എന്‍പിഎസ് അക്കൗണ്ടില്‍ നിന്നും മുഴുവന്‍ നിക്ഷേപവും തിരിച്ചെടുക്കാം; പുതിയ മാറ്റം ഉടന്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്ന വ്യക്തികള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുമായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പമെന്റ് അതോറിറ്റി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്ന വ്യക്തികള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുമായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പമെന്റ് അതോറിറ്റി. വൈകാതെ പിഎഫ്ആര്‍ഡിഎ എന്‍പിഎസ് അക്കൗണ്ടിലെ മുഴുവന്‍ നിക്ഷേപ തുകയും അക്കൗണ്ട് ഉടമയ്ക്ക് പിന്‍വലിക്കാന്‍ സാധിക്കുന്ന സംവിധാനം നടപ്പില്‍ വരുത്തിയേക്കും.

 
എന്‍പിഎസ് അക്കൗണ്ടില്‍ നിന്നും മുഴുവന്‍ നിക്ഷേപവും തിരിച്ചെടുക്കാം; പുതിയ മാറ്റം ഉടന്‍

പെന്‍ഷന്‍ തുക 5 ലക്ഷം വരെയായെങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഒറ്റത്തവണ മുഴുവന്‍ തുകയും പിന്‍വലിക്കാുവാന്‍ സാധിക്കുന്ന രീതിയിലാണ് പിഎഫ്ആര്‍ഡിഎയുടെ നടപടി. 5 ലക്ഷമെന്ന പുതുക്കിയ പരിധി മികച്ച ലിക്വിഡിറ്റി നിക്ഷേപകര്‍ക്ക് ഉറപ്പുവരുത്തും. ഒപ്പം പുതിയ സംവിധാനത്തില്‍ മികച്ച ആദായം ലഭിക്കുന്നതെവിടെയാണ് അവിടെ പണം നിക്ഷേപിക്കുവാന്‍ എന്‍പിഎസ് അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും.

 

നിലവില്‍ 2 ലക്ഷം രൂപ വരെയാണ് അക്കൗണ്ട് ഉടമകള്‍ക്ക് എന്‍പിഎസ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുവാന്‍ സാധിക്കുക. ഇതിന് പുറമേ പെന്‍ഷന്‍കാര്‍ക്ക് നിക്ഷേപ വിഹിതത്തിന്റെ 60 ശതമാനവും പിന്‍വലിക്കാം. നിലവിലെ നിയമ പ്രകാരം ചുരുങ്ങിയത് 40 ശതമാനം വിഹിതമെങ്കിലും നിര്‍ബന്ധമായും സര്‍ക്കാര്‍ അംഗൂകൃത ആന്വുറ്റികളില്‍ നിലനിര്‍ത്തേണ്ടതായുണ്ട്.

റിട്ടയര്‍മെന്റ് കാലത്തും ഇനി മികച്ച വരുമാനം; പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാമോ?റിട്ടയര്‍മെന്റ് കാലത്തും ഇനി മികച്ച വരുമാനം; പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാമോ?

എന്നിരുന്നാലും ഉപഭോക്താവിന്റെ പെന്‍ഷന്‍ തുകയുടെ ഒരു വിഹിതം ആന്വുറ്റികളില്‍ നിക്ഷേപിക്കുന്നതിന് പിഎഫ്ആര്‍ഡിഎ തുടര്‍ന്നും സംവിധാനമൊരുക്കും. ഇപ്പോള്‍ 3 വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമാണ് പിഎഫ്ആര്‍ഡിഎ നിക്ഷേപകരെ കാലാവധിയ്ക്ക് മുമ്പുള്ള നിക്ഷേപ പിന്‍വലിക്കലുകള്‍ക്ക് അനുവദിക്കുന്നത്. ആ പിന്‍വലിക്കുന്ന തുക ഉപഭോക്താവിന്റെ നിക്ഷേപ വിഹിതത്തിന്റെ 25 ശതമാനത്തില്‍ കൂടരുത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങിക്കുന്നതിനോ വീട് പണിയുന്നതിനോ, ഗുരുതര രോഗങ്ങളുടെ ചികിത്സ തുടങ്ങിയ തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കായി മാത്രമേ തുക പിന്‍വലിക്കുന്നത് അനുവദിച്ചിരുന്നുള്ളൂ.

എന്‍പിഎസിന്റെ നിക്ഷേപ കാലാവധിയില്‍ പരമാവധി 3 തവണ മാത്രമേ കാലാവധിയ്ക്ക് മുമ്പുള്ള പിന്‍വലിക്കലുകള്‍ അനുവദിക്കുകയുള്ളൂ. ഉപയോക്താവിന് മാത്രമേ ഇത്തരത്തില്‍ ഭാഗിക പിന്‍വലിക്കലുകള്‍ നടത്തുവാന്‍ സാധിക്കുകയുമുള്ളൂ.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി; മാസം ലഭിക്കുന്നത് 4950 രൂപ - എങ്ങനെയെന്ന് അറിയേണ്ടേ?പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി; മാസം ലഭിക്കുന്നത് 4950 രൂപ - എങ്ങനെയെന്ന് അറിയേണ്ടേ?

നിലവില്‍ ആന്വുറ്റികളില്‍ നിന്നും ലഭിക്കുന്ന ശരാശരി ആദായം 5.5 ശതമാനമാണ്. പണപ്പെരുപ്പവും പെന്‍ഷന്‍ തുക കൂടിച്ചേരുന്നതിലെ ആദായ നികുതിയും പരിഗണിക്കുമ്പോള്‍ ആന്വുറ്റികളില്‍ നിന്നുള്ള ആദായം താരതമ്യേന കുറവാണ്. നയത്തിലെ പുതിയ മാറ്റം എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് അവരുടെ മുഴുവന്‍ വിഹിതത്തില്‍ നിന്നുള്ള ആദായം ഉയര്‍ത്തുവാന്‍ ഉതകുന്നതായിരിക്കും.

18നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായ ഏത് വ്യക്തിയ്ക്കും എന്‍പിഎസില്‍ പങ്കാളിയാകാം. ഒരു വ്യക്തിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ എന്‍പിഎസില്‍ ആരംഭിക്കുവാന്‍ സാധിക്കൂ.

Read more about: nps
English summary

nps subscribers may able to withdraw entire life contribution soon- know more|എന്‍പിഎസ് അക്കൗണ്ടില്‍ നിന്നും മുഴുവന്‍ നിക്ഷേപവും തിരിച്ചെടുക്കാം; പുതിയ മാറ്റം ഉടന്‍

nps subscribers may able to withdraw entire life contribution soon- know more
Story first published: Sunday, May 23, 2021, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X