന്ന സ്ഥാപനവുമായുള്ള തൊഴിലാളികളുടെ കൂറ് വര്‍ധിപ്പിക്കുന്നതിനായും തൊഴിലുടമകള്‍ക്ക് തൊഴിലാളികള്‍ക്ക് എന്‍പിഎസ് സേവനം വാഗ്ദാനം ചെയ്യാം. അതിലൂടെ തൊഴിലാളികളുടെ ഭാവി സുരക്ഷിതമാക്കുക മാത്രമല്ല, തൊഴില്‍ ദാതാവിന് ആദായ നികുതി നിയമത്തിലെ വകുപ്പ് 36(1) (IVa) പ്രകാരം ബിസിനസ് ചിലവുകളായി കാണിച്ച് എന്‍പിഎസ് വിഹിതത്തിന്മേല്‍ നികുതിയിളവ് നേടുകയും ചെയ്യാം.

ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വലിയൊരു തുക ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും!

വ്യക്തിഗത പെന്‍ഷന്‍ അക്കൗണ്ട്

വ്യക്തിഗത പെന്‍ഷന്‍ അക്കൗണ്ട്

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് മൊത്ത വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം എന്‍പിഎസ് വിഹിതത്തിന്മേല്‍ നികുതിയിളവിന് ആവശ്യപ്പെടാം. ശമ്പള വേതനക്കാരായ ജീവനക്കാരാണെങ്കില്‍ വകുപ്പ് 80 സിസിഡി (2) പ്രകാരവും നികുതി ഇളവ് ലഭിക്കും. ഏതൊരു ബിസിനസ് സംരഭവും നഷ്ട സാധ്യതകളുള്ളതും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞവയുമാണ്. എന്നാല്‍ എന്‍പിഎസ് നിക്ഷേപത്തിലൂടെ സംരഭകന് തന്റെ പെന്‍ഷന്‍ ഉറപ്പാക്കുവാന്‍ സാധിക്കും. എന്‍പിഎസ് വ്യക്തിഗത പെന്‍ഷന്‍ അക്കൗണ്ട് ആയതിനാല്‍ സംരഭത്തിലെ നഷ്ട സാധ്യതകള്‍ എന്‍പിഎസിനെ ബാധിക്കുകയില്ല.

Read more about: nps
English summary

NPS is a best retirement investment option for any individual; know the top 5 benefits of investing in NPS | നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍

NPS is a best retirement investment option for any individual; know the top 5 benefits of investing in NPS
Story first published: Sunday, July 25, 2021, 9:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X