നഷ്ടക്കയത്തില്‍ നൈക്ക മുങ്ങിത്താഴുന്നു; ദുരന്തമായി പേടിഎമ്മും സൊമാറ്റോയും — നിക്ഷേപകര്‍ എന്തു ചെയ്യണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയുടെ സമീപകാല ഇറക്കത്തില്‍ പുതുതലമുറ ടെക്ക് സ്റ്റോക്കുകള്‍ ഒന്നടങ്കം വില്‍പ്പന സമ്മര്‍ദ്ദത്തിലാണ്. കൊട്ടും കുരവയുമായി അരങ്ങേറ്റം കുറിച്ച പ്രമുഖ സ്റ്റോക്കുകള്‍ താഴേക്ക് നിലംപതിച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ വന്‍വീഴ്ച്ച പിണഞ്ഞ പ്രധാനിയാണ് നൈക്ക. കഴിഞ്ഞവര്‍ഷം നവംബറിലാണ് എക്കാലത്തേയും ഉയര്‍ന്ന നില നൈക്ക കയ്യടക്കിയത്. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 26 -ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നൈക്കയുടെ ഓഹരി വില 2,574 രൂപ വരെ ഉയരുകയുണ്ടായി.

വൻവീഴ്ച്ച

എന്നാല്‍ ടെക്ക് കമ്പനികളുടെ കൂട്ടത്തകര്‍ച്ചയില്‍ നൈക്കയ്ക്കും നിലതെറ്റി. വെള്ളിയാഴ്ച്ച 1,631.95 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. ഇതേസമയം, ഐപിഓ വിലയെക്കാളും 45 ശതമാനം ഉയര്‍ച്ച നൈക്ക ഓഹരികള്‍ ഇപ്പോഴും മുറുക്കെപ്പിടിക്കുന്നുണ്ട്. 1,125 രൂപയായിരുന്നു കമ്പനിയുടെ ഇഷ്യു വില.

Also Read: ഇത്തവണത്തെ 10 ബജറ്റ് ഓഹരികളിതാ; നിങ്ങളുടെ വാച്ച്‌ലിസ്റ്റുമായി ഒത്തുനോക്കിക്കോ; 20% ലാഭം നേടാംAlso Read: ഇത്തവണത്തെ 10 ബജറ്റ് ഓഹരികളിതാ; നിങ്ങളുടെ വാച്ച്‌ലിസ്റ്റുമായി ഒത്തുനോക്കിക്കോ; 20% ലാഭം നേടാം

 
കാരണങ്ങൾ

'ആഗോള ടെക്ക് കമ്പനികളുടെ വീഴ്ച്ചയുടെ പ്രതിഫലനം നൈക്കയും ഏറ്റുവാങ്ങുകയാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസുകളുടെ വാല്യുവേഷനില്‍ ശക്തമായ തിരുത്തല്‍ സംഭവിക്കുന്നു. നിലവില്‍ മുന്‍നിര ചൈനീസ് മാര്‍ക്കറ്റ്‌പ്ലേസുകള്‍ എല്ലാം രണ്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം ചെയ്യുന്നത്. അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടാനൊരുങ്ങുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ഒന്നടങ്കം ഉയര്‍ന്ന വാല്യുവേഷനുള്ള കണ്‍സ്യൂമര്‍ ടെക്ക് സ്റ്റോക്കുകളില്‍ നിന്നും പണം പിന്‍വലിക്കുകയാണ്. ഈ കമ്പനികളില്‍ പലതും ഗൗരവമായ മാര്‍ക്കറ്റ് ഷെയര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും റിസ്‌ക് കുറയ്ക്കുന്നതിലാണ് നിക്ഷേപകരുടെ ഇപ്പോഴത്തെ ശ്രദ്ധ', പൈപ്പര്‍ സെറിക്കയുടെ സ്ഥാപകനും ഫണ്ട് മാനേജറുമായ അഭയ് അഗര്‍വാള്‍ പറയുന്നു.

പ്രോഗ്രസ് കാർഡ്

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കുന്നതുവരെയും നൈക്കയുടെ ഓഹരി വിലയില്‍ തകര്‍ച്ച തുടരുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. നൈക്കയുടെ പ്രോഗ്രസ് കാര്‍ഡ് അറിഞ്ഞാല്‍ മാത്രമേ പണമിറക്കാന്‍ നിക്ഷേപകര്‍ക്ക് ധൈര്യം വരികയുള്ളൂ. ഇതിന് കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടണം; ശരാശരി ഓര്‍ഡര്‍ മൂല്യവും മൊത്ത വ്യാപാര മൂല്യവും വര്‍ധിക്കണം.

ഡിസംബർ പാദം

ശരാശരി ഓര്‍ഡര്‍ മൂല്യമെന്ന് കേട്ടിട്ട് സംശയമുണ്ടോ? കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ചിലവഴിക്കുന്ന ശരാശരി തുകയാണ് ശരാശരി ഓര്‍ഡര്‍ മൂല്യം അഥവാ AOV. മൊത്ത വ്യാപാര മൂല്യമെന്നാല്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ കമ്പനി വില്‍ക്കുന്ന ചരക്കുകളുടെ മൊത്തം പണമൂല്യവും.

Also Read: കാശ് വാരണോ? മോണോപോളി ബിസിനസില്‍ നിക്ഷേപിക്കൂ; എതിരാളിയില്ലാത്ത 4 സ്‌മോള്‍ കാപ് ഓഹരികളിതാAlso Read: കാശ് വാരണോ? മോണോപോളി ബിസിനസില്‍ നിക്ഷേപിക്കൂ; എതിരാളിയില്ലാത്ത 4 സ്‌മോള്‍ കാപ് ഓഹരികളിതാ

 
ഇടിവ്

2012 -ല്‍ സ്ഥാപിതമായ നൈക്ക ഓണ്‍ലൈന്‍ ഫാഷന്‍, കോസ്മറ്റിക് രംഗത്താണ് ചുവടുവെയ്ക്കുന്നത്. എസ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് എന്നാണ് നൈക്കയുടെ ഔദ്യോഗിക നാമം. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ അറ്റാദായത്തില്‍ 95 ശതമാനം ഇടിവ് കമ്പനി കണ്ടിരുന്നു. 270 മില്യണ്‍ രൂപയില്‍ നിന്നും 12 മില്യണ്‍ രൂപയിലേക്ക് കമ്പനിയുടെ ലാഭം കൂപ്പുകുത്തി. ഇക്കാലയളവില്‍ ചിലവുകളും കുതിച്ചുകയറി.

എന്തു ചെയ്യണം?

എന്തായാലും ഡിജിറ്റല്‍ രംഗത്ത് ലാഭമുണ്ടാക്കുന്ന ഏക കമ്പനിയെന്ന വിശേഷണം നൈക്കയുടെ പിടിവള്ളിയാണ്. ഇതുകണ്ടാണ് നിക്ഷേപകര്‍ നൈക്കയ്ക്ക് ശക്തമായ വരവേല്‍പ്പ് നല്‍കിയതും. എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ നൈക്ക ഓഹരികളില്‍ 'തല വെയ്ക്കരുതെന്നാണ്' ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയും നിര്‍ദേശിക്കുന്നത്. 1,570 രൂപയ്ക്ക് താഴെ വന്നാല്‍ കൂടി നൈക്ക ഓഹരികള്‍ വാങ്ങുന്നത് ഒഴിവാക്കാം. 1,400 രൂപ നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വിലയെത്താന്‍ സാധ്യതയുണ്ടെന്ന് ഇദ്ദേഹം അറിയിക്കുന്നു.

പേടിഎമ്മും സൊമാറ്റോയും

നൈക്കയ്‌ക്കൊപ്പം വന്‍വീഴ്ച്ച കുറിക്കുന്ന മറ്റു രണ്ടു പുതുതലമുറ ടെക് സ്‌റ്റോക്കുകളാണ് പേടിഎമ്മും സൊമാറ്റോയും. ചൊവാഴ്ച്ച റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് നിലംപതിച്ച പേടിഎം വെള്ളിയാഴ്ച്ച 902.70 രൂപയിലാണ് വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ രണ്ടു മാസം കൊണ്ട് ഐപിഓ നിക്ഷേപകരുടെ പകുതിയിലേറെ പണം പേടിഎം 'വെള്ളത്തിലാക്കി'. ഇഷ്യു വില വെച്ച് നോക്കുമ്പോള്‍ 50 ശതമാനത്തിലേറെ ഡിസ്‌കൗണ്ടിലാണ് പേടിഎം ഓഹരികളുടെ ഇപ്പോഴത്തെ വ്യാപാരം.

Also Read: ഇടിയുമ്പോള്‍ വാങ്ങണം; കയറുമ്പോള്‍ വില്‍ക്കണം; 50% ലാഭം നേടാം; നല്ലൊരു ഐടി സ്റ്റോക്ക് ഇതാAlso Read: ഇടിയുമ്പോള്‍ വാങ്ങണം; കയറുമ്പോള്‍ വില്‍ക്കണം; 50% ലാഭം നേടാം; നല്ലൊരു ഐടി സ്റ്റോക്ക് ഇതാ

 
അപ്ഡേറ്റുകൾ

ബിസിനസുമായി ബന്ധപ്പെട്ട് നല്‍കുന്ന പോസിറ്റീവ് അപ്‌ഡേറ്റുകള്‍ക്കും ശുഭാപ്തി വിശ്വാസം തുളുമ്പുന്ന മാനേജ്‌മെന്റിന്റെ പ്രതികരണങ്ങള്‍ക്കും പേടിഎമ്മിന്റെ തകര്‍ച്ചയ്ക്ക് തടയിടാന്‍ കഴിയുന്നില്ല. ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ വായ്പാ വിതരണം 401 ശതമാനം വാര്‍ഷിക വളര്‍ച്ച കുറിച്ച കാര്യം അടുത്തിടെയാണ് കമ്പനി അറിയിച്ചത്. ഡിസംബര്‍ പാദം 21.8 ബില്യണ്‍ രൂപയുടെ വായ്പ വിതരണം ചെയ്യാന്‍ പേടിഎമ്മിന് സാധിച്ചു. എന്തായാലും ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പേടിഎം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

നഷ്ടം തുടരുന്നു

സൊമാറ്റോയുടെ ചിത്രവും മറ്റൊന്നല്ല. ഒരുഘട്ടത്തില്‍ 169 രൂപ വരെയെത്തിയ സൊമാറ്റോയുടെ ഓഹരി വില ഇപ്പോള്‍ 90 രൂപയാണ്. ആഗോളതലത്തില്‍ ടെക് കമ്പനികള്‍ നേരിടുന്ന ക്ഷീണം സൊമാറ്റോയ്ക്ക് വെല്ലുവിളിയാവുന്നു. സെപ്തംബര്‍ പാദം 4.3 ബില്യണ്‍ രൂപയായി കമ്പനിയുടെ നഷ്ടം വര്‍ധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജൂലായിലാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ അരങ്ങേറ്റം. ഐപിഓ വിലയെക്കാളും 19 ശതമാനം ഉയര്‍ന്നാണ് കമ്പനി വ്യാപാരം തുടങ്ങിയത്. ഓഹരി വിപണിയില്‍ പേരുചേര്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ യുണിക്കോണ്‍ കമ്പനിയാണ് സൊമാറ്റോ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary

Nykaa Records Steep Fall, Zomato And Paytm Shares Tell The Same Story; What Should Investors Do?

Nykaa Records Steep Fall, Zomato And Paytm Shares Tell The Same Story; What Should Investors Do? Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X