ഫോണ്‍ പേയില്‍ ഇനി മുതല്‍ സര്‍വ്വീസ് ചാര്‍ജും! ഓരോ ഇടപാടിനും നല്‍കേണ്ടി വരിക ഈ തുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. രാജ്യത്ത് ക്യാഷ്‌ലെസ് ഇക്കോണമി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഡിജിറ്റലായി മാറുകയും ചെയ്യുന്നു. എളുപ്പത്തില്‍ ഓണ്‍ലൈനായി പണ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന പ്ലാറ്റുഫോമുകള്‍ ഇല്ലാത്ത സ്മാര്‍ട് ഫോണുകള്‍ ഇന്നത്തെക്കാലത്ത് വളരെ കുറവായിരിക്കുമെന്ന് പറയാം. ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയവ ഏറ്റവും ജനപ്രീതിയുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ്.

 
ഫോണ്‍ പേയില്‍ ഇനി മുതല്‍ സര്‍വ്വീസ് ചാര്‍ജും! ഓരോ ഇടപാടിനും നല്‍കേണ്ടി വരിക ഈ തുക

എന്നാല്‍ ഇവയില്‍ ഫോണ്‍ പേ ഉപയോക്താക്കളെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. ഇടപാടുകള്‍ക്കായി ഫോണ്‍ പേ പ്രൊസസിംഗ് ഫീ ഈടാക്കിത്തുടങ്ങിയിരിക്കുകയാണ്. യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ പണമിടപാടുകള്‍ നടത്തുന്നതിന് പ്രൊസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. യുപിഐ പണമിടപാടിന് പ്രൊസസിങ് ഫീസ് ഈടാക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പേമെന്റ് ആപ്ലിക്കേഷനാണ് ഫോണ്‍ പേ.

രാജ്യത്ത് ഏറ്റവും കൂടുതല്‍ യുപിഐ പണമിടപാടുകള്‍ നടക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫോണ്‍ പേ. സെപ്റ്റംബറില്‍ മാത്രം 165 കോടി യുപിഐ ഇടപാടുകള്‍ ഫോണ്‍ പേ വഴി നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ബില്‍ പേമെന്റുകള്‍ക്ക് രാജ്യത്ത് ആദ്യമായല്ല ചെറിയ തുക ഈടാക്കുന്നത് എന്ന് ഫോണ്‍ പേ പറയുന്നു. മറ്റ് ബില്ലര്‍ വെബ്സൈറ്റുകളെല്ലാം തന്നെ പണമിടപാടുകള്‍ക്ക് നിശ്ചിത തുക ഈടാക്കുന്നുണ്ട്. 40 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്. ഇതൊരു സാധാരണ ഇന്റസ്ട്രി പ്രാക്ടീസെന്നാണ് കമ്പനിയുടെ വാദം. തങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേമെന്റുകള്‍ക്ക് ഇപ്പോള്‍ തന്നെ പ്രൊസസിങ് ഫീ ഈടാക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.

വളരെ കുറച്ച് പേര്‍ മാത്രമെ മൊബൈല്‍ റീച്ചാര്‍ജ് പേമെന്റുകള്‍ നടത്തുന്നുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. 50 രൂപയില്‍ താഴെ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫീസ് ഈടാക്കില്ല. 50 രൂപയ്ക്കും നൂറ് രൂപയ്ക്കും ഇടയില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപയും നൂറിന് മുകളില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ രണ്ട് രൂപയുമാണ് ഫീസ്. കമ്പനി അറിയിച്ചു.

ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് നേരത്തെ തന്നെ നിശ്ചിത തുക ഈടാക്കി വരുന്നുണ്ട്. എന്നാല്‍ യുപിഐ ഇടപാടുകള്‍ സൗജന്യമായാണ് നടത്തിയിരുന്നത്. അതേസമയം തന്നെ പണമിടപാടുകള്‍ക്ക് ചില സമ്മാനങ്ങളും നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനും പിടിച്ചുനിര്‍ത്താനും ഇവര്‍ മത്സരിക്കുന്നുണ്ട്.

നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ആപ്പുകളുടെ വിപണി വിഹിതത്തില്‍ 30 ശതമാനം എന്ന പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഈ സേവനങ്ങള്‍ക്ക് അനുവാദമില്ല. പകരം ഉപഭോക്താക്കളുടെ പണമിടപാടുകള്‍ക്കുള്ള ഫീസുകളും പുറത്തുനിന്നുള്ള സ്ഥാപനങ്ങളുമായുള്ള വാണിജ്യ സഹകരണങ്ങളുമായിരിക്കും ഇത്തരം സേവനങ്ങളുടെ വരുമാന സ്രോതസ്സുകള്‍.

ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോഴും റീചാര്‍ജ് തുക മാത്രമാണ് ഈടാക്കുന്നത്. സേവനങ്ങള്‍ക്കായി പ്രത്യേകം ചാര്‍ജുകളൊന്നും ഈ ടെലകോം കമ്പനികള്‍ ഈടാക്കുന്നില്ല.

ഡിജിറ്റല്‍ പേമെന്റ് മാര്‍ഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ആപ്പുകളാണ് ഗൂഗിള്‍ പേയും ഫോണ്‍ പേയും. ഓണ്‍ലൈന്‍ ഇ- കൊമേഴ്സ് വമ്പനായ ഫ്ളിപ്കാര്‍ട്ടാണ് ഫോണ്‍പേയ്ക്കു പിന്നിലുള്ളത്. ക്യാഷ് ബാക്ക് അടക്കമുള്ള ഓഫറുകളാണ് ഉപയോക്താക്കളെയും മറ്റും ഫോണ്‍പേ പോലുള്ള ആപ്പുകളിലേക്ക് ആകര്‍ഷിക്കുന്നത്.

 

പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ന് സര്‍വസാധാരണയായി മാറിയിട്ടുണ്ട്. ഒട്ടുമിക്ക ഉപയോക്താക്കള്‍ക്കും യുപിഐയുമായി ലിങ്കുചെയ്തിരിക്കുന്ന ഫോണുകളില്‍ കുറഞ്ഞത് ഒരു പേമെന്റ് ആപ്ലിക്കേഷനെങ്കിലും ഉണ്ട്. പേമെന്റുകള്‍ നടത്താനോ മറ്റൊരാള്‍ക്ക് പണം കൈമാറാനോ യുപിഐ സുരക്ഷിതവും ലളിതവുമായ മാര്‍ഗമാണ്. മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് ആക്സസ് ഉണ്ടെങ്കില്‍ അവര്‍ക്ക് പണം കൈമാറാന്‍ ഇത് ഉപയോഗിക്കാം.

Read more about: phonepe
English summary

Online payment app PhonePe has going to levy processing fee on UPI-based transactions

Online payment app PhonePe has going to levy processing fee on UPI-based transactions
Story first published: Monday, October 25, 2021, 15:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X